മുംബൈ: ഇന്റർനെറ്റിലെ വിജ്ഞാനകോശമെന്നാണു വിക്കിപീഡിയ അറിയപ്പെടുന്നത്. എന്തിനെകുറിച്ചുമുള്ള ആളുകളുടെ അന്വേഷണവും ചെന്നെത്തിനിൽക്കുക വിക്കിപീഡിയയിലായിരിക്കും. 2023 ജൂണിൽ ക്രിക്കറ്റ് സംബന്ധിച്ച് ഏറ്റവും കൂടുതൽ വിക്കിപീഡിയയിൽ ആളുകൾ തെരഞ്ഞ രണ്ട് കളിക്കാരാണ് എം.എസ്. ധോണിയും വിരാട് കോഹ്ലിയും. ക്രിക്കറ്റ് സംബന്ധമായ വിക്കി സേർച്ചിൽ ആദ്യ പത്തു സ്ഥാനത്തെത്തിയ രണ്ടു കളിക്കാർ കോഹ്ലിയും ധോണിയുമാണ്. 4.99 ലക്ഷം തെരച്ചിലാണു വിക്കിയിൽ എം.എസ്. ധോണിയെക്കുറിച്ചുണ്ടായത്. ക്രിക്കറ്റ് സംബന്ധ വിക്കിപീഡിയ സേർച്ചിൽ ഒന്‍പതാം സ്ഥാനം. 5.80 ലക്ഷം തവണ കോഹ്ലിയുടെ വിക്കി പേജ് ആളുകൾ കണ്ടു. ഏഴാം സ്ഥാനത്താണ് കോഹ്ലി. 2023 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ, 2023 ഐസിസി ഏകദിന ലോകകപ്പ് എന്നീ പേജുകളാണ് ഏറ്റവും കൂടുതൽ ആളുകൾ കണ്ടത്. 1.91, 1.64 കോടി തവണ യഥാക്രമം ഈ പേജുകൾ ആളുകൾ തെരഞ്ഞതായാണ് വിവരം.
Read MoreTag: dhoni
ധോണിയുമായി പിരിഞ്ഞതിനു ശേഷം നാല് പുരുഷന്മാരുമായി ബന്ധപ്പെട്ടു ! വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി…
ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് റായ് ലക്ഷ്മി. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ള ഒട്ടുമിക്ക നടന്മാര്ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. നേരത്തെ ബോളിവുഡിനെ ഇളക്കിമറിച്ച ജൂലി-2 എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരത്തിന്റെ പഴയ പ്രണയകഥകളും ചര്‍ച്ചയായി മാറിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ എം സ് ധോണി, എസ് ശ്രീശാന്ത് എന്നിവരുമായുള്ള അടുപ്പവും അതുണ്ടാക്കിയ വിവാദവുമെല്ലാം നടി തുറന്നു പറയുകയുണ്ടായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച്…
Read Moreഇങ്ങനെ കളിച്ചു നടക്കാതെ ഇനിയെങ്കിലും വീട് നോക്ക് ! ധോണിയോട് കളി മതിയാക്കാന്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍…
ഇന്ത്യയുടെ ലോകകപ്പ് തോല്വിയോടൂ കൂടി അടുത്ത ചര്‍ച്ചകള്‍ എംഎസ് ധോണി വിരമിക്കുമോയെന്നതാണ്. ധോണിയില്‍ നിന്ന് ഇക്കാര്യത്തില്‍ എപ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്ന ആകാക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ ബിസിസിഐ പ്രതിനിധി ഈ വിഷയത്തില്‍ ധോണിയുമായി സംസാരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കോ ബിസിസിഐക്കോ ധോണിയുടെ മനസില്‍ എന്താണുള്ളതെന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല. എന്നാല്‍ ധോണിയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. ധോണി ഇനി ക്രിക്കറ്റില്‍ തുടരേണ്ട കാര്യമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു. ” ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ധോണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി കളി…
Read Moreവിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും അരുത് ! രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്; ധോണിയോട് അഭ്യര്‍ഥനയുമായി ലതാ മങ്കേഷ്കര്‍…
ലോകകപ്പിനു ശേഷം ഇന്ത്യന്‍ മുന്‍ നായകന് എംഎസ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു. ബുധനാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുക കൂടി ചെയ്തതോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹം ഇരട്ടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്ന് അഭ്യര്‍ത്ഥനയുമായി ലതാ മങ്കേഷ്കര്‍ രംഗത്തെത്തിയിരിക്കുന്നത്. 2011 ലോകകപ്പ് കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ ടീം നായകനായിരുന്ന എംഎസ് ധോണിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ലതാമങ്കേഷ്കര്‍ ട്വീറ്റ് ചെയ്തത്. ഒരിക്കലും അങ്ങനെ ചെയ്യരുത്. രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നിരവധി പേരാണ് ലതാ മങ്കേഷ്കറിന്റെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പില്‍ ധോണിയുടെ മെല്ലപ്പോക്കിനെ ചൊല്ലി വന്‍ വിമര്‍ശനം ഉയര്‍ന്നുവെങ്കിലും ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ടീമിനെ പിടിച്ചുയര്‍ത്തിയത് ധോണിയും ജഡേജയും ചേര്‍ന്നായിരുന്നു. അര്‍ധ…
Read Moreഎന്തു ചെയ്യാം സെലിബ്രിറ്റിയായിപ്പോയില്ലേ… ആരാധകരില്‍ നിന്നു രക്ഷപ്പെടാന്‍ തലവഴി പുതപ്പിട്ട് ധോണിയുടെ ആള്‍മാറാട്ടം; വീഡിയോ വൈറല്‍…
ധോണി എന്തു ചെയ്താലും ആരാധകര്‍ അത് ആഘോഷമാക്കും. ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഡാന്‍സ് കളിക്കുന്ന ധോണിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഭാര്യ സാക്ഷിയാണ് ആ വീഡിയോ പുറത്തു വിട്ടത്. ഇപ്പോള്‍ സാക്ഷി മഹിയുടെ മറ്റൊരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. വിമാന യാത്രയ്ക്കിടെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. #traveldiaries A post shared by Sakshi Singh Dhoni (@sakshisingh_r) on Nov 13, 2017 at 4:14am PST തിരക്കേറിയ വിമാനത്തിനകത്ത് തലവഴി പുതപ്പ് കൊണ്ട് മറച്ച് ഒളിച്ചിരിക്കുന്ന ധോണിയുടെ ദൃശ്യങ്ങളാണ് സാക്ഷി പുറത്തുവിട്ടത്. യാത്രക്കാര്‍ ധോണിക്ക് അരികിലൂടെ ആരാണെന്ന് മനസ്സിലാവാതെ പോകുന്നതും കാണാന്‍ കഴിയും. എന്നാല്‍ വീഡിയോ പുറത്തുവിട്ടതോടെ ആരാധകര്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. ഒളിച്ചിരുന്നിട്ട് കാര്യമില്ലെന്നും ആരാധകര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത് ധോണിയാണെന്ന് തിരിച്ചറിയാന്‍ കവിയുമെന്നും കമന്റുകള്‍ വന്നു. ലോകത്ത് ഒളിച്ചിരിക്കാന്‍ പറ്റിയ ഏറ്റവും…
Read Moreഎം എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു! പ്രതികരണവുമായി ഭാര്യ സാക്ഷി ട്വിറ്ററില്‍; ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയും
സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ എക്കാലത്തും ആളുകള്‍ക്ക് ഒരു പ്രത്യേക താത്പര്യമുണ്ട്. സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടുമ്പോള്‍ അവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമാണ് തങ്ങള്‍ ഭംഗം വരുത്തുന്നതെന്ന കാര്യം ഇത്തരക്കാര്‍ മറക്കുകയാണ്. ക്രിക്കറ്റ് താരം ധോണിയുടെ സ്വകാര്യതക്കാണ് ഇപ്പോള്‍ ആളുകള്‍ ഭംഗം വരുത്തിയിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷി പരാതിയുമായി എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്താവുന്നത്. ധോണിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയതിനെതിരെയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെ്കനോളജി മന്ത്രി രവി ശങ്കര്‍ പ്രസാദിനോട് ട്വിറ്ററില്‍ പരാതിപ്പെടുകയും ചെയ്തിരിക്കുകയാണ് അവര്‍. ആധാര്‍ പദ്ധതി നടപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ സഹായിക്കുന്ന ഏജന്‍സിയാണ് എം എസ് ധോണിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്താക്കിയത്. ധോണി ആധാര്‍ എടുക്കുന്ന ഫോട്ടോയുള്‍പ്പെടെ നല്‍കിയുള്ള രവി ശങ്കര്‍ പ്രസാദിന്റെ ട്വീറ്റിനോടു രൂക്ഷമായാണ് സാക്ഷി പ്രതികരിച്ചത്. ‘ ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? അപേക്ഷയുള്‍പ്പെടെ ആധാര്‍ കാര്‍ഡ് വിവരങ്ങളെല്ലാം പബ്ലിക് പ്രോപ്പര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നു.…
Read Moreഅടിമുടി മാറ്റം; ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സ് പേരും മാറ്റി
ഇക്കുറി ഐപിഎല്‍ കിരീടം തങ്ങളുടെ ഷോക്കേസില്‍ എത്തിക്കാന്‍ ഉറച്ച് പൂനെ ടീം. നായകന് സ്ഥാനത്തു നിന്നു മഹേന്ദ്രസിംഗ് ധോണിയെ നീക്കിയ പൂനെ ഇപ്പോള്‍ പേരും മാറ്റിയിക്കുകയാണ്. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് എന്ന പേരു മാറ്റി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് എന്നാക്കി. കഴിഞ്ഞ സീസണില്‍ 14 കളികളില്‍ ഒമ്പതെണ്ണവും തോറ്റ ടീമിനെ അതേ പടി കളത്തിലിറക്കിയാല്‍ പണിപാളും എന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് ആദ്യം ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയത്. പകരം ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ ആ സ്ഥാനത്ത് അവരോധിച്ചു. കഴിഞ്ഞ സീസണിലെ മോശം ഓര്‍മകള്‍ മായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പേരില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. ഇത്തവണ കൂടുതല്‍ മികച്ച താരങ്ങളെ ടീമിലെടുത്ത പൂനെ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ലെന്ന് ടീ വക്താവ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവരുമുണ്ട്. കഴിഞ്ഞ തവണ…
Read More