സ്റ്റാലിന്,മാവോ,ഹിറ്റ്ലര്‍,മുസോളിനി,കിം ജോങ് ഇല്, പോള്‍ പോട്ട്, ഇദി അമീന്, ചൗഷെസ്ക്യു…ഈ ഗണത്തിലായിരുന്നു റോബര്‍ട്ട് മുഗാബെയുടെയും സ്ഥാനം. 1980ല്‍ സിംബാവെയുടെ പ്രധാനമന്ത്രിയായി മുഗാബെ അധികാരത്തിലേറ്റതോടെ ആ രാജ്യം അക്ഷരാര്‍ഥത്തില്‍ ഉരുക്കു മുഷ്ടിയില് അമരുകയായിരുന്നു. 1924 ഫെബ്രുവരി 21 -ന് അന്നത്തെ റൊഡേഷ്യ എന്ന ബ്രിട്ടീഷ് കോളനിയിലാണ് മുഗാബെയുടെ ജനനം. അടിസ്ഥാനവിദ്യാഭ്യാസം നേടിയ ശേഷം അധ്യാപനം തൊഴിലായി സ്വീകരിക്കുന്നു. കറുത്തവര്‍ഗ്ഗക്കാരെ പാടെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് കോളനിഭരണത്തിനെതിരെ പോരാടിയ മുഗാബെ 1964 -ല്‍ അറസ്റ്റിലാകുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷത്തിലധികം നീളുന്ന കാരാഗൃഹവാസം. 1973 -ല്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ രൂപീകരിക്കപ്പെട്ട സിംബാബ്വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന് ( സാനു)വിന്റെ സ്ഥാപക പ്രസിഡണ്ടാകുന്നു മുഗാബെ. ജയില്‍വാസത്തിനു ശേഷം ലണ്ടനില്‍നിന്നും നിയമത്തിലും, സാമ്പത്തികശാസ്ത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍ നേടി. താമസിയാതെ മൊസാംബിക്കിലേക്ക് കടന്ന മുഗാബെ പിന്നീട് അവിടെ തുടര്‍ന്നുകൊണ്ട് സിംബാബ്വെയില് നിരന്തരം ഗറില്ലപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി. എഴുപതുകളുടെ…
Read More