കടുത്ത പ്രമേഹമുള്ളവരെ സംബന്ധിച്ച് പ്രധാനമായ കാര്യമാണ് ഇന്‍സുലിന്‍ ചികിത്സ. എന്നാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ഒരു മരുന്നിന്റെ തന്മാത്ര കണ്ടെത്തിയിരിക്കുകയാണ് ഐഐടി മാണ്ഡിയിലെ ഗവേഷകര്‍ എന്ന വാര്‍ത്ത പ്രത്യാശ പകരുകയാണ്. പികെ2 എന്ന് വിളിക്കപ്പെടുന്ന തന്മാത്രയ്ക്ക് പാന്‍ക്രിയാസ് വഴി ഇന്‍സുലിന്‍ പ്രകാശനം ചെയ്യാന്‍ കഴിയുമെന്നും പ്രമേഹത്തിന് വായിലൂടെ നല്കുന്ന മരുന്നായി ഇത് ഉപയോഗിക്കാമെന്നും ഐഐടി മാണ്ഡി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനോടുള്ള പ്രതികരണമായി പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ മതിയായ ഇന്‍സുലിന്‍ റിലീസ് ചെയ്യാത്തതുമായി ബന്ധപ്പെട്ടാണ് പ്രമേഹം ഉണ്ടാകുന്നത്. ഇന്‍സുലിന്‍ പ്രകാശനത്തില്‍ പല സങ്കീര്‍ണ്ണമായ ജൈവ രാസ പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്നു. അത്തരം ഒരു പ്രക്രിയയില്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജിഎല്‍പിവണ്‍ആര്‍ എന്ന പ്രോട്ടീന്‍ ഘടനകള്‍ ഉള്‍പ്പെടുന്നു.…
Read More