സിനിമാലയില്‍ എഴുതാന്‍ വേണ്ടിയാണ് അതിന്റെ പ്രൊഡ്യൂസറായ ഡയാന സില്‍വസ്റ്റര്‍ എന്നെ വിളിച്ചത്. അങ്ങനെ ഒരു എപ്പിസോഡില്‍ എന്നോടു വെറുതെ ഒന്നു നില്ക്കാന് പറഞ്ഞു. ഡയലോഗൊന്നും ഇല്ല. പക്ഷേ, ആ എപ്പിസോഡിലെ എന്റെ പ്രകടനം കണ്ടിട്ട് ഡയാനയുടെ അമ്മ ചോദിച്ചു ആ പയ്യനേതാ? അവന് കൊള്ളാല്ലോ. ഡയലോഗുള്ള ഒരു സീന്‍ കൊടുത്തുനോക്ക് അവന് കലക്കും. അങ്ങനെയാണ് ഡയലോഗുള്ള സീന്‍ കിട്ടുന്നതും അഭിനയത്തിലേക്കു കടന്നുവന്നതും. പിന്നെ എട്ടു വര്‍ഷം സിനിമാലയിലുണ്ടായിരുന്നു. സിനിമാലയില്‍ വച്ചാണ് പിഷാരടിയെ പരിചയപ്പെട്ടത് അന്ന് ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുകയാണ് പിഷാരടി. പിഷാരടി എന്നോടു കൂടുന്നോന്നു ചോദിച്ചു. അങ്ങനെ ഞാനും ബ്ലഫ് മാസ്റ്റേഴ്സ് എഴുതാന്‍ കൂടി. റേറ്റിംഗും കൂടി. ഏകദേശം അഞ്ഞൂറോളം എപ്പിസോഡുകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. അഞ്ചു വര്‍ഷം ആ പരിപാടി ഉണ്ടായിരുന്നു. പിന്നെ ഒരു ഗള്‍ഫ് ഷോ. പിഷാരടി പ്ലാന്‍…
Read MoreTag: dharmajan bolgatty
യുഡിഎഫിന് ആക്ഷേപകരം; മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഗുണം ചെയ്യില്ല; ധർമജനെതിരേ ബാലുശേരി മണ്ഡലം കമ്മിറ്റി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണെന്നും നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇക്കാര്യം അറിയിച്ച് ബാലുശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് അയച്ചു. മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി പകരം മറ്റ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
Read Moreസിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളൂ ! രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്; കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്നു ചിന്തിക്കുന്നത് ശരിയല്ലെന്ന് ധര്മജന്…
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നടന് ധര്മജന് ബോള്‍ഗാട്ടി ആയിരിക്കുമെന്ന കാര്യം ഏകദേശം തീരുമാനമായിരിക്കുകയാണ്. പ്രാദേശികമായി വരുന്ന എതിര്‍പ്പുകളെ അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. തന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസ്താവനകളുമായി ധര്‍മജനും കളം നിറയുകയാണ്. ഇതിനായി കാലങ്ങളായി കേരളം വെച്ചുപുലര്‍ത്തിയ ചില ധാരണകള്‍ തന്നെ മാറ്റുകയാണ് ധര്‍മ്മജനും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ഒരു സര്‍വ്വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാര് ഉള്ളത് കോണ്‍ഗ്രസിലാണെന്നും ധര്മജന് വ്യക്തമാക്കി. കോണ്‍ഗ്രസ്സിലുള്ള കലാകാരന്മാരുടെ പേര് എടുത്ത് പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ധര്മജന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളൂവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തെന്നും മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും ധര്മജന് പറയുന്നു.…
Read Moreതട്ടിപ്പ് സംഘം നിരവധി തവണ വിളിച്ചു ! സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് പരിചയപ്പെടുത്തി; ഷംനയുടെയും മിയയുടെയും നമ്പരും ചോദിച്ചു; ധര്മ്മജന് പറയുന്നത്…
ഷംന കാസിം ബ്ലാക്മെയില്‍ കേസില്‍ മൊഴി നല്കി നടന് ധര്മജന്. തട്ടിപ്പു സംഘം തന്നെ പലതവണ വിളിച്ചുവെന്നും ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടെന്നും ധര്മജന് മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്ന് തവണ സംഘം തന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. ഷംനയുടെ നമ്പര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സംഘത്തിന് നല്‍കിയതെന്നും ധര്മ്മജന് പറഞ്ഞു. കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന് മൊഴി നല്‍കിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയില്‍ തിരിച്ചെത്തി. ഇവര്‍ ഇന്ന് മുതല്‍ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോണ്ഫറന്സിലൂടെയാവും മൊഴി രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതികളിലൊരാളായ…
Read Moreഎത്ര പ്രളയം വന്നാലും നമ്മള് പഠിക്കില്ല ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിച്ചു കൊണ്ടേയിരിക്കും ! ധര്മജന് ബോള്‍ഗാട്ടിയ്ക്ക് പറയാനുള്ളത്…
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിന്റെ ദുരിതം വലിയ തോതില്‍ അനുഭവിച്ച സെലിബ്രിറ്റികളിലൊരാളാണ് നടന് ധര്മജന് ബോള്‍ഗാട്ടി. ധര്‍മ്മജന്റെ കൊച്ചിയിലെ വീട്ടില്‍ വെള്ളം കയറുകയും സാധനങ്ങള്‍ നഷ്ടപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇപ്പോളിതാ മറ്റൊരു മഴക്കെടുതിയെയും പ്രളയദുരിതത്തെയും നേരിടുകയാണ് കേരളം. എന്നാല്‍ ഏത് പ്രളയം വന്നാലും മലയാളികള്‍ പഠിക്കില്ലെന്നും അതിന്റെ ദുരിതമൊഴിയുമ്പോള്‍ പിന്നെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്നതാണ് കാണാനാവുന്നതെന്ന് വിമര്‍ശിച്ചിരിക്കുകയാണ് നടന്. ധര്മ്മജന് ബോള്‍ഗാട്ടിയുടെ വാക്കുകള്‍ ഇങ്ങനെ-‘എന്റെ വീടൊക്കെ പ്രളയം വന്നപ്പോള്‍ ഒരു നിലയോളം വെള്ളത്തിനടിയിലായിരുന്നു. കാറും, മൊമന്റോകളും പുസ്തകങ്ങളുമടക്കം ഒരുപാട് സാധനങ്ങള്‍ നഷ്ടമായിരുന്നു. പക്ഷേ ഒന്നുമില്ലാത്തവരുടെ എല്ലാം പോയ അവസ്ഥയുണ്ട്. വീടുകള്‍ പോയ ഒരുപാട് പേര്. പ്രളയം കഴിഞ്ഞിട്ടും അതിന്റെ പിറകില്‍ തന്നെയായിരുന്നു ഞാന്‍. സുഹൃത്തുക്കളുമായി ചേര്‍ന്ന് രണ്ട് മൂന്ന് ലോറി സാധനങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ കഴിഞ്ഞു.എന്നാല്‍ പ്രളയമൊക്കെ കഴിഞ്ഞും വീണ്ടും തഥൈവ എന്നു പറയുന്നത് പോലെ, ആളുകളുടെ മനസ്സ്…
Read Moreനടന് ധര്മജന് ബോള്‍ഗാട്ടിയുടെ വീട്ടില്‍ കഴുത്തറ്റം വെള്ളം; ധര്‍മജനും കുടുംബവും വഞ്ചിയില്‍ ഭാര്യ വീട്ടിലേക്ക് രക്ഷപ്പെട്ടു
കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തില്‍ നിരവധി ആളുകളുടെ നിലനില്‍പ്പാണ് ചോദ്യചിഹ്നമായി തുടരുന്നത്.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയുടെ കൊച്ചിയിലുള്ള വീട്ടില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം ധര്‍മജന്റെ ഒരു വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്നും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും ധര്മജന് പറഞ്ഞു. സമീപപ്രദേശത്തെ പ്രളയബാധിതരെ സഹായിക്കാന്‍ ധര്‍മജനും മുന്‍പന്തിയിലുണ്ടായിരുന്നു. പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചിട്ടു പ്രതികരിക്കുന്നില്ല. രണ്ടു നില വീടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ഇതു പരമാവധി ഷെയര്‍ ചെയ്ത് രക്ഷിക്കണമെന്നും ധര്മജന് വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.താനും കുടുംബവും ഇപ്പോള്‍ സുരക്ഷിതനാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ധര്‍മജനിപ്പോള്‍. ‘വഞ്ചിയിലാണ് എന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്. ‘ഇപ്പോള്‍ സുരക്ഷിതനാണ്. ഭാര്യയുടെ വീട്ടിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി’. ധര്മജന് പറഞ്ഞു.
Read Moreധര്മജന് പള്‍സര്‍ സുനിയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത്, കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ഷൂട്ടിംഗിനിടെ പള്‍സര്‍ സുനി പലവട്ടം വാഗമണ്ണിലെ ലൊക്കേഷനിലെത്തി, നടി പ്രയാഗ മാര്‍ട്ടിന്റെ വാഹനമോടിച്ചത് സുനിയെന്ന് സൂചന
നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. കോമഡി താരം ധര്മജന് ബോള്‍ഗാട്ടിയെ ചോദ്യം ചെയ്തതോടെ പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. ബുധനാഴ്ച്ച ഉച്ചയ്ക്ക് ആലുവ പോലീസ് ക്ലബിലാണ് ഇയാളെ ചോദ്യം ചെയ്തത്. പള്‍സര്‍ സുനിയെ കെട്ടിപ്പിടിച്ച് ധര്മജന് ഇരിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യല്‍. തനിക്ക് പള്‍സറിനെ അറിയില്ലെന്നാണ് ധര്മജന് ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സുനിയെ ധര്മജന് വ്യക്തമായി അറിയാമെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്ത ദിലീപ് നിര്‍മിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ലൊക്കേഷനില്‍ വച്ചാണ് ചിത്രം പകര്‍ത്തിയതെന്നാണ് ധര്മജന് പറഞ്ഞത്. ആരാണെന്നോ എന്താണെന്നോ അറിയില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇരുവരും കെട്ടിപ്പിടിച്ച് ചിരിച്ചു നില്‍ക്കുന്നതാണ് കാണുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ വാഗമണ്ണും പരിസര പ്രദേശങ്ങളുമായിരുന്നു. ലൊക്കേഷനില്‍ സുനിയുടെ സാന്നിധ്യം പോലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.…
Read Moreനടിക്കെതിരായ ക്വട്ടേഷനെ കുറിച്ച് ധര്മജന് ബോള്‍ഗാട്ടി നേരത്തെ അറിഞ്ഞിരുന്നു? ചോദ്യം ചെയ്യാന്‍ ധര്‍മജനെ പോലീസ് വിളിച്ചുവരുത്തി, കോമഡി താരത്തിനു വിനയാകുന്നത് നാദിര്‍ഷയുമായുള്ള അടുപ്പം
നടി ആക്രമിക്കപ്പെട്ട കേസില്‍ ധര്മ്മജന് ബോള്‍ഗാട്ടിയെ പോലീസ് വിളിച്ചുവരുത്തി. മൊഴിയെടുക്കാനാണ് ധര്‍മ്മജനെ വിളിച്ചുവരുത്തിയത് എന്നാണ് സൂചന. ആലുവ പോലീസ് ക്ലബിലേക്കാണ് പോലീസ് ധര്‍മ്മജനെ വിളിപ്പിച്ചത്. ഡിവൈഎസ്പിയാണ് വിളിപ്പിച്ചതെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകനും നടനുമായ നാദിര്‍ഷയുമായി അടുത്ത ബന്ധമാണ് മിമിക്രിയിലൂടെ എത്തിയ ധര്‍മജനുള്ളത്. നാദിര്‍ഷയുടെ രണ്ടാംചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ധര്മജന് പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഉച്ചയോടെയാണ് ധര്മജന് ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയത്. എന്തിനാണ് തന്നെ വിളിപ്പിച്ചതെന്ന ആശങ്ക അദ്ദേഹത്തിന്റെ മുഖത്ത് നിഴിലിച്ചിരുന്നു. മാധ്യങ്ങളോടുള്ള ധര്‍മജന്റെ പ്രതികരണത്തിലും അത് പ്രകടമായി. എന്തിനാണ് വന്നതെന്ന മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയില്‍ ധര്‍മജന്റെ മറുപടിയെത്തി. അറിയില്ല മച്ചാനെ, എന്നെ വിളിച്ചുവരുത്തിയത് ഡിവൈഎസ്പിയാണ്. ങ്ങനെ പറഞ്ഞ് അദ്ദേഹം…
Read Moreധര്മജന് മനുഷ്യത്വത്തിന്റെ ആള്‍രൂപം;നേരാംവണ്ണം പ്രതിഫലം പോലും വാങ്ങാതെ ചിരിച്ചു കൊണ്ടു പോയ ആളാണ് ധര്മജനെന്ന് ‘ചിക്കന്‍ കോക്കാച്ചി’യുടെ അണിയറക്കാര്‍
കഴിഞ്ഞ കുറേ ദിവസമായി ധര്മജന് ബോള്‍ഗാട്ടിയെ ചുറ്റിപ്പറ്റിയുള്ള അപവാദങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ പഞ്ഞമില്ല. ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ധര്മജന് വന്‍തുക ചോദിച്ചു വാങ്ങുന്ന ആളാണെന്നുള്ള തരത്തിലായിരുന്നു കമന്റുകള്‍ ഏറെയും. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നു തെളിവു സഹിതം പറയുകയാണ് ധര്‍മജന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമായ ചിക്കന്‍ കോക്കാച്ചിയുടെ അണിയറക്കാര്‍. ധര്മജന് സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും പ്രതിരൂപമാണെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നത്. ചിക്കന്‍ കോക്കാച്ചിയുടെ അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റ് ഇങ്ങനെ ഞങ്ങള്‍ക്കറിയുന്ന ധര്മജന് ബോള്‍ഗാട്ടി : ഒരു സിനിമ ഉണ്ടാക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള ഒരു ജോലിയാണ്. സിനിമയില്‍ പുതിയ ആളുകളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട, കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വരെ കാലുവാരാന്‍ നോക്കും.’ചിക്കന്‍ കോക്കാച്ചി’ എന്ന സിനിമ എടുത്തപ്പോള്‍ ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടിവന്നു. ഞങ്ങളുടെ പരിചയക്കുറവ് മുതലാക്കി പണം തട്ടുകയായിരുന്നു മിക്ക ആളുകളുടെയും ലക്ഷ്യം. ആ കൂട്ടത്തിലൊന്നും പെടാത്ത, മനുഷ്യത്വമുള്ള ഒരാളാണ്…
Read More