മണർകാട്: സ്റ്റേഷൻ മുറ്റത്തുനിന്നും വിലങ്ങുമായി കടന്നുകളയുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്ത മോഷ്ടാവിനെ കസ്റ്റഡിയിൽ വാങ്ങും.പുതുപ്പള്ളി തച്ചുകുന്ന് മഠത്തിൽപ്പടി മാളിയേക്കൽ ദിലീപാ(19)ണ് പെരുമാനൂർകുളം ജംഗ്ഷനുസമീപം ലയണ്സ് ക്ലബിനു പിന്നിലെ പുരയിടത്തിലെ കുറ്റിക്കാട്ടിൽനിന്ന് ഇന്നലെ പിടിയിലായത്. പോലീസിനെ കണ്ട ഉടനെ സമീപത്തെ കുഴിയിലേക്കു ചാടി കടന്നുകളയാൻ ശ്രമിച്ച ദിലീപിനെ സർക്കിൾ ഇൻസ്പെക്ടർ കെ. ഷിജി ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. സംരക്ഷണം ഒരുക്കിയെന്ന കുറ്റത്തിൽ ദിലീപിന്റെ കാമുകി പെരുമാനൂർകുളം സ്വദേശിനിയെ ഇന്നു പോലീസ് ചോദ്യം ചെയ്യും. 19 വയസിനിടെ ദിലീപിനെതിരെ ജില്ലയിലെ മൂന്നു സ്റ്റേഷനുകളിൽ നാലു മോഷണക്കേസും ഒരു പോക്സോ കേസുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ കുഴിപുരയിടം ചാമക്കാലായിൽ ഷാജിയുടെ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ, വിദേശ കറൻസി എന്നിവ മോഷ്ടിച്ച കേസിലാണ് വ്യാഴാഴ്ച ദിലീപിനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം തിരികെ വരുന്നതിനിടെയാണു വെള്ളിയാഴ്ച രാത്രി 10.10നു പോലീസുകാരൻ ഫെർണാണ്ടസിനെ ഇടിച്ചു വീഴ്ത്തിയശേഷം…
Read MoreTag: dileep jail chattam
മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ല; വിലങ്ങുമായി രക്ഷപ്പെട്ട ദിലീപിനായി പോലീസ് നെട്ടോട്ടമോടുന്നു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതിക്കായി തെരച്ചിൽ തുടരുന്നു. പുതുപ്പള്ളി തലപ്പാടി തച്ചകുന്ന് മാളിയേക്കൽ ദിലീപ് (19) ആണ് മണർകാട് സ്റ്റേഷനിൽനിന്ന് ചാടിപ്പോയത്. തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഇന്നലെ ദിലീപിനെ അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. തിരികെ മണർകാട് സ്റ്റേഷനിൽ എത്തിച്ച് ജീപ്പിൽ നിന്നിറങ്ങിയ സമയത്താണ് രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് പെട്ടെന്ന് വിലങ്ങു വച്ച് പോലീസിനെ ആക്രമിച്ച്് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൂന്നു പോലീസുകാരാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. ഒരു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ, 600 ദിർഹം, 40,000രൂപ വില വരുന്ന രണ്ടു മൊബൈൽ ഫോണുകൾ, രണ്ടു കാമറ, നാലു വാച്ച് എന്നിവയാണു ഷാജിയുടെ വീട്ടിൽനിന്ന് മോഷണം പോയത്. ഇതിൽ ആഭരണവും വാച്ചും കാമറയും ദിലീപിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായി…
Read More