കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തകര്‍ത്ത പനാമ കപ്പല്‍ അംബര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത് അനുമതിയില്ലാതെയെന്നു സൂചന. കപ്പലിലെ ജീവനക്കാരെ പൊലീസും കോസ്റ്റ് ഗാര്‍ഡും വിശദമായി ചോദ്യം ചെയ്യും. അതിനിടെ സംഭവത്തില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലയെന്നാണ് മന്ത്രി മേഴ്‌സികുട്ടിയമ്മ അറിയിച്ചത്. അപകടമുണ്ടാക്കിയ കപ്പല്‍ ഉടന്‍തന്നെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് കോസ്റ്റ്ഗാര്‍ഡിന്റെ ജാഗ്രതകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. കടല്‍ക്കൊലക്കേസിലെ വീഴ്ചകള്‍ മനസ്സിലാക്കിയാണ് പൊലീസും കോസ്റ്റ് ഗാര്‍ഡും നീങ്ങുന്നത്. നാവിക സേനയുടെ റഡാറിന്റെ സഹായത്തോടെയാണ് വിദേശ കപ്പല്‍ പൊലീസ് കണ്ടെത്തിയത്. അംബറിന്റെ കപ്പിത്താനെതിരേ നരഹത്യയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എംപി.ദിനേശ് അറിയിച്ചു. മാരിടൈം നിയമപ്രകാരമുള്ള കുറ്റങ്ങളാണ് വിദേശ കപ്പലിനെതിര ചുമത്തുന്നത്. അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. കാണാതായ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരെ മറ്റൊരു മത്സ്യബന്ധന ബോട്ടില്‍…
Read More