മലയാള സിനിമാലോകത്തെ തന്നെ ഏറ്റവുമധികം നടുക്കിയ സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നടന് ദിലീപിനെ അറസ്റ്റു ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ദിലീപിനെ ഈ അവസ്ഥയിലേക്കെത്തിച്ചത് മൂന്നു സ്ത്രീകളാണെന്നു പറയാം. മഞ്ജു, കാവ്യ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഒരിക്കലും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടില്ല. എങ്കിലും ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരായിരുന്നു ഇവര്‍. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളേപ്പറ്റി ചിന്തിക്കുമ്പോള്‍ 2010ല്‍ ഇവര്‍ മൂവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിനെ വിധിയുടെ വിളയാട്ടം എന്നേ വിശേഷിപ്പിക്കാനാവൂ. 2010ല്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നാനയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ഒരു മാസമായി സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. അന്ന് മഹിളാരത്നം മാസികയ്ക്ക് ഇവര്‍ മൂവരുമൊന്നിച്ച് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ആ അഭിമുഖം തുടങ്ങുന്നത് കാവ്യയില്‍ നിന്നാണ്. നിങ്ങള്‍ മൂന്നുപേരും പരസ്പരം അറിഞ്ഞു തുടങ്ങിയത് എവിടെ വച്ചാണ് എന്നായിരുന്നു ആദ്യ ചോദ്യം.…
Read MoreTag: dileep arrest
ദിലീപിനെതിരെ ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന് രംഗത്ത്! മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട്
നടന് ദിലീപിനെതിരെ ഗുരുതര ആരോപണവുമായി നടന് കലാഭവന്‍ മണിയുടെ ബന്ധുക്കള്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അനിയന് ആര്‍എല്‍വി രാമകൃഷ്ണന് ദിലീപിനെതിരെ രംഗത്തെത്തിയത്. സിനിമാരംഗത്തുളള പ്രമുഖര്‍ തന്നെ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ഇക്കാര്യങ്ങള്‍ കേസ് അന്വേഷിക്കുന്ന സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന് പറഞ്ഞു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിനിമാമേഖലയില്‍ നിന്നുളള പ്രമുഖരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐ രേഖപ്പെടുത്തിയിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി ഇടപാടും സാമ്പത്തികമായ ഇടപാടും നേരത്തെ തന്നെ സംശയമുന്നയിച്ചിട്ടുളളതാണ്. അതിന് കേരള പോലീസ് വേണ്ടത്ര രീതിയിലുളള ഗൗരവം കൊടുത്തിട്ടില്ല. കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് പറയുന്നതിങ്ങനെ ‘ചേട്ടന് പല സ്ഥലങ്ങളിലും ഭൂമിയുണ്ട്, റിസോര്‍ട്ടുകളുണ്ട് എന്നുളളത് അറിയാന്‍ സാധിച്ചിരുന്നു. ഈ വിവരങ്ങള്‍ പോലീസിന് കൊടുത്തിട്ടും അതിനെക്കുറിച്ചുളള അന്വേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല. ദിലീപുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ…
Read Moreഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ ‘ജിഷയും നിര്‍ഭയയും’ എന്നെ അസ്വസ്ഥനാക്കുന്നു: ദിലീപിന്റെ എഫ്പി പോസ്റ്റ് വൈറലാകുന്നു
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് പഴയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലാകുകയാണ്. വര്‍ഷങ്ങളായി നടത്തിയ വന്‍ ഗൂഢാലോചനയ്ക്കു ശേഷമാണ് ഹീന കൃത്യം നടത്തിയത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ദൈവത്തെ ആണയിട്ടാണ് തനിക്ക് ഇതില്‍ പങ്കില്ലെന്ന് ദിലീപ് അമ്മ യുടെ അനുശോചന യോഗത്തില്‍ പറഞ്ഞത്. ഒരു നടിയെന്നതിനുപരിയായി ഒരു സ്ത്രീക്കെതിരായ ഈ ക്രൂരകൃത്യം ദിലീപിന്റെ ഗൂഢാലോചനയില്‍ പുറത്തുവന്നതിനു പിന്നാലെയാണ് 2016 മെയ് 4 ന് ദിലീപ് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായത്. ഫെയ്സ്ബുക്ക് പോസ്റ്റ്: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദിലീപ് കുറിപ്പിട്ടത്. ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ താന്‍ അസ്വസ്ഥനാകുന്നു എന്നും പോസ്റ്റില്‍ വ്യക്തമാകുന്നു. ഒരു പെണ്‍കുട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയതിനു ശേഷമാണ് ഇത്രയ്ക്ക് വികാര നിര്‍ഭയനായി പോസ്റ്റ് ഇട്ടത് എന്നതും പോസ്റ്റ് വൈറലാക്കുന്നു. നമ്മുടെ നാട് എങ്ങോട്ടാണു…
Read Moreഅന്നേ ജ്യോതിഷികള്‍ ദിലീപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു, ഈ തീരുമാനം താങ്കള്‍ക്ക് നിത്യനാശം സമ്മാനിച്ചേക്കാം, സമയം നന്നാകാന്‍ വീടു പൊളിച്ചു പണിതു, എന്നിട്ടും ദിലീപിന്റെ കണ്ടകശനി മാറിയില്ല
മലയാള സിനിമയില്‍ ജ്യോതിഷത്തിലും മറ്റും ഏറെ വിശ്വാസമുള്ള താരമായിരുന്നു ദിലീപ്. ഒരു സിനിമ തുടങ്ങുമ്പോഴോ നല്ല കാര്യങ്ങള്‍ ചെയ്യും മുന്നേയോ ജ്യോതിഷികളെ സമീപിക്കുന്നത് അദേഹത്തിന്റെ രീതിയായിരുന്നു. ആലുവ ദേശത്ത് ദിലീപിന്റെ നാട്ടുകാരനായ ജ്യോതിഷിയായിരുന്നു പലപ്പോഴും താരത്തിന്റെ ഭാവി പ്രവചിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ കാവ്യയുമായുള്ള വിവാഹത്തിനുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. അന്ന് ഇതേ ജ്യോതിഷന്റെ അടുത്ത് ദിലീപ് എത്തിയിരുന്നു. വിവാഹത്തിനു പറ്റിയ സമയമല്ലെന്നും ശ്ത്രുക്കള്‍ പിന്നാലെയുണ്ടെന്നും പറഞ്ഞ് ജ്യോതിഷി താരത്തെ മടക്കി അയച്ചു. കാവ്യയുമായുള്ള വിവാഹത്തിനു തൊട്ടുമുമ്പ് ദിലീപ് വീണ്ടും ഭാവി നോക്കാന്‍ സമീപിച്ചിരുന്നു. അപ്പോഴും ജ്യോതിഷിയുടെ പ്രവചനത്തില്‍ മാറ്റമില്ലായിരുന്നു. വിവാഹം നീട്ടിവയ്ക്കാനാകില്ലെന്ന് നടന് നിലപാടെടുത്തതോടെ ചില പ്രതിവിധികള്‍ ജ്യോതിി നിര്‍ദേശിച്ചു. അതിലൊന്ന് ആലുവ മണപ്പുറത്തിനു സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീടിന്റെ ഒരു ഭാഗം പൊളിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് പുതുക്കിപണിത വീടിന്റെ വലതുവശം പൊളിച്ചശേഷമായിരുന്നു കാവ്യയുമായുള്ള കല്യാണം. ഈ…
Read Moreഏപ്രില്‍ 21ന് രാത്രി ദിലീപ് പള്‍സര്‍ സുനിയെ ജയിലിലേക്ക് വിളിച്ചു, മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ നല്കി പറ്റിച്ചാല്‍ പണി തരുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
നടിയെ ആക്രമിച്ചതിനു് പിടിയിലായതിനുശേഷവും ദിലീപ് പള്‍സര്‍ സുനിയെ വിളിച്ചതായി രേഖകള്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിലാണ് ഈ വിവരങ്ങളുള്ളത്. ജയിലിലേക്ക് ദിലീപ് നേരിട്ടുവിളിച്ചിട്ടുണ്ടൊന്നാണ് പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു ഈ ഫോണ്‍ കോള്‍ രാത്രി 12 മണിക്കായിരുന്നു ദിലീപ് സ്വന്തം ഫോണില്‍ നിന്നും സുനില്‍കുമാര്‍ ജയിലില്‍ ഉപയോഗിക്കുന്ന ഫോണിലേക്ക് വിളിച്ചത്. ഈ സംഭാഷണം രണ്ടു മിനിറ്റില്‍ താഴെയുള്ളതായിരുന്നു. സുനിയുടെ ഭാഗത്തു നിന്നുള്ള ഭീഷണിയെക്കുറിച്ചായിരുന്നു സംസാരം. കൂടുതല്‍ പണം തന്നാല്‍ പേര് പറയില്ലെന്ന് ഈ സംഭാഷണത്തില്‍ ദിലീപ് പറഞ്ഞതായിട്ടാണ് സൂചന. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റു പ്രധാന വസ്തുതകള്‍ ഇതാണ്- വര്‍ഷങ്ങള്‍ നീണ്ടതാണ് ഗൂഡാലോചന. മൂന്നു തവണയായി നടത്തിയ ഗൂഡാലോചനയിലാണ് കൃത്യം നടപ്പിലാക്കിയത. ആദ്യഗൂഡാലോചന 2013 മാ!ച്ച് 28ന് അബാദ് പ്ലാസാ ഹോട്ടലിലെ 410 നമ്പര്‍ മുറിയില്‍വച്ചായിരുന്നു. ഈ മുറിയില്‍ ദിലീപിനൊപ്പം കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ താമസിച്ചു. രണ്ടാം…
Read Moreദുബായിലെ ഹോട്ടലില്‍ ആ ‘കാഴ്ച്ചയ്ക്കു ദൃക്സാക്ഷിയായി, വിവരം മഞ്ജുവിന്റെ ചെവിയിലെത്തിയതോടെ ദിലീപിന്റെ കുടുംബജീവിതം താറുമാറായി, നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയത് ഇങ്ങനെ
കൊച്ചിയില്‍ അര്‍ധരാത്രിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണത്തിനു വഴിവച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദുബായ് സ്റ്റേജ് ഷോയില്‍ നടന്ന സംഭവങ്ങള്‍. ഒരുകാലത്ത് ദിലീപിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു നടി. നിരവധി സിനിമകളില്‍ ദിലീപിന്റെ നായിക. പല സിനിമകളിലേക്കും നടിയെ സംവിധായകര്‍ക്ക് റെക്കമന്റ് ചെയ്തത് ദിലീപായിരുന്നു. അതിനിടെയില്‍ ദിലീപിന്റെ അന്നത്തെ ഭാര്യ മഞ്ജു വാര്യരോട് അടുപ്പം സ്ഥാപിച്ച നടി ദിലീപുമായി പതിയെ അകന്നു. 2013ല്‍ ദിലീപിനൊപ്പം കാവ്യ, ഊര്‍മിള ഉണ്ണി, നാദിര്‍ഷ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഗള്‍ഫില്‍ സ്റ്റേജ് ഷോയ്ക്ക് പോയി. ദിലീപിന്റെയും നടിയുടെയും ജീവിതം മാറ്റിമറിച്ച യാത്രയായിരുന്നു അത്. ഒരുദിവസം ഹോട്ടല്‍ റൂമില്‍ ദിലീപും കാവ്യയും അടുത്തിടപഴകുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അക്കാര്യം നാട്ടിലുള്ള മഞ്ജുവിനെ അറിയിച്ചു. ഇതോടെ ദിലീപിന്റെ കുടുംബജീവിതത്തില്‍ വിള്ളല്‍വീണു. അന്നൊന്നും ആരാണ് തന്നെ ഒറ്റിയതെന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. കാവ്യയുമായുള്ള ബന്ധം നടി മഞ്ജുവിനോട് പറഞ്ഞെന്ന…
Read Moreഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യ പെണ്‍കുട്ടി നീയാണ്! ഇനി സമാധാനമായി ഉറങ്ങൂ; നിന്റെ കണ്ണുനീര് ദൈവം കണ്ടിരിക്കുന്നു; ആക്രമിക്കപ്പെട്ട നടിയോട് ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാന്‍, ശുദ്ധികലശം നടത്താന്‍ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇന്നാവാം അവള് ഒന്ന് ഉറങ്ങിയത് എന്നു പറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. അവള് അനുഭവിച്ച അപമാനം, വേദന എന്നിവയ്ക്കു പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ‘പണവും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും അവര്‍ രക്ഷപെടാതിരുന്നതിന് കാരണം നിന്റെ കണ്ണുനീര് ദൈവം കണ്ടതുകൊണ്ടാണ്. ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി നീയാണ്. അതോര്‍ത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ..’ ആക്രമിക്കപ്പെട്ട നടിയോട് ഭാഗ്യലക്ഷ്മി പറയുന്നു. ഈ കേസില്‍ ഇത്രവേഗത്തില്‍ നടപടിയിലേക്ക് എത്തിയതിനു കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണെന്നു പറഞ്ഞ ഭാഗ്യലക്ഷ്മി മാധ്യമങ്ങളെ ഏറെ പ്രശംസിക്കുകയും ചെയ്തു. ‘ഒരു കാര്യം…
Read More