വ്യത്യസ്ഥവും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങള്‍ കൊണ്ട് തെന്നിന്ത്യന്‍ യുവത്വത്തിന്റെ മനസിലിടം നേടിയ താരമാണ് ആര്യ. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ ജംഷാദ് സെതിരകത്താണ് ആര്യയെന്ന പേരില്‍ താരമായത്. സുന്ദരനായ താരം പെണ്‍കുട്ടികളുടെ ഇടനെഞ്ചില്‍ നിറഞ്ഞ് അവിവാഹിതനായി നില്‍ക്കുമ്പോഴായിരുന്നു ആ വിവരം തുറന്നു പറഞ്ഞത്. തനിക്ക് വിവാഹ പ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ ആര്യ ഫേസ്ബുക്കില്‍ വീഡിയോയും ഇട്ടു.ഇതിന് മറുപടിയായി ഒരു ലക്ഷത്തിലധികം കോളുകളും, അപേക്ഷകളുമാണ് ലഭിച്ചത്. ഇതോടെ വിവാഹം ഒരു റിയാലിറ്റി ഷോയാക്കി മാറ്റിയിരിക്കുകയാണ്. തമിഴ് ചാനലിലെ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിലേയ്ക്കായി 16 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. മത്സര വിജയിയെ ആര്യ വിവാഹം ചെയ്യുമെന്നാണ് പ്രഖ്യാപനം.ഇതില്‍ രണ്ടു മലയാളി പെണ്‍കുട്ടികളും ഇടം നേടിയിട്ടുണ്ട്. മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധയരായ സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ രണ്ടു പേരേയും…
Read More