ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംജാതമായിരിക്കുമ്പോള്‍ മരുമകന്‍ ധനുഷിന്റെ പിതൃത്വം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. ധനുഷ് തന്റെ മകനാണെന്ന് അവകാശവാദമുന്നയിച്ച് മേലൂര്‍ കതിരേശന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ”എന്നെയും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയെയും കാണാന്‍ ധനുഷ് ഇതുവരെ വന്നിട്ടില്ല. ഞങ്ങളെ വന്നു കാണാന്‍ ധനുഷിനോട് രജനി പറയണമെന്നും കതിരേശന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ധനുഷ് ഞങ്ങളുടെ മകനാണ്. രജനിക്കും ഇക്കാര്യം അറിയാം. ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ടാണ് ധനുഷ് ഞങ്ങളെ കാണാന്‍ വരാത്തത്”. ധനുഷിനെ ഉപദേശിച്ച് തങ്ങളുടെ അടുത്തേക്ക് അയയ്ക്കണമെന്നും കതിരേശന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദമുന്നയിച്ച് രംഗത്ത് വന്നത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ട്…
Read MoreTag: DHANUSH PATERNITY
തര്‍ക്കം പുതിയ തലത്തിലേക്ക്! ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണയോടെ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍; ധനുഷ് തന്റെ മാതാപിതാക്കളെ തള്ളിപ്പറയുമോ?
സൂപ്പര്‍താരം ധനുഷിന്റെ അവകാശം സംബന്ധിച്ച തര്‍ക്കം പുതിയ തലത്തിലേക്ക്. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ടെത്തിയ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ക്ക് നാട്ടുകാര്‍ ഉറച്ച പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങള്‍ പുതിയ തലത്തിലേക്കെത്തുന്നത്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമത്തിനു ധനുഷ്, അവരുടെ നാട്ടുകാരനായ കതിരേശന്റെ മകന്‍ കലൈചെല്‍വനാണ്. കലാമേളകളില്‍ തകര്‍പ്പന്‍ ബ്രേക്ക് ഡാന്‍സ് കളിച്ചിരുന്ന മിടുക്കന്‍. സിനിമാഭ്രാന്ത് മൂത്തു പതിനാറാം വയസ്സില്‍ വീടുവിട്ടോടിയവന്‍.തുള്ളുവതോ ഇളമൈ എന്ന സിനിമ പുറത്തുവന്ന ഉടന്‍തന്നെ അതിലെ നായകന്‍ തങ്ങളുടെ കലൈചെല്‍വനാണെന്നു വാദിച്ചവരാണ് ഇന്നാട്ടുകാര്‍. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ടു ആര്‍. കതിരേശനും ഭാര്യ മീനാക്ഷിയും കോടതിയില്‍ നടത്തുന്ന പോരാട്ടത്തിനു മാലമ്പട്ടിക്കാരുടെ പൂര്‍ണപിന്തുണ ലഭിക്കാന്‍ കാരണവും ഇതുതന്നെ. ഈ പ്രഹേളികയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്ര തുടങ്ങേണ്ടതു മധുര പട്ടണത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മാലമ്പട്ടി എന്ന കുഗ്രാമത്തില്‍ നിന്നാണ്. ധനുഷ് നായകനായ ‘ആടുകളം’ സിനിമയിലെ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതിയാണു…
Read More