ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം.വൃക്ക തകരാർ കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. അസ്ഥിവേദനപ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും. കോവിഡ്…ജാഗ്രത തുടരണംകോവിഡ് ബാധിച്ചു മരിച്ചവരിൽ കൂടുതൽ പേരും പ്രമേഹരോഗികളാണ് എന്നത് ശ്രദ്ധേയമാണ്. അതിനാൽ പ്രമേഹരോഗികൾ കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തണം. പ്രമേഹം സങ്കീർണമാകുന്നത്…പ്രമേഹമുള്ളവർക്ക് കോവിഡ് 19 അണുബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ വർധിക്കാൻ സാധ്യതയുണ്ട്. ഗ്ലൂക്കോസ് നില ശ്രദ്ധിക്കുക * പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കാം* ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. ശ്വാസംമുട്ടൽഅവഗണിക്കരുത്* പനി,ചുമ, ശ്വാസോച്ച്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായാൽ വൈദ്യസഹായം തേടുക. വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ…
Read More