ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് സുഖപ്രസവം. ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്ര തിരിച്ചതാണ് 22കാരിയായ ഫാത്തിമയാണ് ബസില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടയില്‍ ബസില്‍ വെച്ച് പ്രസവ വേദന ആരംഭിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും വനിതാ ബസ് കണ്ടക്ടര്‍ സഹായത്തിനെത്തിയതോടെ ഫാത്തിമയ്ക്ക് വിഷമങ്ങളില്ലാതെ കുഞ്ഞിന് ജന്മം നല്‍കാനായി. ഫാത്തിമയ്ക്ക് പ്രസവവേദനയാണെന്ന് തിരിച്ചറിഞ്ഞതോടെ ബസ് നിര്‍ത്താന്‍ ഡ്രൈവറിനോട് കണ്ടക്ടറായ വസന്തമ്മ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ ബസിലെ പുരുഷ യാത്രക്കാരോട് ബസിന് പുറത്തേക്കിറങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റിനുള്ളില്‍ ഫാത്തിമ പ്രസവിച്ചു. ഇതിനിടയില്‍ ഡ്രൈവര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. ആംബുലന്‍സ് എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു. ഫാത്തിമയേയും കുഞ്ഞിനേയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വസന്തമ്മയുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംഡിയും എത്തി.
Read MoreTag: delivery
പ്രസവത്തെത്തുടര്‍ന്നുള്ള മരണം വീണ്ടും ! ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം; ആശുപത്രിയ്ക്കെതിരേ ബന്ധുക്കള്‍ രംഗത്ത്…
കൊല്ലത്ത് പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കുമെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം. കൊല്ലം വടക്കേ മൈലക്കാട് ഉഷസില്‍ വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ച സംഭവത്തിലാണ് മേവറത്തെ അഷ്ടമുടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തുവന്നത്. ഹര്‍ഷ ജന്മം നല്കിയ നവജാതശിശു ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവത്തിനായി കഴിഞ്ഞ ദിവസമാണ് ഹര്‍ഷയെ കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലേബര്‍ റൂമില്‍ ഒരു മണിക്കൂര്‍ കിടത്തിയ ശേഷം സിസേറിയന് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സിസേറിയന് നടത്തി കുട്ടിയെ പുറത്തെടുത്ത ശേഷം കുഞ്ഞിന് അണുബാധയുണ്ടെന്ന കാരണത്താല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്കി. കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹര്‍ഷയ്ക്ക് ജീവന് നഷ്ടമായി. ഡോക്ടറുടെ അനാസ്ഥ മൂലമാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreസോ സിംപിള്‍ ! ഉറക്കത്തിനിടെ കുഞ്ഞിന് ജന്മം നല്കിയ യുവതി പറയുന്നതിങ്ങനെ…
ഉറക്കത്തിനിടെ പ്രസവിക്കുക എന്ന കാര്യം സംഭവ്യമോ എന്ന് ചോദിക്കുകയാണ് ലോകം. ഇത്തരത്തിലൊരു അവകാശവാദവുമായി എത്തിയ ആമി ഡന്‍ബാര്‍ എന്ന യുവതിയാണ് പുതിയ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. താന്‍ ഉറങ്ങിക്കിടന്നപ്പോള്‍ പ്രസവിച്ചുവെന്നാണ് ആമി ഡന്‍ബാര്‍ പറയുന്നത്. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോണ്‍ട്രാക്ഷനില്‍ യുവതി പ്രസവിച്ചുവെന്നാണ് പറയുന്നത്. സ്വന്തം പ്രസവ കഥകള്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തനിക്കുണ്ടായ അനുഭവം ആമി പങ്കുവെച്ചത്. ഇതേക്കുറിച്ച് ആമി പറയുന്നതിങ്ങനെ…പന്ത്രണ്ട് മണിക്കൂര്‍ പ്രസവ വേദനയ്ക്ക് ശേഷം എനിക്ക് ഒരു എപ്പിഡ്യൂറല്‍ നല്കി. ആവശ്യമായ ഉറക്കവും വേദനയില്‍ നിന്ന് ആശ്വാസവും തുടര്‍ന്ന് ലഭിച്ചു ലഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പരിശോധിച്ചു കൊണ്ടിരുന്ന നഴ്സ് ഉറക്കത്തില്‍ എനിക്ക് വലിയ കോണ്ട്രാക്ഷന് ഉണ്ടായതായി മനസ്സിലാക്കി. അതിന് ശേഷം ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് നഴ്സ് ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് നഴ്സ് പറഞ്ഞതനുസരിച്ച് പുതപ്പ് നീക്കി…
Read Moreപരീക്ഷയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന എടുത്തു ! ആദ്യ ഭാഗം എഴുതി ഇടവേള എടുത്ത ശേഷം പ്രസവിച്ചു; പിന്നെ വന്ന് രണ്ടാം ഭാഗം എഴുതി…
ഗര്‍ഭിണികള്‍ പരീക്ഷ എഴുതുന്നതും പരീക്ഷാ ഹാളില്‍ കൈക്കുഞ്ഞുമായി വരുന്നതും അത്ര അപൂര്‍വമല്ലെങ്കിലും പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്നത്. നിയമ വിദ്യാര്‍ഥിനിയാണിവര്‍. ഓണ്‍ലൈനില്‍ നടക്കുന്ന പരീക്ഷയ്ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 28-കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ‘പരീക്ഷ തുടങ്ങി 20 മിനിട്ടുകള്‍ക്കകം പ്രസവവേദന തുടങ്ങി. എന്നാല്‍ കാമറയ്ക്ക് മുന്നില്‍ നിന്ന് എനിക്ക് മാറാന്‍ സാധിക്കില്ലായിരുന്നു. പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭര്‍ത്താവിന്റെയും അമ്മയുടെയും മിഡ്വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു. എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി’. ബ്രിയാന്ന മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഭാഗവും പൂര്‍ത്തായാക്കിയ ശേഷമാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. അമ്മയും…
Read Moreഇങ്ങനെ പ്രസവമെടുക്കുന്നത് രണ്ടാം തവണ! റെയില്‍വേ പ്ലാറ്റ്ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥ; സംഭവത്തില്‍ കൗതുകം പൂണ്ട് യാത്രക്കാര്‍
താനെ: പ്രസവം എപ്പോള്‍ എവിടെവച്ച് വേണമെങ്കിലും നടക്കാം. വിമാനത്തില്‍ വച്ച് പ്രസവിച്ച സംഭവങ്ങള്‍ ലോകത്ത് അപൂര്‍വമല്ലാതായിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പ്രസവ വാര്‍ത്ത റെയില്‍വേസ്റ്റേഷനില്‍ നിന്നുമാണ്. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് യുവതിയുടെ സുഖപ്രസവം നടന്നത്. പ്രസവമെടുത്തതാവട്ടെ ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിളും. പൂര്‍ണ്ണ ഗര്‍ഭിണിയായ മീനാക്ഷി ജാധവ് ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയില്‍വേ സ്റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്ഫോമിലെത്തുന്നത്. ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണാന്‍ ഘാട്കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമില്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. വേദന തീവ്രമായതോടെ യാത്രക്കാരിയായ ഒരു നഴ്സും കോണ്‍സ്റ്റബിളായ ശോഭാമോട്ടെയും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് പ്ലാറ്റ്ഫോമിലേക്ക് ശോഭ മോട്ടെ ഓടിയെത്തുത്തന്നത്. ഉടന്‍ തന്നെ പുതപ്പുപയോഗിച്ച് മറച്ച് പ്ലാറ്റ്ഫോമില്‍ തന്നെപ്രസവിക്കാനുള്ള സൗകര്യം ഇവര്‍ സജ്ജമാക്കി.സഹായത്തിനായി യാത്രക്കാരിയായ നഴ്സുമെത്തി. ഇരുവരും സഹായത്തിനെത്തി അധികം താമസിയാതെ തന്നെ പ്രസവം നടന്നു. ഇതിനു മുമ്പ് ഛത്രപതി ശിവജി ടെര്‍മിനലിലും…
Read Moreഒരു പൂവ് ചോദിച്ചപ്പോള്‍ കിട്ടിയത് ഒരു പൂക്കാലം; ആദ്യത്തെ കണ്മണിയ്ക്കായി കാത്തിരുന്നത് പതിനേഴു വര്‍ഷം; ഒടുവില്‍ ലഭിച്ചത് ഒന്നിനു പകരം ആറെണ്ണം…
ഒരു കുഞ്ഞ് എല്ലാ ദമ്പതികളുടെയും മോഹമാണ്. വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ പിറക്കുന്നവരുമുണ്ട് വൈകി കുട്ടികള്‍ പിറക്കുന്നവരുമുണ്ട്. വര്‍ഷങ്ങളുടെ ചികിത്സയുടെയും പ്രാര്‍ഥനകളുടെയും ഫലമായി പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷ ചിലര്‍ക്കു കുട്ടികള്‍ പിറക്കാറുണ്ട്. എന്നാല്‍ ആദ്യത്തെ കണ്മണിക്കായി നൈജീരിയക്കാരായ അജിബൊള ടെയിവോയും ഭര്‍ത്താവ് അഡബൊയെ ടെയിവോയും കാത്തിരുന്നത് ഒന്നും രണ്ടുമൊന്നുമല്ല, 17 വര്‍ഷമാണ്. ഒടുവില്‍ ആശിച്ചു മോഹിച്ച് അജിബൊള പ്രസവിച്ചപ്പോള്‍ വെളിയില്‍വന്നത് ഒന്നല്ല, ആറു കുട്ടികളാണ്. വിര്‍ജിനിയയിലെ വിസിയു മെഡിക്കല്‍ സെന്ററിലാണ് ഒറ്റയടിക്ക് ആറു കുട്ടികള്‍ക്ക് പിറന്നത്. ആറു കുഞ്ഞുങ്ങളും ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഈ മാസം 11നായിരുന്നു ശാസ്ത്രലോകത്തിന് ആഹാളാദം പകര്‍ന്ന ഈ അപൂര്‍വ പ്രസവം. പ്രസവത്തിലും പ്രകൃതിനിയമങ്ങള്‍ പാലിച്ചു എന്നത് കൗതുകകരം. ആറംഗസംഘത്തില്‍ മൂന്നുവീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണുള്ളത്. കുഞ്ഞുങ്ങള്‍ക്ക് 500 ഗ്രാം മുതല്‍ 8ഒരു കിലോഗ്രാം വരെയാണ് തൂക്കം. നവംബറില്‍ നടത്തിയ അള്‍ട്രാ…
Read More