കരിയറിലും ജീവിതത്തിലും ഉയര്‍ച്ച താഴ്ചകളിലൂടെ യാത്ര ചെയ്തയാളാമ് അമല പോള്‍. സംവിധായകന് എഎല്‍ വിജയുമായുള്ള പ്രണയം, വിവാഹം, മൂന്ന് വര്‍ഷത്തിനുള്ളിലെ വേര്‍പിരിയല്‍, ഇതിനിടെ സിനിമാ ലോകത്തുണ്ടായ വിവാദങ്ങള്‍, കാമുകന്റെ വഞ്ചന തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ അമല പോള്‍ ഇതിനകം അഭിമുഖീകരിച്ചു. ഈ താളപ്പിഴകള്‍ നടിയുടെ കരിയര്‍ ഗ്രാഫിനെയും ഒരു പരിധിവരെ ബാധിച്ചു. എങ്കിലും അമലയ്ക്കിന്നും അവസരങ്ങളുണ്ട്. എങ്കിലും അടുത്തിടെ ബോളിവുഡില്‍ ഉള്‍പ്പെടെ നടിക്ക് സാന്നിധ്യം അറിയിക്കാനായി. 2014 ലാണ് സംവിധായകന് എഎല്‍ വിജയ്നെ അമല പോള്‍ വിവാഹം ചെയ്തത്. ഇരുവരും 2017 ല്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോളോ എ എല്‍ വിജയോ എവിടെയും പറഞ്ഞിട്ടില്ല. അമല വിവാഹമോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. എഎല്‍ വിജയ് ഇതിനിടെ രണ്ടാമതും വിവാഹിതനായി. 2019 ലാണ് ഡോ. ആര് ഐശ്വര്യയെ എഎല്‍ വിജയ് വിവാഹം ചെയ്തത്. ഇതിനിടയ്ക്ക്…
Read MoreTag: dhanush
ധനുഷ് മകനാണെന്ന വാദത്തില്‍ ഉറച്ച് വൃദ്ധ ദമ്പതികള്‍ ! 10 കോടിയുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടും…
സിനിമാ താരം ധനുഷിന്റെ യഥാര്‍ഥ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ട്രാന്‍സ്പോര്‍ട് ബസ് മുന്‍ ഡ്രൈവര്‍ കതിരേശന്, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഇതിനെതിരെ ധനുഷ് വൃദ്ധ ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മാതാപിതാക്കളാണെന്ന കേസ് പിന്‍വലിക്കണമെങ്കില്‍ ഇല്ലെങ്കില്‍ 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നുമാണ് ധനുഷിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നുമാണ് ദമ്പതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാര്‍ത്ഥ മാതാപിതാക്കളായ തങ്ങള്‍ക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നല്‍കണമെന്നും കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2017 ലാണ് മധുരൈയിലെ കോടതിയില്‍…
Read Moreഅച്ഛനാണ് പോലും അച്ഛന് ! മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് എത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്…
നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കെതിരേ ധനുഷ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരേ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍…
Read Moreഅന്ന് ‘കട്ട റൊമാന്‍സ്’ ഇന്ന് വേര്‍പിരിയലും ! ധനുഷും ഐശ്വര്യയും തമ്മിലുള്ള പഴയ വീഡിയോ വൈറലാകുന്നു…
ധനുഷ്-ഐശ്വര്യ ജോഡികളുടെ വിവാഹമോചന വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അന്തരീക്ഷത്തിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന സത്യം വെളിപ്പെടുത്തിയത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ പ്രഖ്യാപനം. ഇപ്പോഴിതാ ഇരുവരുടെയും സ്നേഹമുഹൂര്ത്തങ്ങള് തെളിയുന്ന പഴയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ ഐശ്വര്യയ്ക്കു വേണ്ടി പാട്ട് പാടുന്ന ധനുഷിന്റെ വിഡിയോ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ വേര്‍പിരിയല്‍ വാര്‍ത്ത പുറത്തു വന്നതോടെ പഴയ ദൃശ്യങ്ങള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കയ്യില്‍ മൈക്ക് പിടിച്ചു പാട്ട് പാടി ചുവടുവച്ച് ഐശ്വര്യയ്ക്കരികില് എത്തുന്ന ധനുഷ് ആണ് ദൃശ്യങ്ങളില്‍. പാട്ടിനൊപ്പം താരം ഐശ്വര്യയെ സ്നേഹപൂര്‍വം ചേര്‍ത്തു പിടിക്കുന്നതും വീഡിയോയില്‍ കാണാം. കോവിഡ് കാലത്തിനു മുന്‍പ് ഇരുവരും പങ്കെടുത്ത ആഘോഷ പരിപാടിക്കിടെ ആയിരുന്നു ധനുഷിന്റെ രസിപ്പിക്കും പ്രകടനം. ഒരു മിനിട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ…
Read Moreഅധികം താമസിക്കാതെ തന്നെ ഞാനൊരു വെടി പൊട്ടിക്കും, ആരും ഞെട്ടരുത് ! ധനുഷുമായുള്ള ബന്ധം എന്തെന്ന് വെട്ടിത്തുറന്നു പറഞ്ഞ് അമല പോള്‍
സംവിധായകന് എ. എല്‍ വിജയ് യുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം നടന് ധനുഷാണെന്ന വാദത്തിന് മറുപടിയുമായി നടി അമലാ പോള്‍ രംഗത്ത്. വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അസംബന്ധങ്ങളാണ് എന്നാണ് അമല പോള്‍ പറയുന്നത്. ‘തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. വേറെ ആര്‍ക്കും അതില്‍ പങ്കില്ല. മാത്രമല്ല ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.’ അമല വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്ന് താരം പ്രതികരിച്ചു. അമല പോളും സംവിധായകന് എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് നേരത്തെ വിജയ്യുടെ പിതാവും നിര്‍മ്മാതാവുമായ അളകപ്പന് ആരോപിച്ചിരുന്നു. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ഇതില്‍ അഭിനയിക്കാന്‍ ധനുഷ്…
Read Moreഅമലപോളിന്റെ വിവാഹബന്ധം തകര്‍ത്തത് ആ സൂപ്പര്‍താരം ! അമലയും വിജയ്യും വേര്‍പിരിയാന്‍ കാരണം പ്രമുഖ നടന്റെ ഇടപെടലെന്ന ആരോപണവുമായി വിജയ്യുടെ പിതാവ് രംഗത്ത്
നടി അമലാപോളിന്റെ വിവാഹജീവിതം തകര്‍ത്തത് നടന് ധനുഷാണെന്ന ആരോപണവുമായി അമലയുടെ മുന്‍ ഭര്‍ത്താവ് വിജയ് യുടെ പിതാവ് അഴകപ്പന്‍ രംഗത്ത്. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അഴകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. വിജയ് യുമായുള്ള വിവാഹശേഷം അഭിനയം നിര്‍ത്താമെന്ന് അമല സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അതിനാല്‍ തന്നെ അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്തു. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതായിരുന്നു മകനുമായുള്ള വിവാഹ മോചനത്തിന് കാരണം എന്ന് പറഞ്ഞ് ഇതിനു മുമ്പും അഴകപ്പന്‍ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. അമല സിനിമയില്‍…
Read Moreപാട്ടുസീനില്‍ അയാള്‍ ശരീരത്തിലേക്ക് ഇഴുകിച്ചേര്‍ന്നു; നിന്നെ ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു; മീ ടു ആരോപണവുമായി ധനുഷിന്റെ സിനിമയില്‍ നായികയായ അമൈറ ദസ്തര്‍…
മുംബൈ: തനുശ്രീ ദത്തയില്‍ നിന്നു കത്തിപ്പടര്‍ന്ന മീടു ക്യാമ്പയ്ന്റെ രണ്ടാം എഡീഷന് ദക്ഷിണേന്ത്യന്‍ സിനിമയെയും പ്രകമ്പനം കൊള്ളിക്കുകയാണ്. ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ധനുഷ് നായകനായ അനേകനിലെ നായിക അമൈറാ ദസ്തറാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമയിലെ ഇഴുകിചേര്ന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവര്‍ പ്രബലരായതിനാല്‍ പേരു പറയാന്‍ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയമാധ്യമം നടത്തിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്. കാസ്റ്റിംഗ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡില്‍ നിന്നോ ദക്ഷിണേന്ത്യയില്‍ നിന്നോ കാസ്റ്റിംഗ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. അവര്‍ ആരാണെന്നും എന്താണ് ചെയ്തതെന്നും അവര്‍ക്ക് തന്നെ അറിയാം. എന്നാല്‍ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോള്‍ ഈ…
Read Moreആ സത്യം രജനീകാന്തിനും അറിയാം…ധനുഷ് തങ്ങളുടെ മകനാണെന്ന് ആവര്‍ത്തിച്ച് കതിരേശന്-മീനാക്ഷി ദമ്പതികളുടെ കത്ത്; സത്യമറിയാവുന്ന രജനീകാന്ത് ധനുഷിനെ ഉപദേശിക്കണമെന്നും കത്തില്‍…
ചെന്നൈ: സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംജാതമായിരിക്കുമ്പോള്‍ മരുമകന് ധനുഷിന്റെ പിതൃത്വം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. ധനുഷ് തന്റെ മകനാണെന്ന് അവകാശവാദമുന്നയിച്ച് മേലൂര്‍ കതിരേശന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ”എന്നെയും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയെയും കാണാന്‍ ധനുഷ് ഇതുവരെ വന്നിട്ടില്ല. ഞങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറയണമെന്നും കതിരേശന് ജില്ലാ കലക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. ധനുഷ് ഞങ്ങളുടെ മകനാണ്. രജനിക്കും ഇക്കാര്യം അറിയാം. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാന്‍ വരാത്തത്”. ധനുഷിനെ ഉപദേശിച്ച് തങ്ങളുടെ അടുത്തേക്ക് അയയ്ക്കണമെന്നും കതിരേശന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട്…
Read Moreപുറത്തിറങ്ങുന്നതിനു മുമ്പേ വിവാദമുയര്‍ത്തി ‘തരംഗം’; ഷൂട്ടിംഗിനിടെ ടൊവിനോയെ നായിക തല്ലി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്
ധനുഷിന്റെ നിര്‍മാണത്തില്‍ ടൊവിനോ നായകനാകുന്ന ചിത്രമായ ‘തരംഗം’ ഒരു കോമഡി മൂഡില്‍ ഒരുക്കുന്ന ചിത്രമാണ്. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളെപ്പറ്റി സംവിധായകന് അരുണ്‍ ഡൊമിനിക് വെളിപ്പെടുത്തിയ ഒരു കാര്യം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടയില്‍ നായിക ടൊവീനോയെ തല്ലിയ കഥയാണ് സംവിധായകന് പ്രേക്ഷകരുമായി പങ്കുവച്ചത്. “ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും നിരവധി തമാശകള്‍ നിറഞ്ഞതായിരുന്നു. ഒരു ദിവസം ടൊവീനോയുടെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് ആ രംഗം. ഷൂട്ടിങ് നാച്ചുറലാകാനായി ഞാന്‍ നായികയോട് ശരിക്കും ടൊവീനോയെ തല്ലാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അടി യഥാര്ഥത്തിലാണെന്ന് ടൊവീനോയോട് മാത്രം പറഞ്ഞില്ല.ആ സീനില്‍ നായിക ടൊവീനോയുടെ ചെകിടത്ത് നല്ല രണ്ട് തല്ലും കൊടുത്തു. ഷൂട്ടിങ് ആയതുകൊണ്ട് ആ സമയം ടൊവീനോയ്ക്ക് പ്രതികരിക്കാനും സാധിച്ചില്ല. എന്നാല്‍ ആ സംഭവത്തിനുശേഷം ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.” ഡൊമിനിക് അരുണ്‍ പറയുന്നു. ചിത്രത്തില്‍…
Read More