ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമീപകാലത്ത് സ്ഥിരമായി പുറത്തു വരാറുണ്ട്. വാക്കുതര്‍ക്കവും തല്ലും പ്രണയ പ്രകടനങ്ങളും റീല്‍സും അശ്ലീല പ്രദര്ശനവുമായെല്ലാം ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഇപ്പോഴിതാ നിറയെ യാത്രക്കാര്‍ക്കിടയില്‍ വച്ച് രണ്ടുപേര്‍ തമ്മിലുള്ള പരസ്പരം തല്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രണ്ടുപേര്‍ അത്യന്തം വാശിയോടെ തല്ലുകൂടുന്നത് വീഡിയോയില്‍ കാണാം. രണ്ടുപേരെയും പിടിച്ചു മാറ്റാന്‍ മറ്റു യാത്രക്കാര്‍ ശ്രമിക്കുന്നുണ്ട്. ബാഗില്‍ നിന്ന് എന്തോ മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് അടിച്ചതെന്നാണ് അടിപിടിക്ക് പിന്നാലെ ഒരാള്‍ പറഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഡിഎംആര്‍സി രംഗത്തെത്തി.’മെട്രോ യാത്രക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. മറ്റ് യാത്രക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായാല്‍ ഡിഎംആര്‍സി ഹെല്പ്പ്ലൈനില് അറിയിക്കണം’ പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തിടെ ഡിഎംആര്‍സി മെട്രോയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
Read MoreTag: DELHI METRO
ഡല്‍ഹി മെട്രോയിലെ യുവതിയുടെയും യുവാവിന്റെയും വീഡിയോ വൈറല്‍ ! അരോചകമായി തോന്നുന്നുവെന്ന് കമന്റ്
അടുത്തിടെയായി പല സംഭവങ്ങളുടെയും പേരില്‍ ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹി മെട്രോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മെട്രോ യാത്രികരായ യുവദമ്പതികളുടെ ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അഭിനവ് താക്കൂര്‍ എന്നയാളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരുന്നത്. യുവതി തല യുവാവിന്റെ തോളില്‍ വെച്ച് കിടക്കുകയാണ്. ‘എനിക്ക് അരോചകമായി തോന്നുന്നു, സഹായിക്കൂ’ എന്ന കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹി മെട്രോ ഡിസിപി, ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് എന്നിവരെയും ഇയാള്‍ വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ ഏഴു ലക്ഷത്തില്‍പ്പരം വ്യൂസാണ് ലഭിച്ചത്. അതേസമയം,വീഡിയോ പങ്കുവെച്ചതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ഇയാള്‍ നേരിടുന്നത്. ദമ്പതികളുടെ അനുമതിയില്ലാതെ അവരുടെ വീഡിയോ പകര്‍ത്തിയതിന് ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
Read Moreമെട്രോയുടെ അവകാശികള്‍ ! ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്; വീഡിയോ വൈറലാകുന്നു…
ഡല്‍ഹി മെട്രോ ട്രെയിന്‍ കുരങ്ങന് യാത്ര നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.യമുന ബാങ്ക് സ്റ്റേഷന് മുതല്‍ ഐ.പി സ്റ്റേഷന് വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഹിറ്റാവുകയായിരുന്നു. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന് എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു വാനരന്റെ യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വാനരന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ.പി സ്റ്റേഷന് എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട്…
Read Moreഇതാണോ സ്ത്രീ ശാക്തീകരണം ! ഡല്‍ഹി മെട്രോയില്‍ നടക്കുന്ന 90 ശതമാനം പോക്കറ്റടികളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകള്‍; പോക്കറ്റടിക്കാരായ സ്ത്രീകളുടെ എണ്ണം കൂടുന്നു…
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മോഷണം അനുദിനം വര്‍ദ്ധിച്ചു വരുന്നതായി വിവരം. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ദിനം പ്രതി 35 മെട്രോയാത്രക്കാരാണ് മോഷണത്തിനിരയായിക്കൊണ്ടിരുന്നതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. പഴ്സ്,ആഭരണങ്ങള്‍ തുടങ്ങിയ വിലപിടിച്ച വസ്തുക്കളാണ് മോഷണം പോകുന്നതിലധികവും. എന്നാല്‍ ഈ മോഷണക്കണക്കുകളില് മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം കൂടിയുണ്ട്. പോക്കറ്റടിക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മോഷണക്കേസുകളില്‍ 90 ശതമാനവും ആസൂത്രണം ചെയ്തത് സ്ത്രീകളുടെ സംഘമാണെന്ന് സി.ഐ.എസ്.എഫ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ദ്ധിച്ചതായും പോലീസ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. 2014ല്‍ 9,621 എണ്ണമുണ്ടായിരുന്നത് 17 ആയപ്പോള്‍ 12,854 ആയി വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആദ്യ മെട്രോകളില്‍ ഒന്നായ ഡല്‍ഹിയില്‍ നിന്നാണ് കുറ്റകൃത്യങ്ങളുടെ ഈ നീണ്ട പട്ടിക പുറത്തുവരുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡല്‍ഹി മെട്രോ പരിസരത്ത് 13 ഇരട്ടി വര്‍ധനയാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായത്. 2012ല്‍ 1.92 മില്യണ്‍…
Read Moreഇനി പറപറക്കും; ഡ്രൈവറില്ലാ ട്രെയിനുമായി ഡല്‍ഹി മെട്രോ; ടെക്നോളജിയില്‍ കൊച്ചി മെട്രോയേക്കാള്‍ ഒരു പടി മുമ്പില്‍
ഡല്‍ഹി: ആറ്റുനോറ്റുണ്ടായ കുഞ്ഞിനെപ്പോലെ കൊച്ചി മെട്രോ ഓടിത്തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ. വനിതകളെ ലോക്കോ പൈലറ്റുമാരാക്കിയും കൊച്ചി മെട്രോ ചരിത്രമെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചി മെട്രോയെ കടത്തിവെട്ടുന്ന നേട്ടമാണ് ഡല്‍ഹി മെട്രോ കൈവരിച്ചിരിക്കുന്നത്. ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഓടുന്ന മജന്ത ലൈന്‍ ട്രെയിനുകള്‍ ഈ ഒക്ടോബര്‍ മുതല്‍ ഡല്‍ഹി മെട്രോയില്‍ പറപറക്കും. പൊതുജനത്തിനായി ഇങ്ങനെ ഡ്രൈവറില്ലാത്ത മെട്രോ ട്രെയിന്‍ ഓടിക്കുന്ന ആദ്യത്തെ പാതയാണ് മജന്ത ലൈന്‍. ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ ജനകപുരി വെസ്റ്റ് വരെയുള്ള പാതയിലൂടെയാണ് ഇത് ഓടുന്നത്. ഓരോ നൂറു സെക്കന്റിലും ഈ പാതയിലൂടെ ട്രെയിന്‍ ഓടും. 37 കിലോമീറ്റര്‍ നീളമുള്ള പാതയാണ് ഇത്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള് അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ട്രെയിനുകള്‍ ഓടുന്നത്. നിലവില്‍ 135 സെക്കന്റ് ആണ് ഡല്‍ഹിയിലെ മെട്രോ ട്രെയിന്‍ ഫ്രീക്വന്‍സി. അതായത് ട്രെയിനുകള്‍ വരുന്നത് 135 സെക്കന്റ് ഇടവേളയിലാണ്. മജന്തയിലും…
Read More