കയ്യേറ്റത്താലും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാലും നാശോന്മുഖമായ മൂന്നാറിന്റെ ദുരവസ്ഥ ഇനിയും തുടരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ദേവികുളത്ത് നിയോഗിക്കപ്പെട്ട നാലാമത്തെ സബ് കളക്ടറായ രേണുരാജിനെ മാറ്റിയതോടെ സബ് കളക്ടര്‍മാര്‍ വാഴാത്ത ഇടം എന്ന ദേവികുളത്തിന്റെ പേരുദോഷം തുടരുകയാണ്. അവസാനമെത്തിയ സബ് കളക്ടര്‍ രേണുരാജ് വെറും പത്തു മാസം കൊണ്ട് മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, ചിന്നക്കനാല്‍ മേഖലകളില്‍ സി.പി.എം. പ്രവര്‍ത്തകരുടെയടക്കം ഒഴിപ്പിച്ചത് 80 ലധികം കയ്യേറ്റങ്ങളായിരുന്നു. 40 ലധികം അനധികൃത കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരേ നടപടികളുമായി മുമ്പോട്ട് പോകുമ്പോഴാണ് ദേവികുളത്തെ ആദ്യ വനിതാ സബ് കളക്ടറായ രേണു രാജിനെ മാറ്റുന്നത്. ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി കയ്യേറിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല കമ്പനികളുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. പള്ളിവാസല്‍ വില്ലേജില്‍പ്പെട്ട ചിത്തിരപുരത്തെ അനധികൃത കെട്ടിടമായ ഗോള്‍ഡന്‍ മൂന്നാര്‍ പാലസ് റിസോര്‍ട്ടിന് പഞ്ചായത്ത്…
Read MoreTag: devikulam
സബ് കളക്ടര്‍മാരെ വാഴിക്കാത്ത ദേവികുളത്തിന്റെ മണ്ണിലേക്ക് ഡോ. രേണുരാജ് ഐഎഎസ് ! ശ്രീറാം വെങ്കട്ടരാമനെയും വിആര്‍ പ്രേംകുമാറിനെയും പുകച്ചുചാടിച്ചവര്‍ രേണുവിനെയും കാത്തിരിക്കുന്നുവോ…
മൂന്നാര്‍: ദേവികുളത്തിന്റെ പുതിയ സബ്കളക്ടറായി ഡോ.രേണുരാജ് ഐഎഎസ് എത്തുമ്പോള്‍ മുന്‍ഗാമികളുടെ വിധി രേണുവിനെയും കാത്തിരിക്കുന്നതെന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14 സബ്കളക്ടര്‍മാരാണ് ദേവികുളത്ത് ചുമതല നിര്‍വഹിച്ചത്. രാഷ്ട്രീയകളികളെത്തുടര്‍ന്ന് കസേര തെറിച്ച വി ആര്‍ പ്രേംകുമാറിന്റെ പിന്‍ഗാമിയായാണ് തൃശൂര്‍ സബ് കളക്ടറായി ജോലി നോക്കുന്ന ഡോ.രേണു രാജ് എത്തുന്നത്. സബ് കളക്ടര്‍മാരെ വാഴിക്കാത്ത ഇടമായാണ് ദേവികുളം അറിയപ്പെടുന്നത് 2010 മുതല്‍ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ അഞ്ചു ദിവസം മുതല്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് പല കളക്ടര്‍മാരും ജോലി ചെയ്തിട്ടുള്ളത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തെറിച്ചില്ലെങ്കില്‍ അതു മഹാഭാഗ്യം. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ സ്ഥലം മാറ്റി നിശബ്ദരാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ഇവിടേയും പ്രയോഗിക്കുന്നത്. ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ മൂന്നാറില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്താല്‍ അധികം താമസമില്ലാതെ കസേര തെറിക്കുന്ന അവസ്ഥയാണ് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്. രാഷ്ട്രീയക്കാരോട് കൊമ്പു കോര്‍ക്കേണ്ടി വന്നതിന്റെ…
Read More