തിരുവനന്തപുരം: സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഇഷ്ടങ്ങള്‍ക്കു വിരുദ്ധമായുള്ള പ്രസ്താവനകള്‍ നടത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൂച്ചുവിലങ്ങിടാനുള്ള സമഗ്രപദ്ധതിയുമായി പാര്‍ട്ടി. അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയ ആയുധങ്ങളാണ് പത്മകുമാറിനെതിരേ പ്രയോഗിക്കാനായി പാര്‍ട്ടി കരുതി വച്ചിരിക്കുന്നത എന്നാണ് വിവരം. ഇതുപയോഗിച്ച് പത്മകുമാറിനെ പാര്‍ട്ടിയുടെ വിനീത വിധേയനാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇനി പ്രസിഡന്റ് എ.പത്മകുമാര്‍ കാര്യമായി ഇടപെടില്ലയെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്. പ്രസിഡന്റിനെ കുടുക്കാനുള്ള സുപ്രധാന രേഖകള്‍ ബോര്‍ഡിലെ ഒരു ഉന്നതന്റെ കൈയിലാണുള്ളതെന്നും ഇവയില്‍ ചിലത് സിപിഎം നേതൃത്വത്തിനു കൈമാറിയിട്ടുണ്ടെന്നും ഇതോടെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇനി പ്രസിഡന്റ് കൈ കടത്തില്ലെന്നും ഉറപ്പായി. ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കു പുറമേ ശബരിമലയില്‍ അരവണയ്ക്കു കണ്ടെയ്നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകള്‍ പാര്‍ട്ടി…
Read More