മുംബൈ: 2016ലെ ചരിത്രപരമായ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളില്‍ വന്‍ തോതില്‍ അസാധു നോട്ട് നിക്ഷേപം നടത്തിയ പതിനായിരത്തോളം ആളുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. അസാധു നോട്ടുകള്‍ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയില്‍ ബെനാമി നിയമ പ്രകാരം നോട്ടീസ് അയച്ചത്. നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കു നോട്ടീസ് ലഭിക്കുമെന്നാണ് സൂചന. പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനു പുറമെ മറ്റു വകുപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. വന്‍ നിക്ഷേപങ്ങള്‍ നടത്തിയവരിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും നികുതി വെട്ടിച്ചവരെല്ലാം കുടുങ്ങുമെന്നാണ് സൂചന. ബിഗ് ഡാറ്റ അനാലിസിസ് ഉപയോഗിച്ചാണ് വെട്ടിപ്പു കണ്ടെത്തുന്നത്. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ് വിവരങ്ങള്‍, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ…
Read MoreTag: demonetized currency
ഇന്ത്യയില്‍ നിരോധിച്ച നോട്ടുകള്‍ അഫ്രിക്കയിലേക്ക് കടത്തുന്നു; ലക്ഷ്യം തെരഞ്ഞെടുപ്പ്; ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നത് 800 ടണ്‍ നോട്ടുകള്‍
കണ്ണൂര്‍: ഇന്ത്യയില്‍ നിരോധിച്ച പഴയ 500ന്റെയും 1000ന്റെയും നോട്ടുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണിത്. എന്നാല്‍ കടലാസ് രൂപത്തിലല്ല അവ കടല്‍ കടക്കുന്നതെന്നു മാത്രം. നിരോധിക്കപ്പെട്ട നോട്ടുകള്‍ ഹാര്‍ഡ് ബോര്‍ഡുകളുടെ രൂപത്തിലാണു ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ പൊതുതിരഞ്ഞെടുപ്പു 2019ല്‍ ആണെങ്കിലും പ്ലക്കാര്‍ഡിനും പ്രചാരണ ബോര്ഡുകള്ക്കുമൊക്കെയായി ഹാര്‍ഡ് ബോര്‍ഡുകളുടെ കയറ്റുമതി തുടങ്ങിയതായി വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് മാനേജിങ് ഡയറക്ടര്‍ പി.കെ.മായന്‍ മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയിലേക്കും ഇവിടെ നിന്നു ഹാര്‍ഡ് ബോര്‍ഡ് കയറ്റുമതി ചെയ്യുന്നുണ്ട്. നുറുക്കിയ നിലയിലാണു നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്നു കണ്ടെയ്നറുകളില്‍ എത്തിക്കുന്നത്. ഇവ ആവിയില്‍ നന്നായി പുഴുങ്ങി, ഡിഫൈബ്രേറ്ററില്‍ അരച്ചെടുത്തു പള്‍പ്പാക്കും. ഹാര്‍ഡ്ബോര്‍ഡിന്റെ പതിവു പള്‍പ്പില്‍ ആറു ശതമാനം വരെയാണു നോട്ടുകള്‍ ചേര്‍ക്കുന്നത്. ദിവസവും രണ്ടു ടണ്‍ നോട്ടുകള്‍ ഉപയോഗിക്കുന്നു. നോട്ടുകള്‍ ചേര്‍ത്ത ഹാര്‍ഡ് ബോര്‍ഡിനു തിളക്കവും ഉറപ്പും…
Read More