ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം രചിച്ചു കൊണ്ടാണ് ബാഹുബലി-2 മുന്നേറുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടവും സ്വന്തമാക്കി. അതിഭാവുകത്വത്തിന്റെയും അവിശ്വസനീയതയുടെയും തലത്തിലാണെങ്കിലും, പ്രേക്ഷകനെ മടുപ്പിക്കാതെ കഥപറയുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതവരിപ്പിക്കുകയും ചെയ്തതാണ് സിനിമയുടെ വിജയം. എന്നിരുന്നാലും രാജമൗലിയുടെ ഇതിഹാസ സിനിമയ്ക്ക് ചില പോരായ്മകളുണ്ടെന്ന് ചിലരെങ്കിലും പറയും. പ്രേക്ഷകനെ മായക്കാഴ്ചകളുടെ ലോകത്തേക്ക് കൊണ്ടുപോവുകയാണ് ബാഹുബലി ചെയ്യുന്നത്. അതിലെ യുക്തിയേപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ല. അതിഭാവുകത്വത്തില്‍ പൊതിഞ്ഞാണ് ബാഹുബലിയും മറ്റു കഥാപാത്രങ്ങളും വരുന്നത്. മനംമയക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയ്ക്കൊപ്പം നടത്തുന്നു. എന്നാല്‍, പ്രേക്ഷകന് ആ സിനിമയില്‍നിന്ന് പുതിയതായി ഒന്നും കിട്ടുന്നില്ലെന്നത് ബാഹുബലി 2-ന്റെ പോരായ്മയാണ്. ആദ്യഭാഗത്ത് കണ്ടു പരിചയിച്ച കാഴ്ചകളില്‍ നിന്ന് വ്യത്യസ്ഥമായ ദൃശ്യാനുഭവം നല്‍കാന്‍ ബാഹുബലി-2ന് കഴിഞ്ഞില്ല. ദേവസേനയുടെ രാജ്യമാണ് രണ്ടാംഭാഗത്തില്‍…
Read More