കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് അമേരിക്ക. ഏകദേശം നാലരലക്ഷം ആളുകള്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 15000ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മരണ സംഖ്യ ഉയരുന്നുണ്ടെങ്കിലും രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ ചില വിലയിരുത്തലുകള്‍ നടത്തുകയാണ്. കോവിഡ് രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുമ്പോള്‍ പൂര്‍ണ രോഗവിമുക്തി നേടിയെന്ന് കരുതി ശ്രദ്ധ കൈവിടുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഇവര്‍ പറയുന്നു. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ തന്നെ അതിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചു തുടങ്ങും. ഇവ പെരുകുന്നത് തടയുന്നതോടെ ആശ്വാസം തോന്നും. നല്ല പ്രതിരോധ ശേഷിയുള്ളവരില്‍ ഇത് തുടരുകയും വൈറസ് പൂര്‍ണമായും നശിച്ചു പോവുകയും ചെയ്യും. വൈറസ് ബാധയുണ്ടായതിനു ശേഷം യാതൊരു ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുമില്ലാതെ അതിജീവിച്ചാല്‍ മാത്രമേ അതിനെ പൂര്‍ണ രോഗവിമുക്തി എന്നു വിശേഷിപ്പിക്കാനാവൂ. വൈറസ് ബാധയുണ്ടാകുന്ന…
Read More