ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. റിട്ടയർ ചെയ്തു ഇനിയും ആവശ്യത്തിനു സമയം ഉള്ളതുകൊണ്ട് എല്ലാ ശരീരഭാഗ ങ്ങളുടെയും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം എടുക്കുക. തേയ്മാനം പല്ലുകൾക്കുംആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതു കൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലുകൾ കൊഴിഞ്ഞു പോകും എന്ന ചിന്തയ്ക്ക് മാറ്റം വന്നു തുടങ്ങി. പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോലതന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം. മോണയിലെ നീർക്കെട്ട്മോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ…
Read MoreTag: dentist
പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയോട് ഡെന്റല്‍ ചെയറില്‍ കിടക്കാനാവാശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് ചെയ്തത്; പെരുമ്പാവൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം. പെരുമ്പാവൂരിലെ വെജിറ്റബിള്‍ ഷോപ്പിങ് കോപ്ലക്സിനു മുകളിലുള്ള ഡോ: ടോംസ് ഡെന്റല്‍ ക്ലിനിക്കില്‍ വച്ചാണു സംഭവം. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ ടോംസ് അപമര്യാദയായി പെരുമാറുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. പെണ്‍കുട്ടി ഇന്നു തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോടു ഡെന്റല്‍ ചെയറില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ സമീപത്ത് എത്തിയ ഇയാള്‍ വസ്ത്രമഴിച്ച് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു എന്നാണ് പരാതി. ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറുന്നതു കണ്ടു പരിഭ്രാന്തയായ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്ക് ഓടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി സംഭവം സഹോദരനെ അറിയിച്ചു. തുടര്‍ന്നു പോലീസിലും പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഡോ.ടോംസിനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഡോ: ടോംസ് എന്നു വിളിക്കുന്ന തോമസ് കുര്യക്കോസിന് പെരുമ്പാവൂരിലും കുറുപ്പുംപടിയിലും ആശുപത്രിയുണ്ട്. …
Read More