വേശ്യകളാണ് അവിടെയുള്ളത് സാറ് എന്തിന് അങ്ങോട്ടു പോകുന്നു ? അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്;അനുഭവം പങ്കുവെച്ച് നടന്‍ ദേവന്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന നടനാണ് ദേവന്‍. നടന്‍ രൂപീകരിച്ച നവ കേരള പീപ്പിള്‍സ് പാര്‍ട്ടി അടുത്തിടെ ബിജെപിയില്‍ ലയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പീരുമേട്ടില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവന്റെ വാക്കുകള്‍ ഇങ്ങനെ…അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല. അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത്…

Read More

കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയന്‍ ! മുഖ്യമന്ത്രിയുടെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തുവെന്നും നടന്‍ ദേവന്‍…

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായേക്കുമെന്ന് നടന്‍ ദേവന്‍. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നടപടി മലയാളികളുടെ ആത്മാഭിമാനം തകര്‍ത്തുവെന്നും ദേവന്‍ പറഞ്ഞു. പുതിയതായി രൂപവത്കരിക്കുന്ന നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ദേവന്‍ ഇടതുമുന്നണി സര്‍ക്കാറിനെ വിമര്‍ശിച്ചത്. ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദേവന്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ന്നിരിക്കുന്നു. ശബരിമല വിഷയത്തോടെ ജനങ്ങള്‍ക്ക് അത് മനസ്സിലായി. ഇവിടുത്തെ നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി.…

Read More

ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടമല്ല എന്നാണ് ആ നടന്‍ പറഞ്ഞത് ! സൗന്ദര്യം ശാപമായെന്ന് തുറന്നു പറഞ്ഞ് ദേവന്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും പ്രതിനായകനായുമെല്ലാം തിളങ്ങിയ താരം ഇപ്പോഴിതാ ഒരു കാലത്ത് തന്റെ സൗന്ദര്യം തനിക്ക് തന്നെ വിനയായി മാറിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നായകനേക്കാള്‍ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി ഭവിച്ചു എന്നും ദേവന്‍ വെളിപ്പെടുത്തി.”നായകന്‍ എന്നുള്ളത് ഒരു സമയത്ത് ഞാന്‍ മറന്നു. കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവര്‍ഫുള്‍ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ വില്ലന്‍ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നില്‍ക്കുന്ന നായകന്മാര്‍ക്ക് ഇഷ്ടമല്ല”. ‘അവര്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ ഇയാള്‍ എന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കില്‍ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകര്‍ക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരില്‍ ഉണ്ടായി അത്…

Read More

നിങ്ങള്‍ ദൈവത്തെക്കണ്ടിട്ടുണ്ടോ ! വേദനകൊണ്ടു പുളയുമ്പോള്‍ അമ്മ ചോദിക്കും…’എന്താ മോനെ വേദന ഉണ്ടോ’ എന്ന്.. ‘ ഇല്ലമ്മേ ഒന്നുല്ല്യ ‘ ഞാന്‍ നുണ പറയും;മരണത്തെ അതിജീവിച്ച കഥ തുറന്നു പറഞ്ഞ് ദേവന്‍…

കുട്ടിക്കാലത്ത് താന്‍ കടന്നുപോയ മരണാസന്നമായ നിമിഷങ്ങളെ അനുസ്മരിച്ച് നടന്‍ ദേവന്‍. മരണമുഖത്തു കൂടി തന്നെ നടത്തിയ ഡിഫ്ത്തീരിയയെക്കുറിച്ചാണ് ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോയെന്നു ചോദിച്ചാണ് ദേവന്‍ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ദൈവത്തെ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ സണ്ണിയാണ് ആ ദൈവമെന്നും ദേവന്‍ പറയുന്നു. ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും നാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടര്‍ ആണ്.. Dr. Sunny.. അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ‘ ഡിഫ്ത്തീരിയ’. തൊണ്ടയില്‍ പഴുപ്പുവന്നു, valarnu, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി. അന്നുമുതല്‍ അമ്മ എന്നെ ഒക്കത്തുനിന്നും ഇറക്കാതെ താങ്ങിക്കൊണ്ടു നടന്നു. ഉറങ്ങാന്‍വേണ്ടി മാത്രം ബെഡില്‍ കിടത്തും. അപ്പോളും രണ്ടു…

Read More

ഞാന്‍ തുടങ്ങിയത് വേശ്യാലയം ഒന്നുമല്ലല്ലോ ? ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു; അന്ന് തന്നെ വിമര്‍ശിച്ചവരോട് ദേവന്‍ പറഞ്ഞത്…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നാണ് ദേവനെ വിശേഷിപ്പിക്കുന്നത്. വില്ലന്‍ റോളുകള്‍ മാത്രമല്ല ക്യാരക്ടര്‍ റോളുകളും എന്തിന് കോമഡിയും വരെ ദേവന്റെ കൈയ്യില്‍ ഭദ്രം. ഇപ്പോള്‍ രാഷ്ട്രീയത്തിലും സജീവമാണ് താരം. ഗണേഷ് കുമാര്‍, സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ നിരവധി താരങ്ങള്‍ രാഷ്ട്രീയ രംഗത്ത് സജീവമാണെങ്കിലും ഒരു പാര്‍ട്ടി തന്നെ ഉണ്ടാക്കിയാണ് ദേവന്‍ വ്യത്യസ്ഥനായത്. ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ദേവന്‍ ഉണ്ടാക്കിയത്. ഇപ്പോള്‍ താന്‍ എന്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു പാര്‍ട്ടി ഉണ്ടാക്കിയതെന്ന് തുറന്നു പറയുകയാണ് ദേവന്‍. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ദേവന്‍ വ്യക്തമാക്കിയത്. ” പാര്‍ട്ടി തുടങ്ങി ഒരു ആറ് മാസം കഴിഞ്ഞ് ദുബായില്‍ പോയി. ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് എന്റെ ക്ലാസ്‌മേറ്റ്‌സ് അഞ്ചാറ് പേര് എന്നെ കാണാന്‍ വന്നു. അവരൊക്കെ വലിയ വലിയ നിലകളില്‍…

Read More

ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍…നോക്കുന്നോ ? കയ്യില്‍ പൈസവേണ്ടേ എന്നു പറഞ്ഞപ്പോള്‍ അതൊക്കെ ശരിയാകുമെടാ…എന്നായിരുന്നു ആ വലിയ മനുഷ്യന്റെ മറുപടി; നടന്‍ ദേവന്‍ മനസ്സു തുറക്കുന്നു…

മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. ഈ അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ താന്‍ ആദ്യമായി വെച്ച വീടിനെക്കുറിച്ചും അതിനു കാരണക്കാരനായ വ്യക്തിയെക്കുറിച്ചും ദേവന്‍ തുറന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ദേവന്‍ പറഞ്ഞതിങ്ങനെ…സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്ന സമയമായിരുന്നു അത് ഒരു ദിവസം രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്, ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലല്ലോ കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി?. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത് ജീവിതത്തില്‍ എനിക്ക്…

Read More

സിനിമകളില്‍ ദേവന്‍ വേണോ വിജയ രാഘവന്‍ വേണോ എന്ന് തീരുമാനിച്ചിരുന്നത് അവര്‍ ! പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടതിനു പിന്നില്‍ സൂപ്പര്‍താരങ്ങളെന്ന് തുറന്നടിച്ച് ദേവന്‍…

മലയാളത്തിലെ സുന്ദരനായ വില്ലന്‍, ദേവന് മാത്രം അവകാശപ്പെട്ട വിശേഷണമായിരുന്നു അത്. ഒരു കാലത്ത് മലയാളത്തില്‍ തിരക്കുള്ള നടനായിരുന്ന ദേവന്‍ മലയാളത്തില്‍ അവസരം കുറഞ്ഞതിനെത്തുടര്‍ന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റുകയായിരുന്നു. ഇപ്പോഴിതാ മലയാളം വിട്ടതിന്റെ കാരണം വെളിപ്പെടുത്തി ദേവന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മറ്റു ഭാഷകളിലേക്ക് പോകാന്‍ കാരണം ഇവിടുത്തെ പല സിനിമകളില്‍ നിന്നും തഴയപ്പെട്ടതിനാലാണെന്ന് മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കി. തമിഴിലും തെലുങ്കിലും അഭിനയിച്ചത് കൊണ്ടാണ് പിടിച്ചു നിന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. ‘വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം’ ദേവന്‍ പറഞ്ഞു.

Read More

ആരാധന മൂത്ത് എത്തിയ സുന്ദരിയായ പെണ്‍കുട്ടി എന്നോടാവശ്യപ്പെട്ടത് ഒരു കുഞ്ഞിനെ ആയിരുന്നു ! സൗന്ദര്യം ശാപമായതിനെക്കുറിച്ച് നടന്‍ ദേവന് പറയാനുള്ളത്…

കൊച്ചി: മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്ന വിശേഷണത്തിനര്‍ഹനാണ് നടന്‍ ദേവന്‍. ഒരു കാലത്ത് ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികളുണ്ടായിരുന്നില്ല. അഭിനയമികവും സൗന്ദര്യവും കൊണ്ടായിരുന്നു ദേവന്‍ പെണ്‍മണികളുടെ ഹൃദയം കവര്‍ന്നത്. എന്നാല്‍ തനിക്ക് സൗന്ദര്യം ഒരു ശാപമായി തോന്നിയിരുന്നെന്നാണ് ദേവന്‍ ഇപ്പോള്‍ പറയുന്നത്. സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു എന്നു താരം പറയുന്നു. ദേവനോടുള്ള ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നു താരം പറയുന്നു. ദേവന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞു ദേവന്‍ അവരെ മടക്കി അയക്കുകയായിരുന്നു. മലയാളത്തിലെ ചില സംവിധായകര്‍ സൂപ്പര്‍സ്റ്റാറുകളുടെ നിഴലില്‍ ജീവിക്കുന്നവരാണെന്ന് തുറന്നു പറഞ്ഞ ദേവന്റെ വാക്കുകള്‍ വിവാദമായിരുന്നു. സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഗുണപരമായി സമീപിക്കാനൊന്നും സൂപ്പര്‍…

Read More