ചണ്ഡീഗഡ്: ബലാല്‍സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും അനുയായികള്‍ അഴിച്ചുവിട്ട കലാപം ദേരാ സച്ചാ സൗദ പണം ഒഴുക്കി സൃഷ്ടിച്ചതാണെന്നു കണ്ടെത്തല്‍. കോടതി വിധി ഗുര്‍മീതിന് എതിരായാല്‍ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികള്‍ക്കിടയില്‍ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ദേരാ സച്ചാ സൗദായുടെ പഞ്ച്കുല ശാഖയുടെ തലവനായ ചാംകൗര്‍ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. കലാപം സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനു നേതൃത്വം നല്കിയ ദുനി ചന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പഞ്ച്കുല ആശ്രമത്തിനു പുറമെ, ദേരാ സച്ചായുടെ പഞ്ചാബിലെ വിവിധ ശാഖകള്‍ക്കും കലാപം സൃഷ്ടിക്കാന്‍ പണം കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കലാപത്തില്‍ ജീവന്…
Read More