46 വര്‍ഷമായി അണയാതെ ഒരു സ്ഥലത്തുതന്നെ തീ കത്തുന്നു. 1971 മുതല്‍ അണയാതെ നിന്നുകത്തുകയാണ് ഒരു വലിയ അഗ്നിപര്‍വ്വതമുഖം. ദ ഡോര്‍ ടു ഹെല്‍ അഥവാ നരക വാതില്‍ എന്നറിയപ്പെടുന്ന ഈ കുഴി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരാണ് ദര്‍വാസ ഗ്യാസ് ക്രേറ്റര്‍. തുര്‍ക്ക്‌മെനിസ്ഥാനില കാരകും എന്ന മരുഭൂമിയിലാണ് ഈ അണയാത്ത അഗ്നിഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. ഇതു സംബന്ധിച്ചു രണ്ട് വ്യത്യസ്ത വിശദീകരണങ്ങളാണ് നിലവിലുള്ളത്. രണ്ടിലും കാരണക്കാരായി പറയുന്നതു റഷ്യന്‍ ശാസ്ത്രജ്ഞരെയാണ്. പ്രകൃതിവിഭവങ്ങള്‍ അന്വേഷിച്ചെത്തിയ സോവ്യറ്റ് യൂണിയന്‍ അംഗങ്ങളാണ് 60 മീറ്റര്‍ ആഴവും 20 മീറ്റര്‍ വീതിയുമുള്ള ആ കിടങ്ങ് നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കുഴിയില്‍ നിന്ന് മീഥൈന്‍ പ്രവഹിക്കാന്‍ തുടങ്ങുകയും അത് പിന്നീട് ശാസ്ത്രജ്ഞര്‍ കത്തിക്കുകയുമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും എന്നു കരുതിയാണു തീയിട്ടത്. പക്ഷേ ആ തീ അണഞ്ഞില്ല. അവര്‍ കുഴിച്ചതല്ല. മറിച്ച് ആ കിടങ്ങ്…
Read More