സിനിമാലയില്‍ എഴുതാന്‍ വേണ്ടിയാണ് അതിന്റെ പ്രൊഡ്യൂസറായ ഡയാന സില്‍വസ്റ്റര്‍ എന്നെ വിളിച്ചത്. അങ്ങനെ ഒരു എപ്പിസോഡില്‍ എന്നോടു വെറുതെ ഒന്നു നില്ക്കാന് പറഞ്ഞു. ഡയലോഗൊന്നും ഇല്ല. പക്ഷേ, ആ എപ്പിസോഡിലെ എന്റെ പ്രകടനം കണ്ടിട്ട് ഡയാനയുടെ അമ്മ ചോദിച്ചു ആ പയ്യനേതാ? അവന് കൊള്ളാല്ലോ. ഡയലോഗുള്ള ഒരു സീന്‍ കൊടുത്തുനോക്ക് അവന് കലക്കും. അങ്ങനെയാണ് ഡയലോഗുള്ള സീന്‍ കിട്ടുന്നതും അഭിനയത്തിലേക്കു കടന്നുവന്നതും. പിന്നെ എട്ടു വര്‍ഷം സിനിമാലയിലുണ്ടായിരുന്നു. സിനിമാലയില്‍ വച്ചാണ് പിഷാരടിയെ പരിചയപ്പെട്ടത് അന്ന് ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുകയാണ് പിഷാരടി. പിഷാരടി എന്നോടു കൂടുന്നോന്നു ചോദിച്ചു. അങ്ങനെ ഞാനും ബ്ലഫ് മാസ്റ്റേഴ്സ് എഴുതാന്‍ കൂടി. റേറ്റിംഗും കൂടി. ഏകദേശം അഞ്ഞൂറോളം എപ്പിസോഡുകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. അഞ്ചു വര്‍ഷം ആ പരിപാടി ഉണ്ടായിരുന്നു. പിന്നെ ഒരു ഗള്‍ഫ് ഷോ. പിഷാരടി പ്ലാന്‍…
Read MoreTag: dharmajan
ഞാന്‍ ആര്‍ക്കും പണം കൊടുക്കാനില്ല ! വ്യാജപരാതി നല്‍കിയവര്‍ക്കെതിരേ കേസു കൊടുക്കുമെന്ന് ധര്മജന് ബോള്‍ഗാട്ടി…
പണത്തട്ടിപ്പ് ആരോപണത്തില്‍ താന്‍ ആര്‍ക്കും പണം കൊടുക്കാനില്ലെ തനിക്കെതിരേ വ്യാജ പരാതി നല്കിയ ആള്‍ക്കെതിരേയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരേയും കേസ് കൊടുക്കുമെന്നും വ്യക്തമാക്കി നടന് ധര്മജന് ബോള്‍ഗാട്ടി. ധര്‍മജന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് പണമോ ചെക്കോ വാങ്ങിയതിന്റെ തെളിവ് ഉണ്ടെങ്കില്‍ പലിശ സഹിതം പണം തിരികെ നല്‍കും. ഈ കേസില്‍ വ്യവഹാരപരമായി ഞാന്‍ ഒരു പങ്കാളിയില്ല. ഇതുവരെ ഒരാളുടെയും അഞ്ച് പൈസ പോലും ഞാന്‍ വെട്ടിച്ചിട്ടില്ല. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്ന് മനസിലാകുന്നില്ല. മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര് ബ്രാന്‍ഡിന്റെ പേരില്‍ നടക്കുന്നുണ്ട്. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരേ കേസ് കൊടുക്കുകയാണോ ചെയ്യുന്നത്. എന്റെ കൂട്ടുകാര്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ബ്രാന്ഡ്അംബാസഡറായ എനിക്കെതിരെയല്ലല്ലോ കേസ് കൊടുക്കേണ്ടത്. ധര്മജന് പറഞ്ഞു.
Read Moreയുഡിഎഫിന് ആക്ഷേപകരം; മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഗുണം ചെയ്യില്ല; ധർമജനെതിരേ ബാലുശേരി മണ്ഡലം കമ്മിറ്റി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണെന്നും നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇക്കാര്യം അറിയിച്ച് ബാലുശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് അയച്ചു. മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി പകരം മറ്റ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
Read Moreഅന്ന് അവനെ രക്ഷിച്ചത് ആ ഡയറിയാണ് ! പോലീസിന്റെ ചോദ്യം ചെയ്യല്‍ സമയത്ത് ഡയറി ധര്‍മജനെ രക്ഷിച്ച കഥ തുറന്നു പറഞ്ഞ് പിഷാരടി
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ധര്‍മജനും പിഷാരടിയും. ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും ഇവരെ ആളുകള്‍ ഏറ്റെടുത്തത് ടെലിവിഷന്‍ കോമഡികളിലൂടെയായിരുന്നു. ഇരുവരുടെയും കൗണ്ടറുകള്‍ പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിരുന്നു. നടന്, അവതാരകന് എന്നീ നിലകളില്‍ നിന്നും വിജയ സംവിധായകന്റെ കസേരയില്‍ ഇരിക്കുകയാണ് പിഷാരടി ഇപ്പോള്‍. തന്റെ ഡയറി എഴുത്ത് കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു. ‘ 90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ പിഷാരടി പറയുന്നു.
Read Moreദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു; സിനിമാ ലൊക്കേഷനിൽ നിന്നു ദുരിതാശ്വാസ സഹായവുമായി നടൻ ധർമ്മജൻ
തൃശൂർ: സിനിമാ ലൊക്കേഷനിൽനിന്നു ദുരിതാശ്വാസവുമായി നടൻ ധർമജനെത്തി. തൃശൂർ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ ആരംഭിച്ച കളക്ഷൻ സെന്ററിലേക്കാണ് നിരവധി സാധനങ്ങളുമായി ഇന്നലെ ഉച്ചയോടെ ധർമജനും സിനിമയുടെ അണിയറപ്രവർത്തകരുമെത്തിയത്. തൃശൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന “ധമാക്ക’ സിനിമയുടെ അണിയറപ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രസ് ക്ലബിലേക്കു സഹായമെത്തിച്ചത്. ഒരിക്കലും തിരിച്ചുവരരുതേയെന്നു പ്രാർഥിച്ച ദുരന്തമാണ് വീണ്ടുമെത്തിയിരിക്കുന്നതെന്നു ധർമജൻ പറഞ്ഞു. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്പോഴും ദുരിതബാധിതരെ സഹായിക്കാനുള്ള ആളുകളുടെ കൂട്ടായ്മ സന്തോഷം നൽകുന്നു. കഴിഞ്ഞ പ്രളയസമയത്തു കുറേ സ്ഥലത്തു പോകാനും പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ തിരക്കായതിനാൽ ഇക്കുറി കഴിഞ്ഞില്ല. കഴിഞ്ഞ തവണ വെള്ളത്തിൽ എന്റെ വീട് മുങ്ങിയിരുന്നു. ഇത്തവണ വീടിന്റെ അടുത്തുവരെ എത്തിയെന്ന് അറിയിച്ച് വെള്ളം പോയി. ലൊക്കേഷനിൽ വളരെ സീനിയറായ നടൻമാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയായിട്ടാണ് ഞാനിവിടെ എത്തിയത്. എന്റെ ഉടമസ്ഥതയിൽ കേരളത്തിൽ 11 ഫിഷ് ഹബ്ബുകളുണ്ട്. വരുംദിവസങ്ങളിൽ ഇവിടെനിന്നും സാധനങ്ങൾ ശേഖരിച്ച്…
Read Moreഎന്റെ വീട്ടിലെ കട്ടിലും എസിയുമെല്ലാം വാങ്ങിത്തന്നത് ദിലീപേട്ടനാണ്; എനിക്ക് അത് മറക്കാന്‍ പറ്റില്ല; ദിലീപ് ജയില്‍ മോചിതനായ ദിവസം കരഞ്ഞതിനെക്കുറിച്ച് ധര്മജന് മനസു തുറക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിനെ പിന്തുണച്ചു മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ധര്മജന് ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായ ദിവസം ധര്മജന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് കരഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ ധര്മജന് തുറന്നു പറയുന്നു. അന്ന് കരഞ്ഞതിനെപ്പറ്റി ധര്മജന് പറയുന്നതിങ്ങനെ…അന്ന് ദിലീപേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞെന്ന് പറഞ്ഞ് ട്രോള്‍ ഒക്കെ വന്നിരുന്നല്ലോ.. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്. എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. സ്വന്തം ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോള്‍ സമ്മാനങ്ങള്‍…
Read Moreധര്മജന് എങ്ങും തൊടാതെ ഉരുണ്ടു കളിക്കുന്നു; ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്റെ മറുപടി ബഹുരസം…
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്്ത ധര്മജന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുമ്പില്‍ ഉരുണ്ടു കളിക്കുന്നു.ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്മജന് പറഞ്ഞ മറുപടിയാണ് സംശയം ജനിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സിനിമയിലെ പല താരങ്ങളെയും ചോദ്യം ചെയ്തു.കേസുമായി ബന്ധപ്പെട്ട് ധര്മജന് ബോള്‍ഗാട്ടിയെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്താണ് പൊലീസ് ചോദിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സുനിയുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചതിനു ശേഷം ഇയാളെ അറിയാമോയെന്നു മാത്രമാണ് പോലീസ് ചോദിച്ചതെന്നായിരുന്നു ധര്‍മജന്റെ മറുപടി. അതേ സമയം ദിലീപിനെ കുറിച്ചും നാദിര്‍ഷായെ കുറിച്ചും പൊലീസ് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മുന്പില് ധര്മജന് എങ്ങും തൊടാതെയുള്ള മറുപടിയാണ് പറഞ്ഞത്.അമേരിക്കയിലെ പരിപാടി കഴിഞ്ഞിട്ട് വന്നതേയുള്ളൂ എന്നാണ് ധര്മജന് പ്രതികരിച്ചത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ശേഷം സംവിധായകന് നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചെന്ന് മുഖ്യപ്രതി…
Read Moreആ നായികയെ സെറ്റിലെല്ലാവരും കെട്ടിപ്പിടിച്ച് പലവട്ടം ഉമ്മവച്ചു, അവളാകട്ടെ സന്തോഷത്തോടെ നിന്നുകൊടുക്കുകയും ചെയ്തു, രസകരമായ അനുഭവം വിവരിച്ച് ധര്മജന് ബോള്‍ഗാട്ടി
ഒരു നടിയെ ചുംബിക്കുന്നത് ഇത്ര വലിയ കുറ്റമാണോ. സദാചാര പോലീസിംഗിന്റെ ഇക്കാലത്ത് അതൊക്കെ വലിയ കുറ്റമാണ് ബ്രോ. എന്നു പറയുന്നതിനു മുമ്പ് ധര്മജന് ബോള്‍ഗാട്ടി പറഞ്ഞ ഒരു രസക്കഥ ഒന്നു കേള്‍ക്കൂ. തങ്ങള്‍ അഭിനയിച്ച സിനിമയിലെ നായികയെ സെറ്റിലെത്തിയവര്‍ കടന്നുപിടിച്ച് ഉമ്മവച്ച സംഭവമാണ് താരത്തിന് പറയാനുള്ളത്. മിഥുന് മാനുവല്‍ സംവിധാനം ചെയ്ത ‘ ആട് ഒരു ഭീകരജീവിയല്ല’ എന്ന ചിത്രത്തിലെ നായികകയാണ് കൂട്ടചുംബനം നേരിടേണ്ടത്. ഒറ്റ ചിത്രത്തിലൂടെ ചിത്രത്തിനൊപ്പം ഹിറ്റായ നായികയാണ് പിങ്കി. ആട് ഒരു ഭീകര ജീവി എന്ന മിഥുന് മാനുവല്‍ ചിത്രത്തില്‍ നായകനായ ജയസൂര്യയുടെ ഷാജി പാപ്പന് എന്ന കഥാപാത്രത്തിനൊപ്പം പിങ്കിയും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയില്‍ ആട് നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നു ആട് ഒരു ഭീകരജീവി. ഷാജി പാപ്പനും സംഘത്തിനും ഒരു വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായി കിട്ടുന്ന ആടിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിന്റെ…
Read More