സിനിമാ മോഹം കൊണ്ടു നടക്കുന്ന ആളുകളുടെ തട്ടകമായിരുന്ന മിമിക്രിയിലൂടെത്തന്നെയായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെയും വളര്‍ച്ച. മിമിക്രിയില്‍ നി്ന്നും സഹസംവിധായകന്‍, സഹനടന്‍ എന്നീ നിലകളില്‍ സിനിമയില്‍ സജീവമായി.പിന്നീട് നായകനായി, സൂപ്പര്‍താരമായി ഇതിനിടയില്‍ രണ്ടു വിവാഹങ്ങള്‍. രണ്ടും മലയാള സിനിമയിലെ അഭിനയതിലകങ്ങളെ. ഒടുവില്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. ഇതാണ് ഇതുവരെയുള്ള ദിലീപിന്റെ ജീവിതകഥയുടെ ചുരുക്കെഴുത്ത്. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിന്റെ അസിസ്റ്റന്റായായിരുന്നു സിനിമ ലോകത്തേയ്ക്കുള്ള ദിലീപിന്റെ വരവ്. ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ കാവ്യ മാധവനും എത്തിരുന്നു. മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ ദിലീപ് തുടര്‍ന്ന് മിമിക്രിയില്‍ സജീവമായി. ഏഴരക്കൂട്ടം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. സല്ലാപത്തിലൂടെ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മഞ്ജു കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത് മലയള…
Read More