ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനം, മെസ് എന്നിവയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദേവസ്വം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ഇതേ കേസില്‍ കൂട്ടു പ്രതികളായ ഫിനാന്‍സ് കമ്മിഷണര്‍ ഡി സുധീഷ് കുമാര്‍, ബോര്‍ഡ് ഓഫീസില്‍ ഹൈക്കോര്‍ട്ട് ഓഡിറ്റ് സെക്ഷന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ വിഎസ് രാജേന്ദ്രപ്രസാദ്, മുണ്ടക്കയം ഗ്രൂപ്പിലെ വള്ളിയങ്കാവ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി കുറ്റപത്രം നല്‍കും. വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലന്‍സാണ് ആദ്യം കണ്ടത്തിയത്. കണ്ടെത്തലുകള്‍ ശക്തമായതിനാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം സംസ്ഥാനത്തെ വിജിലന്‍സിന് കൈമാറി. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്‍കൂര്‍ ജാമ്യത്തിന് ആരോപണ വിധേയരായവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പ്രധാന പ്രതിസ്ഥാനത്തു…
Read More