കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും ഏറെ പരിചിതനായിത്തീര്ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അനാരോഗ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.വി.ബാലകൃഷ്ണന് വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത അനുഭവമാണ്. ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്‍നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്‍ഗോഡിന്റെ മലയോര മേഖലയില്‍ വെള്ളരിക്കുണ്ടിലും വടക്കന്‍ മേഖലയില്‍ മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും…
Read MoreTag: development
ഇമ്രാന് ഖാന് ഇനി ഇരിക്കപ്പൊറുതി നഷ്ടപ്പെടും ! കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകള്‍ നടപ്പാക്കിത്തുടങ്ങി; ജമ്മു കാഷ്മീരില്‍ നിക്ഷേപത്തിന് തയ്യാറെന്ന് വന്‍കിട ആശുപത്രികള്‍…
പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ജമ്മു കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വികസന പാക്കേജുകള്‍ നടപ്പാകാന്‍ പോകുന്നു. കാഷ്മീരിലെ ജനത കഷ്ടതയനുഭവിക്കുന്നുവെന്ന് നിലവിളിക്കുന്ന പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഫലത്തില്‍ കാഷ്മീരിന് ഗുണകരമായി എന്നതിന് തെളിവായി വന്‍ വികസമാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡിസിറ്റി ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് വ്യക്തമാക്കി. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാഷ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് ഗവര്‍ണര്‍ പറഞ്ഞു. പൊതുവെ ഗവര്‍ണര്‍…
Read More