ഇപ്പോഴത്തെ മാറിവരുന്ന ആഹാരരീതികളും ജീവിതശൈലിയും കാരണം പ്രമേഹവും അതിനു മുന്നോടിയായുള്ള പ്രീ ഡയബറ്റിക്സും കുട്ടികള്‍ ഉള്‍പ്പെടെ ഏറെപ്പേരില്‍ കണ്ടുവരുന്നു. ആഹാരം ഒന്നും കഴിക്കാതെ എട്ടുമണിക്കൂര്‍ ഫാസ്റ്റിംഗിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 100mg/dL നും 125 mg/dL നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക്സും 126 mg/dL നു മുകളിലാണെങ്കില്‍ പ്രമേഹം ഉണ്ടെന്നും മനസിലാക്കാം. ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞുള്ള ഗ്ലൂക്കോസിന്റെ അളവ് 200 mg/dL നു മുകളിലാണെങ്കില്‍ പ്രമേഹം സ്ഥിരീകരിക്കാം. കൗമാരക്കാരില്‍ പ്രീ ഡയബറ്റിക്സ് നേരത്തെ കാണുകയും 18-20 വയസാകുമ്പോള്‍ മുതിര്‍ന്നവര്‍ക്കു വരുന്ന ടൈപ്പ് 2 പ്രമേഹം ബാധിക്കുകയും ചെയ്യും. ഇവരില്‍ രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ്, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, കണ്ണിന്റെ റെറ്റിനോപ്പതി കാരണം അന്ധത, കാല്പാദ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു. പ്രമേഹത്തിന്റെ ABCA. HbA1cപ്രമേഹത്തിന്റെ മൂന്നുമാസത്തെ ശരാശരി നിയന്ത്രണം മനസിലാക്കുന്ന പരിശോധന എല്ലാ 3-6 മാസം…
Read MoreTag: diabetes
പ്രമേഹനിയന്ത്രണം; ആഹാരക്രമത്തിലും ശ്രദ്ധ വേണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. മാനസിക പിരിമുറുക്കംപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ,…
Read Moreരാജ്യത്തെ 10.1 കോടി ജനം പ്രമേഹരോഗികൾ
ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ 11 .4 ശതമാനത്തിലധികം പേർക്ക് പ്രമേഹ രോഗമുള്ളതായി സർവേ റിപ്പോർട്ട്. 10.1 കോടി ആളുകൾ വരുമിത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ചു നഗരങ്ങളിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. “ദ ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലാണു പുതിയ കണക്കുകളുള്ളത്. പഠനത്തിന്റെ ഭാഗമായി ഐസിഎംആറിലെ ഡോക്ടർമാർ നഗര- ഗ്രാമ മേഖലകളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ 2008 ഒക്ടോബർ 18നും 2020 ഡിസംബർ 17നുമിടയിൽ പരിശോധിച്ചിരുന്നു. ഇന്ത്യയിൽ 11.4 ശതമാനം പേർക്ക് പ്രമേഹവും 15.3 ശതമാനം പേർക്കു പ്രമേഹ പൂർവ രോഗാവസ്ഥയും 35.5 ശതമാനം പേർക്ക് രക്തസമ്മർദവും ഉള്ളതായി സർവേ വ്യക്തമാക്കുന്നു. ഗോവ (26.4%), പുതുച്ചേരി (26.3%), കേരളത്തിൽ (25.5%) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രമേഹം രോഗികളുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ സർവേപ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 15.3 ശതമാനം ആളുകൾക്കും (136 ദശലക്ഷം…
Read Moreപ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്; സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം കാഴ്ചയെ കവരും…
പ്രമേഹം, ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്നമാണിത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നതിന്റെ ഭാഗമായി പ്രധാനമായി ഏറ്റവും കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള അസ്വസ്ഥത വർധിച്ച ദാഹമായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടി വരും. മൂത്രമൊഴിക്കാൻ പോകേണ്ടതായും വരും. കാഴ്ചയിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങും. ഇതൊടൊപ്പം ശരീരഭാരം കുറയാനും തുടങ്ങും. ധമനികൾക്കു നാശം സംഭവിക്കുന്നു നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നത് ധമനികളിൽ നാശം സംഭവിക്കുന്നതിനു കാരണമാകും. അതിന്റെ ഫലമായി മർമ പ്രധാനമായ അവയവങ്ങളിൽ ആവശ്യമായ അളവിൽ രക്തം എത്തുകയില്ല. ഈ പ്രക്രിയയുടെ ഫലമായി ഭാവിയിൽ ജീവനുതന്നെഭീഷണി ആകാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. പഞ്ചസാര നില പരിശോധിക്കണം അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ അറിയിപ്പുകൾ ആയ അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും നേരത്തേ രക്തത്തിലെ പഞ്ചസാരയുടെ നില…
Read Moreരക്തത്തിലെ അധിക പഞ്ചസാരയെ മാംസപേശികള്‍ വലിച്ചെടുക്കും ! സ്വീഡനിലെ ലാബില്‍ ഒരുങ്ങുന്നത് പ്രമേഹത്തെ എന്നന്നേക്കുമായി കീഴ്പ്പെടുത്താനുള്ള അദ്ഭുതമരുന്ന്…
ലോകജനതയെ ഏറ്റവും ദുരിതത്തിലാക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പിടിപെട്ടാല്‍ മരണംവരെ കൂടെക്കാണും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. കൂടാതെ മറ്റു രോഗങ്ങളെ ശരീരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യും. എന്നാല്‍ പ്രമേഹത്തിനെതിരായ ലോകത്തിന്റെ പോരാട്ടം മറ്റൊരു തലത്തിലെത്തിയെന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രക്തത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ വലിച്ചെടുക്കാന്‍ ശരീരത്തിലെ മാംസപേശികളെ പ്രാപ്തമാക്കുന്ന ഒരു പുതിയ മരുന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എടിആര്‍ 258 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന ഇത് ലോകത്തിലെ തന്നെ, രക്തത്തില്‍ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്. സ്വീഡനില്‍ വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടതിനു ശേഷം ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തിലുള്ള പ്രമേഹരോഗികളില്‍ ഏറിയ പങ്കും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം…
Read More