തന്റെ പാവ ഭര്‍ത്താവ് തന്നെ ചതിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശിയായ യുവതി. 37-കാരിയായ മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് തുണി കൊണ്ടുള്ള തന്റെ പാവ ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയത്. യുവതി ഒരു വര്‍ഷം മുമ്പാണ് മാര്‍സെല്ലോ എന്ന തന്റെ തുണിപ്പാവയെ വിവാഹം ചെയ്തത്. ഭര്‍ത്താവ് വഞ്ചിച്ചെന്നും ഇനി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും യുവതി പറഞ്ഞതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആരുമില്ലെന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോള്‍ അമ്മ തന്നെയാണ് മേറിവോനയ്ക്ക് തുണിപ്പാവയെ നിര്‍മിച്ചു നല്‍കിയത്. പിന്നീട് പാവയുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ പാവ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്റെ ഹൃദയം തകര്‍ത്തെന്നാണ് യുവതി പറയുന്നത്. ‘ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മാര്‍സെല്ലോ മറ്റൊരു സ്ത്രീയ്ക്കൊപ്പം മോട്ടലിലേക്ക് പോകുന്നതു കണ്ടതായി എന്റെ സുഹൃത്ത്…
Read More