കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട ഏഴുവസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. ഇത് ലഭിക്കുന്നതോടെ അന്വേഷണത്തിന് വഴിതിരിവ് ഉണ്ടാകും. മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറില്‍ ഇന്നലെ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഫോറന്‍സിക് ചീഫ് സര്ജന് പ്രഫസര്‍ ശശികല, ഡോ. വല്‍സല, ഡോ. ഷീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസ്വാഭാവികമായതൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല. ആന്തരിക അവയവ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ അന്വേഷണത്തെക്കുറിച്ച് പോലീസ് തീരുമാനമെടുക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും ഒന്നും കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേ സമയം ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നിലനില്‍ക്കെ, കുട്ടി ഇതുവരെ ആരോടും പറയാതെ പുറത്തുപോകില്ലെന്ന നിലപാട് മാറ്റി ബന്ധുക്കൾ. ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അദ്ദേഹം പോലീസിന് കൊടുത്ത…
Read MoreTag: devananda
കുട്ടിയുടെ വസ്ത്രം മണപ്പിച്ച് വീടിന്റെ പിന്‍വാതിലിലൂടെ അയല്‍വീടിനെ ചുറ്റി നടപ്പാലത്തിന് അടുത്തെത്തി; ദേവനന്ദയുടെ മൃതദേഹം കണ്ടെത്താന്‍ നിര്‍ണായകമായത് പോലീസ് നായ റീനയുടെ വൈദഗ്ധ്യം
ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. നടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവാനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോലീസ് ഡോഗ് സ്്ക്വാഡിലെ നായ റീനയാണ് ദേവനന്ദ പോയ വഴി കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാന്‍ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതില്‍ പാതി തുറന്നുകിടന്നിരുന്നു. അയല്‍ക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കണ്ണനല്ലൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീന സ്പോട്ടിലെത്തി. ഹാന്‍ഡ്ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും റീനയ്ക്കൊപ്പമുണ്ടായിരുന്നു. ഹാന്‍ഡ്ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി.…
Read Moreപണ്ഡിറ്റൊന്നും വെറുതെ പറയാറില്ല! കാണാതാകുന്ന കുട്ടികളൊക്കെ എവിടെ പോകുന്നു ? ട്രെയിന്‍ യാത്രയില്‍ നേരില്‍ കണ്ടറിഞ്ഞ സംഭവം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്
ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച ദേവനന്ദ എന്ന ആറു വയസുകാരി മലയാളികള്‍ക്കാകെ നൊമ്പരമാവുകയാണ്. ഈ അവസരത്തില്‍ കുട്ടികളെ എങ്ങനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ വര്‍ഷത്തില്‍ 3800 കുട്ടികളെയാണ് കാണാതാവുന്നതെന്ന് പണ്ഡിറ്റ് പറയുന്നു. ഒരു ട്രെയിന്‍ യാത്രയില്‍ താന്‍ നേരില്‍ കണ്ടറിഞ്ഞ കാര്യവും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു… പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന പരാതികള്‍ ഈയ്യിടെയായ് വ൪ദ്ധിച്ചു വരികയാണല്ലോ.. വ൪ഷത്തില് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)മുമ്പൊരു ട്രെയി൯ യാത്രക്കിടയില്‍ എന്ടെ അനുഭവം പറയാം ട്ടോ. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു long യാത്ര ചെയ്യുകയായിരുന്നു. ഈ മകന്ടെ കാര്യത്തില്‍ തീരെ ശ്രദ്ധ അയാള്‍ വെച്ചിരുന്നില്ല.…
Read More