ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. ഭാര്യ നാദിന്‍ സ്ട്രീക്കാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മരണ വിവരം അറിയിച്ചത്. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മേയ് മാസം മുതല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. സിംബാബ്വെ ദേശീയ ടീമിന്റെ നായകനായിരുന്നു. 1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില് ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റിക്കാര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്. വിരമിച്ചതിനു ശേഷം പരിശീലകനായി തുടര്‍ന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്വെ…
Read MoreTag: died
യുവതിയും നവജാതശിശുവും മരിച്ച സംഭവം ! ചികിത്സാപ്പിഴവ്: മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട്: യാക്കര ചന്ദനക്കുറിശിയിലെ തങ്കം ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. അജിത്, പ്രിയദർശിനി, നിള എന്നീ ഡോക്ടർമാരാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ഇവരെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിനാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. പിറ്റേന്ന് ഐശ്വര്യയും മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പോലീസ് കേസെടുത്തത്. ചികിത്സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മൊഴിയെടുക്കലും അറസ്റ്റും.
Read Moreചവറയിൽ വാൻ മിനി ബസിലിടിച്ചു! നാലുപേർ മരിച്ചു; 22 പേർക്ക് പരിക്ക്;മരിച്ചവർ മത്സ്യത്തൊഴിലാളികൾ
ചവറ: വാൻ മിനി ബസിലിടിച്ചു നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരുക്കേറ്റു.തമിഴ്നാട് – തിരുവനന്തപുരം അതിർത്തിയായ പുല്ലുവിള സ്വദേശികളായ കരുണാംബരൻ(56), ബർകുമൻ (46), തമിഴ്നാട് മാർത്താണ്ഡം സ്വദേശി ബിജു (35), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (50) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മിനി ബസ് യാത്രക്കാരായ അടിമലത്തുറ സ്വദേശി റോയി (26), മാർത്താണ്ഡം സ്വദേശി വർഗീസ് (40 ) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 20 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ 12.40ന് ഇടപ്പള്ളി കോട്ടയ്ക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്. കൊല്ലത്തേക്ക് പോകുകയായിരുന്ന വാൻ ഒരു കാറിൽ തട്ടാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയപ്പെടുന്നു . നാട്ടുകാരും പോലീസും, അഗ്നിശമന സേനയും ആണ് പരുക്കേറ്റവരെ ആശുപത്രിയിൽ…
Read Moreമദ്യം കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ചു ! ഏഴു പേര്‍ക്ക് ദാരുണാന്ത്യം…
മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ച ഏഴു പേര് മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ദത്ത ലഞ്ചേവര്‍, നൂതന് പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ എന്നിവരാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മദ്യം ലഭിക്കാനില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതി മണിയോടെ ദത്ത് ലഞ്ചേവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. അവശനിലയില്‍ ആയതോടെ വാനി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസര്‍ കഴിച്ച മറ്റൊരാള്‍ക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreഭക്ഷണമായി നല്‍കിയിരുന്നത് അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും ! മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചത് നിരവധി കൊടുംക്രൂരതകള്‍ക്ക് ഇരയായ ശേഷം…
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് കൊടുംക്രൂരതയുടെ കഥകള്‍. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയാണ് (26) മനസ്സിനെ മരവിപ്പിച്ച ക്രൂരതക്കൊടുവില്‍ കഴിഞ്ഞ 21ന് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടിയ മര്‍ദനത്തിലും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും മരിക്കുമ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായ തുഷാരക്ക് 20 കിലോ തൂക്കമേയുണ്ടായിരുന്നുള്ളൂ. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു നാളുകളായി ഇവര്‍ക്ക് ഭക്ഷണമായി നല്‍കിയത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയെ ബോധക്ഷയത്തെതുടര്‍ന്നാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്, എങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തായത്. ഏറെനാളായി തുഷാരക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും 20 കിലോ…
Read Moreഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പോലീസ് സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തി; റോഡില്‍ തെറിച്ചു വീണ് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം…വനിതാ ദിനത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസുകാരന് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ നാട്ടുകാര്‍ വ്യാപകമായ ആക്രമം അഴിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. ഉഷ സ്കൂട്ടറില്‍ ഭര്‍ത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന് ഇവരുടെ സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്. ഇതേത്തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂര്‍ പാത ഉപരോധിക്കുകയായിരുന്നു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി.…
Read More