സുഹൃത്തിന്റെ 14കാരിയായ മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. 2020ല്‍ പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 2020നും 2021നും ഇടയില്‍ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഈ വിവരം ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തും. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തില്‍ കുടൂതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
Read MoreTag: delhi
ആരാധനാലയങ്ങള്‍ നിര്‍മിച്ചത് പൊതുസ്ഥലം കൈയ്യേറി ! പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്
രാജ്യതലസ്ഥാനത്ത് പൊതുസ്ഥലം കൈയേറി നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഇതിന്റെ ഭാഗമായി ഭജന്‍പുര ചൗക്കിലെ ഹനുമാന് ക്ഷേത്രവും ദര്‍ഗയും അധികൃതര്‍ പൊളിച്ചുമാറ്റി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിനെയും സിആര്‍പിഎഫിനെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് നഗരത്തിലെ ഭജന്‍പുര മേഖലയില്‍ അനധികൃതമായി നിര്‍മ്മിച്ച ഹനുമാന് ക്ഷേത്രവും മസാറും പൊതുമരാമത്ത് വകുപ്പ് പൊളിച്ചു നീക്കിയത്. സഹരന്‍പൂര്‍ ഹൈവേയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമാണ് നടപടിയെന്നും വിവരമുണ്ട്. കനത്ത പൊലീസ് സിആര്‍പിഎഫ് സുരക്ഷയിലായിരുന്നു പൊളിക്കല്‍ നടപടികള്‍. ഭജന്‍പുര ചൗക്കിലെ പൊളിക്കല്‍ നീക്കം സമാധാനപരമായാണ് നടക്കുന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡിസിപി ജോയ് എന്‍ ടിര്‍ക്കി പറഞ്ഞു. ‘സഹരന്‍പൂര്‍ ഹൈവേയിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനായി ഡല്‍ഹിയിലെ മതകാര്യ സമിതിയാണ് ഹനുമാന് ക്ഷേത്രവും ശവകുടീരവും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. രണ്ട് കെട്ടിടങ്ങളും സമാധാനപരമായി നീക്കം ചെയ്തു’ ജോയ് കൂട്ടിച്ചേര്‍ത്തു.
Read Moreപെണ്‍കുട്ടികളുടെ ഹോസ്റ്റലിനു മുമ്പില്‍ നിന്ന് പരസ്യ സ്വയംഭോഗം ! യുവാവിനെ കുടുക്കി കാമറ
വിദ്യാര്‍ഥിനികളുടെ പിജി ഹോസ്റ്റലിന് മുന്നില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. സംഭവത്തിന്റെ വീഡിയോ സഹിതം ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് കൈമാറി. എത്രയും വേഗം നടപടി വേണമെന്നാണ് ആവശ്യം. ജൂണ്‍ 12ന് അര്‍ധരാത്രിയാണ് സംഭവം. ഡല്‍ഹി ഹഡ്സണ്‍ ലെയിനിലെ പിജി ഹോസ്റ്റലിന് മുന്നിലാണ് സംഭവം. വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി കുറിച്ചത് ഇങ്ങനെ…”രാത്രിയില്‍ ഗേള്‍സ് ഹോസ്റ്റലിന് പുറത്ത് റോഡില്‍ നില്ക്കുന്ന ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതായി ഞങ്ങള്‍ക്ക് രണ്ട് പരാതികള്‍ ലഭിച്ചു. രണ്ട് വീഡിയോകളും ഒരേ വ്യക്തിയുടേതാണെന്ന് തോന്നുന്നു. ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കുകയും നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്”. വിഷയത്തില്‍ നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് (എടിആര്‍) ആവശ്യപ്പെട്ട് ജൂണ്‍ 19 ന് ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ മറുപടി…
Read Moreഡല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ് ! ഡല്‍ഹി പോലീസിന് നോട്ടീസയച്ച് വനിതാ കമ്മീഷന്…
ഡല്‍ഹി മെട്രോയില്‍ യുവാവ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്. ഇത് സംബന്ധിച്ച് ഡല്‍ഹി പോലീസിന് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ നോട്ടീസയച്ചു. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട സ്വാതി, എഫ്ഐആറിന്റെ പകര്‍പ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡല്‍ഹി പൊലീസിനു നിര്‍ദ്ദേശം നല്കി. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവാവ്, മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികരില്‍ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല അറിയിച്ചു. ഐപിസി 294-ാം വകുപ്പ് പ്രകാരം…
Read Moreഅന്ന് സമ്പത്ത് ഇന്ന് കെ വി തോമസ് ! ‘ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി’ ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങാനുള്ള പദവിയെന്ന് ആക്ഷേപം…
കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഒന്നാം പിണറായി സര്‍ക്കാരില്‍ മുന്‍ എം.പി സമ്പത്തിനെ ഇതേ പദവിയില്‍ നിയമിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു. പൊതു ഖജനാവ് മുടിപ്പിക്കാനുള്ള പദവി എന്നുള്ള ആക്ഷേപം സമ്പത്തിന്റെ നിയമന കാലയളവില്‍ ഉയര്‍ന്നിരുന്നു. ഈ പദവി കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലെന്നും ചര്‍ച്ചകളുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെവി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി. എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്…
Read Moreഡല്‍ഹിയില്‍ വീണ്ടും ‘ഫ്രിഡ്ജ് കൊല’ ! ഭര്‍ത്താവിനെ കൊന്ന് 22 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ച് ഭാര്യയും മകനും; അവിഹിതബന്ധമെന്നു സംശയം…
ശ്രദ്ധ വോള്‍ക്കറിന്റെ കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറും മുമ്പുതന്നെ ഡല്‍ഹിയില്‍ നിന്ന് സമാനമായ മറ്റൊരു കൊലപാതകത്തിന്റെ വാര്‍ത്ത കൂടി പുറത്തു വരികയാണ്. ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കിയ കേസില്‍ ഭാര്യയെയും മകനെയും ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയെ കാമുകന് അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയതിനു സമാനമാണ് ഈ കേസെന്നും പോലീസ് പറയുന്നു. മെഹ്റോളിയില് ശ്രദ്ധയെ അഫ്താബ് പൂനവാല കൊലപ്പെടുത്തി 35 കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. അതുപോലെ, ഇക്കഴിഞ്ഞ ജൂണില്‍ പാണ്ഡവ് നഗറിലാണ് ഈ കേസിലെ മൃതദേഹ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ മരിച്ചത് ആരാണെന്നു പോലീസിനു മനസ്സിലാക്കാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞതോടെ ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. മൃതാവശിഷ്ടങ്ങളുടെ ശാസ്ത്രീയ അന്വേഷണത്തില്‍ പാണ്ഡവ് നഗറിലെ അഞ്ജന് ദാസ് എന്നയാളാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി. അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണു അഞ്ജന് ദാസിനെ ഭാര്യ പൂനവും മകന് ദീപക്കും ചേര്‍ന്നു…
Read Moreരാജ്യത്ത് നാലാം തരംഗം ? ഡല്‍ഹിയില്‍ ടിപിആര്‍ അഞ്ച് കടന്നു; സ്കൂളുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്…
രാജ്യത്ത് നാലാംതരംഗത്തിന്റെ സൂചനകള്‍ നല്കി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ മരിച്ചു. ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി. അതേസമയം സ്കൂള്‍ കുട്ടികള്‍ക്കിടയിലും വൈറസ് ബാധ കൂടുകയാണ്. പുതുതായ ചികിത്സ തേടിയവരില്‍ 27 ശതമാനവും കുട്ടികളാണ്. സ്കൂളുകള്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുന്നതിനിടെയാണ്. അതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാഗമോ താല്‍ക്കാലികമായി അടച്ചിടും. പ്രത്യേക സാഹചര്യമുണ്ടായാല്‍ മാത്രമെ സ്കൂളുകള്‍ പൂര്‍ണമായി അടച്ചിടുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്…
Read Moreരാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ! ഡല്‍ഹിയില്‍ കേസുകള്‍ മൂന്നു മടങ്ങായി വര്‍ധിച്ചു; മൂന്നു സ്കൂളുകള്‍ അടച്ചു…
രാജ്യത്ത് കോവിഡിന്റെ നാലാംതരംഗത്തിന്റെ സൂചന നല്കി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്കൂളുകള്‍ അടച്ചു. നോയിഡയിലെ സ്കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജൂണില്‍ നാലാംതരംഗം വരുമെന്നാണ്…
Read Moreഡല്‍ഹിയ്ക്ക് ആശ്വാസം ! കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു; മിച്ചമുള്ള ഓക്സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍…
കോവിഡ് അതിതീവ്രമായി ബാധിച്ച ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമാകുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞതായും മനീഷ് സിസോദിയ അറിയിച്ചു. നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്സിന് ആണ് ആവശ്യം. മിച്ചമുള്ള ഓക്സിന്, ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ…
Read Moreട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ് ! രഹസ്യങ്ങളെല്ലാം പുറത്തു വിടുമെന്ന് ദീപ് സിദ്ധു ! പഞ്ചാബി നടന്റെ ഭീഷണിയില്‍ എന്തെങ്കിലും കഴമ്പുണ്ടാകുമോ ?
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമങ്ങളെത്തുടര്‍ന്ന് വാര്‍ത്താകേന്ദ്രമായി മാറിയ ആളാണ് പഞ്ചാബി നടന് ദീപ് സിദ്ധു. കര്‍ഷകരെ അക്രമത്തിലേക്കു തിരിച്ചുവിട്ടത് ദീപ് സിദ്ധുവാണെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ ദീപ് സിദ്ധുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയിരിക്കുകയാണ് താരം. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നു. ‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു…
Read More