നടിയെ ആക്രമിച്ചതിന് അറസ്റ്റിലായ ദിലീപിന് അനുകൂലമായി തരംഗമുണ്ടാക്കാന്‍ പിആര്‍ ഏജന്‍സി മുടക്കുന്നത് കോടികള്‍. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നവരുടെ വീഡിയോ, ഓഡിയോ മെസേജുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും എതിര്‍ത്തവരെ സംഘടിതമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ഏജന്‍സിയുടെ രീതി. കഴിഞ്ഞദിവസം ദിലീപിനെ അനുകൂലിച്ച് ഒരു മിമിക്രി താരം രംഗത്തുവന്നിരുന്നു. ദിലീപ് മൂലം കരിയറിന്റെ തുടക്കത്തില്‍ ഒതുക്കപ്പെട്ട നടന്‍ ഇപ്പോള്‍ തന്റെ ശത്രുവിനെ അനുകൂലിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ചില ‘കളികള്‍’ മൂലമാണ് ഈ നടന്‍ നിലപാട് മാറ്റി രംഗത്തെത്തിയതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. ദിലീപ് അനുകൂല ക്യാമ്പയിന്‍ നടത്തുന്ന കമ്പനിയുടെ വക അഞ്ചുലക്ഷം രൂപയും അടുത്ത ചിത്രത്തില്‍ മികച്ച റോളുമാണ് നടന് ലഭിക്കുക. മിമിക്രി നടന്‍ മാത്രമല്ല, ഫേക് ഐഡികളില്‍നിന്നും ദിലീപിന് അനുകൂല പ്രചരണം തകൃതിയാണ്. എന്നാല്‍ ഈ അനുകൂല പ്രചരണമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതില്‍നിന്ന് തടഞ്ഞതും എന്നതാണ് വലിയ തമാശ.…
Read More