ദാഹിച്ചു വലഞ്ഞ അണ്ണാന് വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാവുന്നു. ഒരാള്‍ വെള്ളക്കുപ്പിയുമായി നടന്നു പോകുന്നതിനിടയിലാണ് അണ്ണാന് പിന്നാലെയെത്തിയത്. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായയിരുന്നു അണ്ണാന് വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള് കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകര്‍ന്നു നല്കി. പിന്കാലില് നിവര്‍ന്നു നിന്ന് കുപ്പിയിലെ വെള്ളം മതിവരുവോളം കുടിച്ച ശേഷമാണ് അണ്ണാന് പിന്മാറിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.
Read More