കൈതോലപ്പായയില്‍ പണം കടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സിപിഎമ്മിനും മന്ത്രി പി രാജീവിനുമെതിരേ വിമര്‍ശനവുമായി ജി ശക്തിധരന്. ”എന്റെ ഭാവനാ സൃഷ്ടിയാണ് ‘ഞാന്‍ എഫ് ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷന്‍ ക്യാമറയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയില്‍ പത്രാധിപസമിതി അംഗമാകാന്‍ എഴുതിയ പരീക്ഷയില്‍ ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി ! എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയില്‍ കടന്നുകൂടി എന്ന് ചോദിച്ചാല്‍ സാന്മാര്ഗികമായി ഇവിടെ എഴുതാനാകില്ല. ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു ശക്തിധരന്റെ കുറിപ്പ്… ‘ പുലരാത്തഒരു രാവും ഇല്ലല്ലോ ‘.സി രാധാകൃഷ്ണന്ജനശക്തിയെ ഒറ്റരാത്രികൊണ്ട് കഴുത്തുഞെരിച്ചു കൊന്നുകളയാമെന്ന് കരുതുന്ന മൂഢന്മാരുടെ കയ്യിലായിപ്പോയല്ലോ ഭരണത്തിന്റെ കടിഞ്ഞാണ്‍ ! ഞങ്ങള്‍ നാളത്തെ പകല്‍ കൊണ്ട് ഈ ജന്മവാര്ഷിക ഓണപ്പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് കരുതിയതാണ്. പക്ഷെ ഞങ്ങള്‍ക്ക്…
Read MoreTag: deshabhimani
ദേശാഭിമാനി ലേഖകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ! കീ ബോര്‍ഡ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി…
ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെസി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.
Read Moreദേശാഭിമാനിയില്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന് എന്നു പരാമര്‍ശിച്ചത് അനുചിതം ! മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍ പിഴവുണ്ടായത് ജാഗ്രതക്കുറവു കൊണ്ടെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്…
സിപിഎം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന് എന്നു വിശേഷിപ്പിച്ചത് വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ വിശദീകരണവുമായി പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് രംഗത്തു വന്നു.തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങള്‍ ഒട്ടും മടിച്ചു നില്ക്കുന്നില്ല. എന്നാണ് പി എം മനോജ് പറയുന്നത്. എന്നാല്‍ ഇന്നലെ വരെ ബിജെപി പേര്‍ത്തും പേര്‍ത്തും പപ്പുമോന് വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകള്‍ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണെന്നും കെ.മുരളീധരന് സോണിയാഗാന്ധിയെ മദാമ്മ എന്നു വിളിച്ചപ്പോള്‍ പോലും തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും മനോജ് പറയുന്നു. ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലൂടെയാണ് മനോജ് പപ്പു പ്രയോഗത്തില്‍ വിശദീകരണം നടത്തിയത്. പി എം മനോജിന്റെ…
Read More