മലപ്പുറം: കേരളത്തില്‍ വീണ്ടും വിഷമദ്യ ദുരന്തത്തിന് സാധ്യതയെന്ന് എക്സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മലപ്പുറത്തും കോഴിക്കോടും ഓണക്കാലത്തിന് മുമ്പ് വ്യാജക്കള്ള് എത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായതായാണ് റിപ്പോര്‍ട്ട്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്കി. ബിനാമി പേരുകളിലുളള ഷാപ്പുകളില്‍ വ്യാജമദ്യം എത്തിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതായാണ് കണ്ടെത്തല്‍. പുതിയ മദ്യനയത്തെ തുടര്‍ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും ബിനാമി പേരിലാണ്. യഥാര്‍ത്ഥ നടത്തിപ്പുകാര്‍ പിന്നില്‍ നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്‍മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്‍ നടത്തുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായാലും കേസില്‍ നിന്ന് നടത്തിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ഊരിപ്പോവാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വ്യാജമദ്യം ഒഴുക്കുന്നതില്‍ പേടിയും കാണിക്കാറില്ല. മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ വ്യാജമദ്യം പിടിച്ചതില്‍ നേരത്തേ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതില്‍…
Read More