പാൽപ്പല്ലുകളുടെ ആരോഗ്യത്തിൽ നാം വലിയ താൽപ്പര്യം കാണിക്കാത്തതാണ് സ്ഥിരദന്തങ്ങൾ നിര തെറ്റി വരുന്നതിന്റെ പ്രധാന കാരണം. സ്ഥിരദന്തങ്ങൾ വരുന്നതുവരെ മോണയിലെ സ്ഥലം നിലനിർത്താൻ വേണ്ടിക്കൂടിയാണ് പ്രകൃതി പാൽപ്പല്ലുകളെ നിയോഗിച്ചിരിക്കുന്നത്. ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽപാൽ കുടിക്കുന്ന ശിശുക്കളുടെ പല്ലുകൾ ഒരു ടവ്വൽ ഉപയോഗിച്ചെങ്കിലും വൃത്തിയാക്കണം. കുട്ടികൾക്ക് പൊതുവെ 6 വയസ്സ് തികയുമ്പോൾ, നിലവിലുള്ള പാൽപ്പല്ലുകളുടെ പുറകിൽ മുകളിലും, താഴെയുമായി (ഇരുവശങ്ങളിലും) മൊത്തം 4 സ്ഥിരദന്തങ്ങൾ മുളയ്ക്കാറുണ്ട്. എന്നാൽ ഇവ പാൽപ്പല്ലുകളാണെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കുകയാണ് മിക്ക മാതാപിതാക്കളുടെയും പതിവ്. അതിനാൽ കുട്ടികൾക്ക് പ്രസ്തുത ദന്തങ്ങൾ നഷ്ടപ്പെടുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിടവ് മൂലം മൊത്തം ദന്തനിരയുടെയും ക്രമം തെറ്റുകയും ചെയ്യാറുണ്ട്. 6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ4 വയസ്സ് വരെ കുട്ടികൾ വിരൽ കുടിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ 6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ പല്ലുകളുടെ നിര തെറ്റാൻ വളരെ…
Read MoreTag: dental diseases
ദന്തസംരക്ഷണം(1)പല്ല് വൃത്തിയാക്കാൻ ഡെന്റൽ ഫ്ലോസുകൾ എന്തിന്?
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും അലട്ടുന്ന പ്രശ്നങ്ങളാണ് മോണ രോഗവും ദന്തക്ഷയവും. രണ്ടിനും പ്രധാന കാരണക്കാർ ബാക്റ്റീരിയകളാണ്. ഭക്ഷണശകലങ്ങൾ പല്ലിൽ കുറേ നേരം പറ്റിപ്പിടിച്ചിരിക്കുന്പോഴാണ് ബാക്റ്റീരിയകൾക്ക് പല്ലിൽ യഥേഷ്ടം വളർന്ന് ആസിഡുകളുടെ സഹായത്താൽ ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാക്കാൻ സാധിക്കുന്നത്. ദന്താരോഗ്യം ശ്രദ്ധിക്കുന്നത് അത്യാവശ്യകാര്യമായി നമ്മൾ പരിഗണിക്കാറില്ല. എന്നാൽ, പല്ലിന്റെയും മോണയുടെയും മറ്റും രോഗങ്ങൾ മൂലമുണ്ടാകുന്ന സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ നമ്മുടെയിടയിൽഉണ്ടാവാനിടയില്ല. രാത്രിയിൽ പല്ലു തേയ്ക്കുന്നത്രാവിലെയും വൈകുന്നേരവും രണ്ടോ മൂന്നോ മിനിറ്റ് ബ്രഷ് ചെയ്യണം. രാത്രിയിൽ പല്ല് തേയ്ക്കുന്നത് രാവിലെ പല്ല് തേയ്ക്കുന്നതിനേക്കാൾ പ്രാധാന്യമുള്ള കാര്യമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പല്ലുകളുടെ സാധ്യമായ എല്ലാ ഭാഗത്തും ബ്രഷ് എത്താൻ നാം ശ്രദ്ധിക്കണം. അമിത ബലത്തിൽ പല്ല് തേച്ചാൽപക്ഷേ, അമിത ബലമുപയോഗിച്ച് പല്ല് തേച്ചാൽ പല്ലിൽ കുഴികൾ രൂപപ്പെടാനും പല്ലിനു പുളിപ്പുണ്ടാവാനും പല്ലിന്റെ നിറം കുറഞ്ഞു…
Read Moreപ്രമേഹവും ദന്താരോഗ്യവും(2) പ്രമേഹബാധിതരിൽ വായിലെ ഫംഗസ് അളവിൽ കൂടുമ്പോൾ
പ്രമേഹബാധിതരിൽ ഉമിനീരിന്റെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങൽ, സംസാരിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഉമിനീരിന്റെ അളവും ഗ്ലൂക്കോസിന്റെ അളവും തമ്മിൽ ബന്ധമുണ്ട്. ഉയർന്ന ഗ്ലൂക്കോസ് ലെവൽ ഉള്ള പ്രമേഹരോഗികളിൽ ഉമിനീരിന്റെ അളവ് വളരെ കുറവായിരിക്കും. ദന്തക്ഷയംപ്രമേഹരോഗികളിൽ പുതിയതും ആവർത്തിച്ചുള്ളതുമായ ദന്തക്ഷയത്തിന് സാധ്യതയുണ്ട്. ഉമിനീരിന്റെ ശുദ്ധീകരണവും ബഫറിംഗ് ശേഷിയും കുറയുന്നു. ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു കാരണം. ഇങ്ങനെവായിൽ നിരവധി ബാക്ടീരിയകൾ വരുന്നു. ഇതു പല്ലിനും പല്ലിന്റെ വേരുകളിലും നാശത്തിനു കാരണമാകുന്നു. പ്രമേഹ ബാധിതരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പല്ലിന്റെ കേടുമൂലം വേരുകളിൽ പഴുപ്പു കെട്ടിനിൽക്കാനുള്ള അവസരം കൂടുതലാണെന്നു പഠനങ്ങളുണ്ട്. ഇത്തരത്തിലുള്ള പഴുപ്പുകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ അണുബാധ വരുത്താനുള്ള സാധ്യത കൂടുതലാണ്. വായിലെ അണുബാധകൾ പ്രമേഹരോഗികൾക്ക് ഫംഗസ്, ബാക്ടീരിയ, അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉമിനീർ ഉത്പാദനം കുറവും അതിലുള്ള ആന്റി…
Read Moreപ്രമേഹവും ദന്താരോഗ്യവും(1)പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവു കൂടുതലായാൽ?
പ്രമേഹം ഇന്നു സർവസാധാരണ അസുഖമായി മാറിക്കഴിഞ്ഞു. പ്രായഭേദമെന്യേ ആർക്കും വരാവുന്ന ഒന്ന്. കരുതലോടെ നേരിട്ടില്ലെങ്കിൽ ആളെത്തന്നെ ഇല്ലാതാക്കുന്ന ഒരു അസുഖമാണു പ്രമേഹം. കേരളത്തിൽ പ്രമേഹം പിടിമുറുക്കിയതിനു കാരണം അവരുടെ മാറുന്ന ജീവിതശൈലികളാണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്രമേഹരോഗികൾ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകളുടെ ആരോഗ്യം. രണ്ടുനേരം പല്ലു തേച്ചതുകൊണ്ടു മാത്രം കാര്യമില്ല. മറ്റു പല ഘടകങ്ങളും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. ദന്താരോഗ്യം മോശമാകുന്നതോടെ പ്രമേഹരോഗികളെ മറ്റു പല രോഗങ്ങളും കീഴ്പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കായികാധ്വാനം ഇല്ലാതെ യുവതലമുറ ഓഫീസ് ജീവിതത്തിലേക്കു ചേക്കേറിയപ്പോൾ ഒപ്പം കൂടിയാണ് ഈ അസുഖം. തുടക്കത്തിലെ പരിഗണിച്ചില്ലെങ്കിൽ പ്രമേഹം നമ്മുടെ ശരീരത്തെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കും. മനുഷ്യശരീരത്തിലെ മിക്ക അവയവത്തെയും പ്രമേഹം ബാധിക്കുന്നു. പ്രമേഹ രോഗികളുടെ ഉമിനീരിൽ… പ്രമേഹ രോഗികളിൽ അധികമായും കാണപ്പെടുന്നതു മോണരോഗമാണ്. ഇതു തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ…
Read Moreദന്താരോഗ്യം (4) പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?
അണുബാധ വേരുകളിൽ എത്തിയ പല്ലുകൾക്കു ചിലപ്പോൾ വേദന ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ അണുബാധയ്ക്കു കഴിച്ച ആന്റിബയോട്ടിക് വേദന കുറയ്ക്കാം. അങ്ങനെ വേദനശമനം ഉണ്ടായാൽ പിന്നെ റൂട്ട് കനാൽ ചികിത്സയുടെ ആവശ്യമുണ്ടോ എന്നൊരു തെറ്റായ ധാരണ പൊതുജനങ്ങൾക്കിടയിലുണ്ട്. അതിനാൽ അവർ റൂട്ട് കനാൽ ചികിത്സയ്ക്കു തയാറാവില്ല. എന്നാൽ, ഇതു താത്കാലിക ശമനം ആണെന്നതാണു വസ്തുത. ഭാവിയിൽ ഈ പല്ലുകൾക്കു വീണ്ടും വേദന ഉണ്ടായേക്കാം. അല്ലെങ്കിൽ അണുബാധ മറ്റു ഗുരുതരമായ അവസ്ഥകളിലേക്കു കടക്കാം. പല്ലുകൾ നശിച്ചുപോകാനും ഇടയാകാം. അതുകൊണ്ടുതന്നെ പല്ലിന്റെ അവസ്ഥ നിരീക്ഷിച്ച് ഡോക്ടർ റൂട്ട് കനാൽ ചികിത്സ നിർദേശിച്ചാൽ അതു ചെയ്യുകതന്നെയാണു പല്ലുകൾ സംരക്ഷിക്കാൻ നല്ലത്. റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?പലപ്പോഴും റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ രോഗി പല്ലിൽ ക്യാപ്പിടാൻ തയാറാവുന്നില്ല. റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ പല്ലുകൾക്കു മറ്റു പല്ലിനേക്കാൾ ബലം കുറവായതിനാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ഇതു…
Read Moreദന്താരോഗ്യം (3) റൂട്ട് കനാൽ ചികിത്സ എപ്പോൾ?
ഫില്ലിംഗുകൾ എപ്പോൾ?ദന്തക്ഷയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ഫില്ലിംഗുകൾ അഥവാ പോട് അടയ്ക്കൽ. ദന്തക്ഷയത്തിന്റെ ആരംഭഘട്ടം കഴിഞ്ഞ് കുറച്ചുകൂടി പുരോഗമിച്ച പോടുകൾക്ക് ഈ ചികിത്സാരീതിയാണ് ഏറെ ഫലപ്രദം. പലതരത്തിലുള്ള സിമന്റുകളും പേസ്റ്റുകളുംവച്ച് നഷ്ടപ്പെട്ടുപോയ പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. പല്ലിന്റെ നിറത്തിലും വെള്ളിനിറത്തിലുമൊക്കെ നമ്മൾക്കു പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കാൻ കഴിയും. ക്രൗണ് അഥവാ ക്യാപ് കൂടുതൽ പ്രതലങ്ങളിൽ പടർന്ന ദന്തക്ഷയങ്ങൾ പല്ലിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ ക്ഷയിപ്പിച്ചിട്ടുണ്ടാവും. അത്തരം പല്ലുകൾക്ക് ക്രൗണ് അഥവാ ക്യാപ് ആവശ്യമാണ്. ചവയ്ക്കുന്പോഴും മറ്റും ഉണ്ടാകുന്ന ബലം ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടായ പല്ലുകൾക്കു താങ്ങാൻ കഴിയില്ല. പല്ലുകൾ ഒടിഞ്ഞുപോകുന്നതിനു കാരണമായേക്കാം. ഇതു തടയാൻ വേണ്ടിയാണു നാം ക്യാപ് ഉപയോഗിക്കുന്നത്. ക്യാപ് ചികിത്സ എങ്ങനെ ? പല്ലിലെ കേടായ ഭാഗങ്ങൾ എല്ലാം തുരന്നുകളഞ്ഞതിനുശേഷം ക്യാപ്പിടാനായി പല്ലിനെ ഘടനാപരമായി സജ്ജമാക്കുന്നു. പല്ലിന്റെ ഘടനയെ അതേപോലെതന്നെ പുനഃക്രമീകരിക്കുകയാണ് ക്യാപ്പിടുന്നതുവഴി…
Read Moreദന്താരോഗ്യം (2) പിറ്റ് & ഫിഷർ സീലന്റ് ചികിത്സ ആർക്ക്?
പല്ല്, ബാക്ടീരിയകൾ, സൂക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പുളിപ്പിക്കാവുന്ന കാർബോഹൈഡ്രേറ്റുകൾ, സമയം എന്നീ നാലു ഘടകങ്ങൾ കൂടിച്ചേരുന്പോഴാണ് ദന്തക്ഷയം സംഭവിക്കുന്നത്. പല്ലിന്റെ രൂപം, വ്യത്യസ്ത ദന്തശുചീകരണ മാർഗങ്ങളുടെ അവലംബം, ഉമിനീരിൽ അടങ്ങിയ ധാതുക്കളുടെ ശേഖരം തുടങ്ങിയവ ഇതിനെ സ്വാധീനിക്കുന്നു. ദന്തക്ഷയം സംഭവിക്കുന്നത്താടിയെല്ലുകൾക്ക് അകത്തുള്ള ഭാഗങ്ങൾ ഒഴികെ പല്ലിന്റെ ഏതൊരു ഭാഗത്തും ദന്തക്ഷയം സംഭവിക്കാം. പല്ലിൽനിന്നു നഷ്ടപ്പെടുന്നത്ര ധാതുക്കൾ ഉമിനീരിൽനിന്നോ കൃത്രിമ മാർഗങ്ങളിലൂടെയോ (ഫ്ളൂറൈഡ് ചികിത്സ) നിക്ഷേപിക്കപ്പെടാത്ത അവസ്ഥയിലാണ് ദന്തക്ഷയം സംഭവിക്കുന്നത്. കാർബോഹൈഡ്രേറ്റുകൾ പല്ലിൽ അവശേഷിക്കുന്ന ഇടങ്ങളിൽനിന്നാണ് എപ്പോഴും ധാതുക്കൾ അലിഞ്ഞുപോകുന്നത്. 80 ശതമാനം ദന്തക്ഷയവുംസംഭവിക്കുന്നത്80 ശതമാനം ദന്തക്ഷയവും സംഭവിക്കുന്നതു സാധാരണ ദന്തശുചീകരണ മാർഗങ്ങൾക്കും ഉമിനീരിനും എത്താനാകാത്ത സ്ഥലങ്ങളിലാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രതലത്തിലെ പ്രകൃത്യാ ഉള്ള ദ്വാരങ്ങളിലാണ് (പിറ്റുകളും ഫിഷ്യർകളും) കൂടുതലും ദന്തക്ഷയം ഉണ്ടാകുന്നത്. മറ്റു പ്രതലങ്ങളിൽ ശുചീകരണ മാർഗങ്ങൾ എളുപ്പത്തിൽ എത്തുന്നതിനാൽ അവിടെ ദന്തക്ഷയം താരതമ്യേന കുറവാണ്. എക്സ്റേ…
Read Moreദന്താരോഗ്യം (1) ദന്തക്ഷയത്തിന്റെ തുടക്കം ഇങ്ങനെ…
പല്ലിലെ പോട് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനാകട്ടെ പ്രായപരിധിയുമില്ല. കുട്ടികളിൽ തുടങ്ങി മുതിർന്നവരിൽവരെ ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടാകുന്നു. ആരംഭഘട്ടത്തിൽതന്നെ ശ്രദ്ധിച്ചാൽ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ ഇതിനെ ഇല്ലാതാക്കാം. ഭക്ഷണ അവശിഷ്ടങ്ങളിൽഭക്ഷണ അവശിഷ്ടങ്ങളെ ബാക്ടീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും ജൈവ തന്മാത്രകളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലമുണ്ടാകുന്ന രോഗമാണ് പല്ലിലെ പോട് അഥവാ ദന്തക്ഷയം. സ്ട്രപ്റ്റോ കോക്കസ്, ലാക്റ്റോബാസിലസ് വംശത്തിൽപ്പെട്ട ജീവാണുക്കളാണ് പൊതുവിൽ ദന്തക്ഷയത്തിനു കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അസഹ്യവേദനയും പല്ലുകൾ നഷ്ടപ്പെടുന്നതിനുമിടയാകും. പുള്ളി വീണു തുടങ്ങുന്പോൾ..ആരംഭഘട്ടത്തിൽ ദന്തോപരിതലത്തിൽ നേരിയ നിറവ്യത്യാസമുള്ള പുള്ളികൾ കാണപ്പെടുന്നതാണ് ദന്തക്ഷയത്തിന്റെ തുടക്കം. (വെളുത്ത ചോക്കിന്റെ നിറം) ഇതു പുരോഗമിക്കുന്പോൾ ഉപരിതലം പരുപരുത്തതാവുകയും കാലക്രമേണ അവിടെ സുഷിരങ്ങൾ രൂപപ്പെടുകയുംചെയ്യുന്നു. ബാക്ടീരിയകൾ ഭക്ഷണാവിഷ്ടങ്ങളെ പ്രത്യേകിച്ച് സുക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് മുതലായ കാർബോഹൈഡ്രേറ്റുകളെ പുളിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അമ്ലങ്ങളാണ് ദന്തക്ഷയത്തിനു കാരണം. ശുചീകരണമാർഗങ്ങളും…
Read More