ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും ഉണ്ടായാല്‍ മാരകമായേക്കാം. എല്ലാവരും താഴെപറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. ▪️ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. ▪️മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്. ▪️റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. ▪️ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവയ്ക്കുക. ▪️ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക. ▪️മരപ്പൊത്തുകള്‍…
Read MoreTag: dengue
നിസാരമല്ല കൊതുകുകടി ; ഡെങ്കിപ്പനി ഗുരുതരമായാൽ മരണം വരെ സംഭവിക്കാം….
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപനി ഇതിന്റെ ലക്ഷണമായി കാണാറുണ്ട്. തീവ്ര വേദനയും ഓക്കാനവും ചർദിയും ഉണ്ടാകും. കടുത്ത തലവേദനയും വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസവും കണ്ണ് ചലിപ്പിക്കുമ്പോൾ വേദന വർധിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്. കൂടാതെ പനി തുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നെഞ്ചിന്റെ ഭാഗത്ത് ആരംഭിച്ച് തൊലിപ്പുറത്ത് വ്യാപിക്കുന്ന തരത്തിലുള്ള ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടും. സാധാരണയായി ശരിയായ വിശ്രമവും ആഹാരവും ചെറിയ ചികിത്സകളും കൊണ്ട് ഡെങ്കിപനി മാറുന്നതാണ്. ഇതിനായി വീര്യംകുറഞ്ഞ ആയുർവേദ മരുന്നുകൾ മതിയാകും. ഡെങ്കി ഹെമറജിക് ഫിവർ എന്നാൽ, ഒന്നിലധികം സീറോ ടൈപ്പ് വൈറസുകൾ ഒരുമിച്ച് ബാധിക്കുന്നവരിൽ ഗുരുതരവും മരണത്തിന് കാരണമാകാവുന്നതും സങ്കീർണവുമായ അവസ്ഥയും ഉണ്ടാകാം. രോഗത്തിന്റെ രണ്ടാം ഘട്ടമായ ഇതിനെ ഡെങ്കി ഹെമറജിക് ഫിവർ എന്നാണ് പറയുന്നത്. ഇതിന് ആശുപത്രിയിൽ…
Read Moreനിസാരമല്ല കൊതുകുകടി; ഈഡിസ് കൊതുക് കടിക്കുന്നതു പകൽനേരങ്ങളിൽ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണു കാരണം. രോഗ പ്രതിരോധശേഷി വർധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തിയും കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കിയും ഈ ഭീകരനെ നിസാരനാക്കുവാൻ നമുക്കാവും. ഈഡിസ് ഈജിപ്റ്റിമന്തും മലമ്പനിയും മാത്രം ഉണ്ടാക്കി നടന്നിരുന്ന ക്യൂലക്സ് , അനോഫിലസ് കൊതുകുകൾ അല്ല ഇപ്പോൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഉണ്ടാക്കി മനുഷ്യരെ വിരട്ടുന്നത്. അത് ഈഡിസ് ഈജിപ്റ്റി, ആൾബോപിക്റ്റസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ്. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പകരണമെങ്കിൽ കൊതുകിലൂടെ മാത്രമേ സാധിക്കൂ. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി എന്ന പകർച്ചപ്പനി പരത്തുന്നത്.ശരീരത്തിൽ കാണുന്ന പ്രത്യേക വരകൾ കാരണം ടൈഗർ മോസ്ക്വിറ്റോ എന്നും ഇവ അറിയപ്പെടുന്നു. കൊതുകുകടിയിലൂടെ മാത്രംഡെങ്കിപ്പനി ബാധിച്ച ഒരാളെ കൊതുക് കടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം. ഒരു…
Read Moreഅച്ഛന് മരിച്ചത് ഡെങ്കിപ്പനി ബാധിച്ചല്ല; സത്യാവസ്ഥ വെളിപ്പെടുത്തി താര കല്യാണിന്റെ മകള്‍
നര്‍ത്തകിയും നടിയുമായ താരാ കല്യാണിന്റെ ഭര്‍ത്താവ് രാജാ വെങ്കിടേഷ് എന്ന രാജാറാമിന്റെ മരണവാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. പെട്ടെന്നു പിടിച്ച പനിയായിരുന്നു മരണകാരണം. എന്നാല്‍ ഡെങ്കിപ്പനിയാണ് മരണകാരണമെന്നാണ് പല മാധ്യമങ്ങളും പറഞ്ഞത്. വേദനിക്കുന്ന നിമിഷത്തിലും അച്ഛന്റെ മരണവാര്‍ത്തയെ തെറ്റായി നല്‍കിയവര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാജാറാമിന്റെ പുത്രിയും ഡബ്സ്മാഷ് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയ്ക്കു സുപരിചിതയുമായ സൗഭാഗ്യ. അച്ഛന്റെ മരണത്തിനു കാരണമായത് ഡെങ്കിപ്പനിയല്ല മറിച്ച് വൈറല്‍ ഫീവര്‍ ഗുരുതരമായി ചെസ്റ്റ് ഇന്‍ഫക്ഷനിലേക്ക് എത്തിയതാണെന്ന് സൗഭാഗ്യ പറയുന്നു. കൂടാതെ നിരവധി സീരിയലുകളില്‍ ഹീറോ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാജാറാമിനെ പല മാധ്യമങ്ങളും ഏതാനും സീരിയലുകളിലും സിനിമകളിലും ചെറുവേഷങ്ങളില്‍ എത്തിയ അഭിനേതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്, ഇതു തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ അച്ഛന് കരിയറില്‍ അത്ര വലിയ വിജയം കാഴ്ച്ച വച്ചില്ലെങ്കിലും നിരവധി സീരിയലുകളില്‍ ഹീറോ ആയി അഭിനയിച്ചിട്ടുള്ള ആളാണെന്നും സൗഭാഗ്യ പറയുന്നു. എന്നെന്നും…
Read Moreഅമേരിക്കയില്‍ ഗൂഗിള്‍ തുറന്നു വിട്ടത് ദശലക്ഷക്കണക്കിന് കൊതുകുകളെ ; ഗൂഗിള്‍ നടപ്പിലാക്കുന്ന ജൈവയുദ്ധം ലോകത്തിനു പ്രതീക്ഷ പകരുന്നത്
കൊതുക് എന്നു കേട്ടാല്‍ തന്നെ ഇപ്പോള്‍ മലയാളികള്‍ക്ക് പേടിയാണ്. മഴക്കാലമായതോടെ ഡെങ്കിയും ചിക്കുന്‍ഗുനിയയും മലേറിയയും മഞ്ഞപ്പനിയുമെല്ലാമായി കേരളത്തിലെത്തന്നെ സകല ആശുപത്രികളും നിറഞ്ഞുകഴിഞ്ഞു. നമുക്കടുത്ത് തമിഴ്നാട്ടില്‍ വരെ ‘സിക്ക’ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ മാരകരോഗങ്ങള്‍ക്കെല്ലാം കാരണം പെണ്‍കൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകള്‍. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഒട്ടേറെ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാന്‍ നമുക്കു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ സഹായത്തോടെ കൊതുകിനെ തുരത്താനുള്ള വിദ്യയുമായി ഗൂഗിള്‍ രംഗത്തെത്തുന്നത്. ഗുഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിനു കീഴിലുള്ള ലൈഫ് സയന്‍സസ് വിഭാഗമായ ‘വെരിലി’യില്‍ നിന്നാണ് പുതിയ പ്രോജക്ട്. ഇവിടത്തെ ഗവേഷകര്‍ അടുത്തിടെ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 10 ലക്ഷത്തിലേറെ കൊതുകുകളെയാണ്. എല്ലാം ആണ്‍കൊതുകുകളായിരുന്നു എന്നു മാത്രം. ഇവ മനുഷ്യനെ കടിക്കില്ല. മാത്രമല്ല തുറന്നുവിട്ട എല്ലാ കൊതുകുകളിലും വോല്‍ബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരിക്കുകയാണ്.…
Read More