പ്രായം കൂടുന്പോൾ ഇനാമലിനു തേയ്മാനം ഉണ്ടാകുന്നതുമൂലം പല്ലുകൾക്ക് മഞ്ഞനിറം കൂടുന്നു. മുകൾ മോണയും കീഴ്താടിയും തമ്മിൽ കൃത്യമായ അളവിൽ അല്ല കടി കൊള്ളുന്നത് എങ്കിൽ തേയ്മാന സാധ്യതയേറും. ആമാശയത്തിലെ അസിഡിറ്റി മൂലമോ മറ്റു തരത്തിലുള്ള അസിഡിറ്റികൾ മൂലമോ പല്ലുകൾക്കു തേയ്മാനം ഉണ്ടാവാം. രാത്രിയിൽ കിടന്നുറങ്ങുന്പോൾ വയറ്റിലെ ഫ്ളൂയിഡ് വായിൽ എത്തുകയും ഇത് പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഒരു ദിവസം കൊണ്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമല്ല ഇത്. പല ദിവസങ്ങൾ കൊണ്ടും മാസങ്ങൾ കൊണ്ടും ഇതുണ്ടാകുന്നു. ഇനാമൽ ദ്രവിച്ചുപോയാൽ അത് വീണ്ടും ഉണ്ടായി വരില്ല. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള അംശമാണ് പല്ലിന്റെ ഇനാമൽ. എങ്ങനെ തിരിച്ചറിയാം?പല്ലുകൾ മോണയുമായി ചേരുന്ന ഭാഗത്ത് തേയ്മാനം സാധാരണയായി കാണാറുണ്ട്. നഖം വച്ച് തൊടുന്പോൾ ഉടക്കുന്നതുപോലെ തോന്നുന്നുവെങ്കിൽ – തേയ്മാനം ആണെന്ന് ഉറപ്പിക്കാം. ബ്രക്സിസം (രാത്രിയിൽ ഉള്ള പല്ലുകടി) പല്ലിന്റെ ഉപരിതലത്തിലുള്ള തേയ്മാനത്തിനും…
Read MoreTag: dental clinic
ലോക്ക് ഡൗണ്‍ കാലത്ത് ഗര്‍ഭിണിയായ ഭാര്യയുമായി യുവാവ് നടന്നത് ഏഴു കിലോമീറ്റര്‍ ! ഒടുവില്‍ എത്തിപ്പെട്ടതാവട്ടെ ഡെന്റല്‍ ആശുപത്രിയിലും;പല്ലു പറിക്കുന്ന ലാഘവത്തോടെ പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും…
ലോക്ക് ഡൗണ്‍ കാലത്ത് നടന്ന പല പ്രസവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഡെന്റല്‍ ആശുപത്രിയില്‍ വച്ച് പ്രസവം നടത്തിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും. ദിവസവേതനക്കാരനായ യുവാവ് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര്‍ നടന്നാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 20കാരിയായ പെണ്‍കുട്ടിയുടെ പ്രസവം നടന്നു. എന്നാല്‍, കുട്ടിക്ക് ജീവന് ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്താനായിരുന്നു ശ്രമം. ഇതിനിടയില്‍ അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. എന്നാല്‍, പിന്നീട് 10 മിനിട്ടിന് ശേഷം കുട്ടിയ്ക്ക് ജീവന്റെ തുടിപ്പുകള്‍ കണ്ടു. മറ്റ് വഴികള്‍ കാണാഞ്ഞാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല്‍ ആശുപത്രിയില്‍ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇരുവരെയും ബംഗളുരുവിലെ കെ.സി ചന്ദ്ര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും സമയോചിതമായ ഇടപെടല്‍ മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ച ഡെന്റല്‍…
Read More