സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഡയറി പരസ്യപ്പെടുത്തി നടി റിയ ചക്രബോര്‍ത്തി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് റിയ സുശാന്തിന്റെ ഡയറിയിലെ ഒരു പേജ് പരസ്യമായി വെളിപ്പെടുത്തിയത്. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് സുശാന്ത് ആ പേജില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സര്,മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളര്‍ത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്.. സുശാന്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിച്ചോര്‍ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു. സുശാന്തിന്റെ വസ്തുവകകളില്‍ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കിയാണ് റിയ ഇവയെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്. റിയാ…
Read MoreTag: diary
അന്ന് അവനെ രക്ഷിച്ചത് ആ ഡയറിയാണ് ! പോലീസിന്റെ ചോദ്യം ചെയ്യല്‍ സമയത്ത് ഡയറി ധര്‍മജനെ രക്ഷിച്ച കഥ തുറന്നു പറഞ്ഞ് പിഷാരടി
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ധര്‍മജനും പിഷാരടിയും. ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും ഇവരെ ആളുകള്‍ ഏറ്റെടുത്തത് ടെലിവിഷന്‍ കോമഡികളിലൂടെയായിരുന്നു. ഇരുവരുടെയും കൗണ്ടറുകള്‍ പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിരുന്നു. നടന്, അവതാരകന് എന്നീ നിലകളില്‍ നിന്നും വിജയ സംവിധായകന്റെ കസേരയില്‍ ഇരിക്കുകയാണ് പിഷാരടി ഇപ്പോള്‍. തന്റെ ഡയറി എഴുത്ത് കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു. ‘ 90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ പിഷാരടി പറയുന്നു.
Read Moreവര്‍ക്കൗട്ട് ചെയ്യുമ്പോള്‍ കണ്ണാടിയ്ക്കു മുമ്പില്‍ സമയം ചിലവഴിക്കുന്നത് ഒരു പ്രശ്നമാണോ ? ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മയുടെ മറുപടി;നടി അഹാന പറയുന്നത്…
നടി അഹാനയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മ സിന്ധു എഴുതിയ ഡയറിക്കുറിപ്പാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അഹാനയ്ക്ക് രണ്ടുവയസ്സ് തികയുന്നതിന് മുമ്പുള്ളതാണ് ഈ കുറിപ്പ്. ജിമ്മിലെ സുഹൃത്തുക്കള്‍ തന്നെ പറ്റി പറയാറുള്ള കമന്റോടെയാണ് അഹാന ഡയറിക്കുറിപ്പിനെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയിരിക്കുന്നത്. ‘വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഇരുപത് മിനിറ്റും ഞാന്‍ കണ്ണാടിക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് ജിമ്മിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇതൊരു പ്രശ്നമാണോ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. ഒരു ഡയറിക്കുറിപ്പായിരുന്നു അമ്മ മറുപടിയായി കാട്ടിതന്നത്. എന്നെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ 1997വരെ അമ്മ എന്നെക്കുറിച്ച് എഴുതിയിരുന്ന ഡയറിയായിരുന്നു അത്.എനിക്ക് രണ്ട് വയസ് തികയുന്നതിന് അഞ്ച് ദിവസം മുന്‍പ് അമ്മ എഴുതിയ ഡയറിയിലെ പേജാണ് എനിക്ക് മുന്നില്‍ തുറന്നുകാണിച്ചത്’. 1997ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അഹാന വിശദീകരിച്ചു. ഒരുപക്ഷേ എന്റെ വീടിന്…
Read More