ദേവേന്ദ്ര ദാവെ ഒരു അ്ദ്ഭുതമാണ്. ഒരിക്കല്‍ 500 രുപ മാത്രം മാസശമ്പളമുണ്ടായിരുന്ന ദേവേന്ദ്രയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് 55 ലക്ഷത്തിന്റെ ജോലി ഓഫറാണ്. പ്രാരാബ്ധങ്ങളോടു പടവെട്ടി വിജയിച്ച ചരിത്രമാണ് ഈ 27കാരന് പറയാനുള്ളത്. പോളിയോ ബാധിതനായ അച്ഛന്‍ കിടപ്പിലായതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബഭാരം മുഴുവന്‍ ദേവേന്ദ്രയ്ക്കു ചുമലിലേറ്റേണ്ടി വന്നു. പത്താംക്ലാസിലെത്തിയപ്പോള്‍ ദേവേന്ദ്രയ്ക്കു ഒരു കാര്യം മനസിലായി. ഇനി കാശില്ലാതെ മുന്നോട്ടു പോകുക അത്ര എളുപ്പമല്ലെന്ന്. കോളജിലെ ഉന്നത പഠനം സ്വപ്‌നം കണ്ട ആ ബാലന് അവന്‍ മാത്രമായിരുന്നു അന്ന് തുണ. വിജയിക്കണമെന്നുറച്ചിറങ്ങിയ ദേവേന്ദ്ര ഒരു കൊറിയര്‍ കമ്പനിയില്‍ കൊറിയര്‍ ബോയിയായി, പിന്നീട് വെയ്റ്റര്‍, ചെസ് കോച്ച് അ്ങ്ങനെ പല പല ജോലികള്‍. കുടുംബത്തിന്റെ ഭാരമേറ്റെടുത്ത് ജോലി ചെയ്തതു മൂലം ദേവേന്ദ്രയ്ക്ക് അഞ്ചു വര്‍ഷം പഠിക്കാനായില്ല. പിന്നീടാണ് കോളജില്‍ ചേര്‍ന്നത്. ചെസില്‍ അതീവ തത്പരനായിരുന്ന ദേവേന്ദ്ര തുടക്കത്തില്‍ പലപ്പോഴും…
Read More