കാവ്യാ ദേവദേവന് പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വിഷാദരോഗം അഥവാ ഡിപ്രഷന്. ആണ്‍പെണ്‍ വ്യത്യാസമില്ലാ തെ പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടുവരുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാകുന്ന പലതരം തിരിച്ചടികളും ഒറ്റപ്പെട്ടു പോകുന്ന സാഹചര്യവുമാണ് പലരെയും വിഷാദ രോഗ ത്തിലേക്ക് തള്ളിവിടുന്നത്. കൃത്യസമയത്ത് കണ്ടെത്തി മതിയായ ചികിത്സ നല്കിയാല് വിഷാദം എന്ന അവസ്ഥ പൂര്‍ണമായും മാറ്റാനാകും. നാഡി ഞരമ്പുകളിലെ ചില ദ്രാവകങ്ങള്‍ അഥവാ ന്യൂറോ ട്രാന്മിറ്ററുകള് കുറയുന്ന അവസ്ഥയാണ് വിഷാദ രോഗം എന്നു പറയുന്നത്. സെറട്ടോനിന്‍, ഡോപമിന്‍, നോര് എപിനഫ്രിന് എന്നീ മൂന്ന് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ തലച്ചോറിന്റെ ചില സ്ഥലങ്ങളില്‍ താഴ്ന്ന് പോകുന്ന സ്ഥിതി വരുമ്പോഴാണ് ഡിപ്രഷന് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഈ മൂന്ന് ന്യൂറോ ട്രാന്‍സ്മിറ്ററുകളും എന്തുകൊണ്ട് താഴ്ന്നു പോകുന്നു എന്നതിനു വ്യക്തമായ ഒരു ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലവും പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവ്…
Read MoreTag: depression
എനിക്ക് സമാധാനം വേണം…ഞാന്‍ പോകുന്നു ! നടി ആകാംക്ഷ മോഹനെ മരിച്ചനിലയില്‍ കണ്ടെത്തി
നടിയും മോഡലുമായ ആകാംക്ഷ മോഹനെ(30) ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് ഹരിയാന സ്വദേശിനിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ”എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു”. എന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. മുറി വൃത്തിയാക്കാന്‍ ചെന്ന ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ മുട്ടിയിട്ടും തുറക്കാതായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പരസ്യചിത്രങ്ങളില്‍ സജീവമായ ആകാംക്ഷട സിയ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നടി അടുത്ത കാലത്ത് വിഷാദത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.
Read Moreഅവന് എന്റെ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടുനടക്കുന്നത് കണ്ടപ്പോള്‍ തകര്‍ന്നു പോയി ! താന്‍ വിഷാദരോഗത്തിന് അടിപ്പെട്ടതിനെക്കുറിച്ച് ശ്രുതി രജനികാന്ത്…
മലയാളികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ചക്കപ്പഴം സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഈ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് ശ്രുതി രജനികാന്ത്. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പൈങ്കിളിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ശ്രുതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം മോഡലിങ്ങും അഭിനയവുമൊക്കെയായി മുന്നോട്ടുപോകുകയാണ്. ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ വിഷാദരോഗം അഥവാ ഡിപ്രഷന് അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് ശ്രുതി തുറന്നുപറഞ്ഞിരുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു വിഷാദത്തിലകപ്പെട്ടതെന്നും നടി പറഞ്ഞു. കോയമ്പത്തൂരിലെ കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…ഏറ്റവും അടുത്തൊരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. സുഹൃത്ത് എന്ന് പറഞ്ഞാല്‍, വെറും ഒരു സുഹൃത്ത് മാത്രമല്ല, ഞാന്‍…
Read Moreഏഴുവയസുകാരന് മകന് പറയുന്നത് അവന് ഏകാന്തത അനുഭവപ്പെടുന്നുവെന്നാണ് ! താനും നിശ്ചലമായ അവസ്ഥയിലാണെന്ന് തുറന്നു പറഞ്ഞ് മീര വാസുദേവന്‍…
മലയാളികളുടെ ഇഷ്ടതാരമാണ് മീര വാസുദേവന്‍. ആദ്യം ബിഗ്സ്ക്രീനിലൂടെയും പിന്നീട് മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാന്‍ താരത്തിനായി. തന്റെ ഏഴ് വയസുള്ള മകന് അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. നടന് ജോണ്‍ കൊക്കന് ആയിരുന്നു മീരയുടെ ഭര്‍ത്താവ്. ഇവരുടെ മകനാണ് അരിഹ ജോണ്‍. 2016ല്‍ മീരയും ജോണും വിവാഹ മോചിതരായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മീര മകനെ കുറിച്ച് പറയുന്നത്. മീര വാസുദേവന്റെ വാക്കുകള്‍ ഇങ്ങനെ.. ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാനും ഏഴ് വയസുള്ള എന്റെ മകനും തമ്മില്‍ സംസാരിക്കുകയായിരുന്നു. അവന് ഏകാന്തത അനുഭവപ്പെടുന്നുണ്ട് എന്നാണ് മകന് പറഞ്ഞത്. വിഷാദം എന്ന വാക്കൊന്നും ഇതുവരെ അവന് അറിയില്ല. മറ്റുള്ളവരുമായി കൂടി കാഴ്ച നടത്താനോ അവരുടെ അടുത്തേക്ക് പോവാനോ സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെടലിലേക്ക് മുതിര്‍ന്നവര്‍ പോവുന്നത് പോലെ അവരും ഒറ്റപ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ്. മുമ്പത്തെ പോലെ…
Read Moreഡിപ്രഷൻ(വിഷാദം); വിഷാദത്തിനു ഹോമിയോ ചികിത്സ ഫലപ്രദം
കാലാനുസരണ വിഷാദരോഗം മഞ്ഞുകാലത്തും കഠിന മഴക്കാലത്തും സൂര്യപ്രകാശം കുറയുന്പോൾ ചിലരിൽ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങും. അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുന്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തുവച്ചാൽ മതി. സൈക്കോട്ടിക് ഡിപ്രഷൻ ഇത് ഇത്തിരി ഭീകരനാണ്. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്റെ കൂടെ ശക്തമായ വിഷാദവും കൂടെക്കൂടും. ബൈ പോളാർഡിസോഡറിനോടൊപ്പമുള്ള വിഷാദം ഇതൊരു ഭീകര വിഷാദം ആണ്. ഇതിനു തൊട്ടുപിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനസികരോഗാവസ്ഥയും മാറി മാറി വരും. ശക്തമായ മരുന്നുകൾ ഇത്തരം ചികിൽസയിൽ വേണ്ടിവരും. ഈ രണ്ടവസ്ഥകളും മാറിമാറി വന്നു കൊണ്ടിരിക്കും പ്രസവാനന്തരം വിഷാദമോ?പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം.…
Read Moreആ സമയത്ത് എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു ! ആ ഓര്‍മകള്‍ എന്നെ ഇന്നും ഭയപ്പെടുത്തുന്നു; താന്‍ കടന്നുപോയ ആ കറുത്ത കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഖുശ്ബു…
നടന് സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ശേഷം വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോയ അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ ഖുശ്ബുവാണ് താനും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്. ഖുശ്ബുവിന്റെ കുറിപ്പ് ഇങ്ങനെ… ” ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവയെക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ശക്ത. ഞാന്‍ അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിച്ചവരേക്കാള്‍ ശക്ത. ഒരു കാലഘട്ടത്തില്‍ എനിക്ക് ജീവിതം സ്തംഭിച്ചതായി തോന്നി. കരകയറുമെന്ന തോന്നലേ ഉണ്ടായില്ല.എന്നെ ഏറെ ഭയപ്പെടുത്തിയ…
Read Moreനാണിക്കേണ്ട യാതൊരു ആവശ്യവുമില്ല ! ഇതിന് ചികിത്സ ആവശ്യമായി വരും; താനും ഇതിന് ചികിത്സ തേടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി രജിഷ…
നടന് സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പലരും വിഷാദരോഗത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തു വരുന്നുമുണ്ട്. നടി രജിഷ വിജയനാണ് ഇപ്പോള്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ധന്റെ സഹായം തേടണമെന്നും രജിഷ പറയുന്നു. മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് നടി തുറന്നു പറഞ്ഞു. പുതിയ കാലത്തെ കാന്‍സറാണ് വിഷാദരോഗമെന്ന് നടന് കുഞ്ചാക്കോബാബന്‍ പറയുന്നു.ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കോ…
Read Moreന്യൂനമര്‍ദ്ദം അതിശക്തമാവുന്നു ! അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് പെരുമഴയ്ക്കു സാധ്യത; ഇതുവരെ മറഞ്ഞിരുന്ന ചുഴലിക്കാറ്റ് ആദ്യമായി എത്തിയേക്കും…
വരും ദിവസങ്ങളില്‍ കേരളത്തില്‍ പെരുമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ഇതോടൊപ്പം ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ന്യൂനമര്‍ദ്ദ ഭീതി കേരളാത്തീരത്ത് നിന്ന് അകന്നതായാണ് സൂചന. ഇത് കൂടുതല്‍ ശക്തിപ്പെട്ട് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ പ്രവര്‍ത്തിക്കും. കേരളാതീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടലില്‍ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനിടയുണ്ട്. അതേസമയം ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ശക്തമായ…
Read Moreകേരളത്തില്‍ തലങ്ങും വിലങ്ങും ന്യൂനമര്‍ദ്ദം ശക്തമാകുന്നു; മിക്ക ജില്ലകളിലും പെരുമഴയ്ക്കു സാധ്യത;സാറ്റലൈറ്റ് ചിത്രങ്ങളില്‍ തെളിയുന്നത് കേരളത്തെ ഭീതിയിലാഴ്ത്താന്‍ പോന്ന വിവരങ്ങള്‍…
കേരളത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച രാവിലത്തെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് ഇതാണ്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ കേരളത്തിലെ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ ലഭ്യമായ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ നേരിയ തോതിലെങ്കിലും കേരളത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമാണ്. കേരളത്തിന്റെ അന്തരീക്ഷവും കാര്മേഘങ്ങളാല് മൂടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും…
Read Moreഏറെനാളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നത്; പന്ത്രണ്ടാം വയസിലാണ് ആദ്യമായി അതു സംഭവിച്ചത്; ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി സൈറ വസിം
താന്‍ ഒരു വിഷാദരോഗിയാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദംഗല്‍ ഫെയിം സൈറ വസിം. വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും സൈറ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. വിഷാദരോഗിയായതോടെ തന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തതെന്നും സൈറ വസിം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ കുറിച്ചു. സൈറ വസീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഏറെ നാളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നതെന്ന് തുറന്ന് പറയാനാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. വിഷാദത്തിനോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് എന്നെ ഇത് തുറന്ന് പറയുന്നതില്‍ നിന്ന് ഇത്രകാലം അകറ്റി നിറുത്തി. ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമായിരിക്കാം. പക്ഷേ, ഞാന്‍ ആഗ്രഹിക്കാത്ത പല സാഹചര്യങ്ങളിലും അതെന്നെ കൊണ്ടെത്തിച്ചു. അഞ്ച് തരത്തിലുള്ള ആന്റി ഡിപ്രസന്റുകള്‍ ഞാന്‍ ദിവസവും…
Read More