ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഡെറ്റോള്‍ കമ്പനി ഇക്കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പായ്ക്കറ്റില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ പരക്കംപായാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസിനെ കുറിച്ച് ഡെറ്റോള്‍ വളരെ മുമ്പു തന്നെ എങ്ങനെ അറിഞ്ഞു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഡെറ്റോള്‍ പായ്ക്കറ്റില്‍ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡയില്‍ ചര്‍ച്ചകള്‍ നടന്നത്. ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നതെന്നും ലോകത്തെ ഇപ്പോള്‍ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കമ്പനി…
Read More