അല്‍ഷിമേഴ്സ് ബാധിതയെ നാടുകടത്താനൊരുങ്ങി സ്വീഡിഷ് ഭരണകൂടം. കാതലിന് പൂള് എന്ന 74 കാരിയെയാണ് ബന്ധുക്കള്‍ക്കരികില്‍ നിന്ന് വേര്‍പ്പെടുത്തി നാടുകടത്താന്‍ ഭരണകൂടം തീരുമാനിച്ചത്. ഇവര്‍ക്ക് തനിച്ചു നടക്കാനോ സംസാരിക്കാനോ കഴിയില്ല. ബിട്ടീഷ് വംശജയായ കാതലിന്റെ പാസ്പോര്‍ട്ട് പുതുക്കിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരേയുള്ള ഈ തീരുമാനം. പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാനാവാത്ത വൃദ്ധയെ തനിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. സ്വീഡനില്‍ താമസമാക്കിയ മകന് വെയിനിനും ഭാര്യയ്ക്കും ചെറുമക്കള്‍ക്കുമൊപ്പം ജീവിക്കാനായി 18 വര്‍ഷം മുന്‍പാണ് വിധവയായ കാതലിന് ഇവിടെ എത്തിയത്. പിന്നീട് ഏറെക്കാലം ഇവര്‍ക്കൊപ്പം സന്തോഷത്തോടെ കാതലിന് ജീവിക്കുകയും ചെയ്തു. 11 വര്‍ഷം മുന്‍പാണ് കാതലിന് മറവിരോഗം ബാധിച്ചത്. ഒരു വര്‍ഷത്തെ ചികിത്സയ്ക്കുശേഷം കെയര്‍ ഫോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷമായി ഈ കെയര്‍ ഹോമിലാണ് കാതലിന്റെ ജീവിതം. നിലവില്‍ കിടപ്പുരോഗിയായി മാറിയ കാതലിന് ദിനചര്യകള്‍…
Read More