ദിലീപ് നിരവധി നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നുമാണ് ബൈജു പറയുന്നത്. ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്’ എന്നാണ് ഒരു ചാനലിനോട് ബൈജു കൊട്ടാരക്കര പറഞ്ഞത്. മലയാള സിനിമയില്‍ ഒരു അധോലോകമുണ്ട്. സിനിമാ മേഖലയില്‍ ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ…
Read MoreTag: dileep
ദിലീപിന്റെ ഫോണില്‍ നിന്നും തുടരെ വിളിപോയി ! രണ്ട് സീരിയല്‍ നടിമാരെ ചോദ്യം ചെയ്തു; പ്രമുഖ യുവനടി സംശയവലയത്തില്‍…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി സീരിയല്‍ രംഗത്തെ രണ്ട് നടിമാരില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവതികളെയാണ് ചോദ്യം ചെയ്തത്. ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ ഫൊറന്‍സിക് പരിശോധന നടത്തിയ ഘട്ടത്തില്‍ ദിലീപും ഇവരും തമ്മില്‍ തുടര്‍ച്ചയായി നടത്തിയ ആശയ വിനിമയത്തിന്റെ തെളിവുകള്‍ മായ്ച്ചു കളഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. ദിലീപിന്റെ മുന്‍ നായികയായിരുന്ന ഒരു പ്രശസ്ത നടിയേയും അടുത്ത ദിവസം അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. വിദേശത്ത് താമസമാക്കിയിരുന്ന ഇവര്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ്. ഇവരുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും മായ്ച്ചുകളഞ്ഞവയില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു എം പൗലോസിന്റെ മുന്നില്‍…
Read Moreദാസന്റെ മൊഴി പോലീസ് പറഞ്ഞു പഠിപ്പിച്ചത്! ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ദിലീപ്…
വധഗൂഢാലോചന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. നീക്കം ചെയ്തവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അത് സ്വകാര്യ സംഭാഷണങ്ങളാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. കേസില്‍ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും ദിലീപ് പറഞ്ഞു. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം. ദാസന്റെ മൊഴി പൊലീസ് പഠിപ്പിച്ച് പറയിച്ചതാണ്. ദാസന്‍ ഓഫീസില്‍ എത്തിയെന്ന് പറയുന്ന ദിവസം അഭിഭാകന് കോവിഡ് ആയിരുന്നുവെന്ന് ദിലീപ് പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി.2020 ഡിസംബര്‍ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ദാസന്‍ ഉപേക്ഷിച്ചിരുന്നു. 2021 ഓക്ടോബര്‍ 26 ന് വീട്ടിലെ സംസാരം കേട്ടുവെന്നാണ്…
Read Moreഎല്ലാ വിവരങ്ങളുമുള്ള ഹാര്‍ഡ് ഡിസ്‌ക് മുംബൈയില്‍ നിന്ന് പിടിച്ചെടുത്ത് അന്വേഷണസംഘം ! തെളിവു നശിപ്പിച്ചവര്‍ കുടുങ്ങും; ദിലീപ് പ്രതിസന്ധിയില്‍…
ദിലീപിന്റെ ഫോണ്‍ പരിശോധിച്ച വിവരങ്ങള്‍ ലഭിച്ചതു മുംബൈയിലെ ലാബിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതില്‍ നിന്ന്. ഫോറന്‍സിക് പരിശോധനയില്‍ തെളിവു നശിപ്പിച്ചതു വ്യക്തമായതോടെയാണു ലാബിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിച്ചത്. ഇതുവഴി അഭിഭാഷകര്‍ മുംബൈയില്‍ എത്തിയതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. കൊച്ചിയില്‍വച്ചും ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. ഇതെല്ലാം പോലീസ് തുടരന്വേഷണ പരിധിയില്‍ കൊണ്ടു വരും. അഭിഭാഷകര്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന ഗുരുതര ആരോപണം ചര്‍ച്ചയാക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ വധശ്രമ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറിയിട്ടുണ്ട്. 13 നമ്പരുകളില്‍ നിന്നുള്ള വാട്സാപ് ചാറ്റ് ഉള്‍പ്പെടെ നശിപ്പിച്ചതായി പ്രോസിക്യൂഷന് പറയുന്നു. അതേസമയം, ദിലീപിന്റെ ഫോണില്‍നിന്നു ക്ലോണ്‍ ചെയ്തു നീക്കിയ വിവരങ്ങള്‍ ഒരു ഹാര്‍ഡ് ഡിസ്കിലാക്കി അഭിഭാഷകര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ…
Read Moreഅക്കാര്യം ദിലീപ് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം മുതല്‍ സിനിമ ജോലികള്‍ ആരംഭിക്കും ! ദിലീപിനോടുള്ള കമ്മിറ്റ്‌മെന്റിനെക്കുറിച്ച് ജോണി ആന്റണി…
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിനെക്കുറിച്ച് ഇതിനു മുമ്പ് സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍, സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ കുറച്ചു കൂടെ വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജോണി ആന്റണി. എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതെന്ന് ജോണി ആന്റണി പറഞ്ഞു. താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് കഴിവ് തെളിയിക്കാന്‍ അവസരം തന്നതും സിഐഡി മൂസ നിര്‍മിക്കാമെന്ന് ഏറ്റതും ദിലീപ് ആണെന്നും ജോണി ആന്റണി വ്യക്തമാക്കി. അന്ന് അതിന് ദിലീപ് തയ്യാറായില്ലായിരുന്നെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ജോണി ആന്റണി വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിബിക്കും ഉദയകൃഷ്ണയ്ക്കും തനിക്കുള്ളതു പോലുള്ള…
Read Moreആ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്ത് ? ശബ്ദ സാമ്പിള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു…
നടിയെ ആക്രമിച്ച കേസിലെ വിഐപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പല വഴിയ്ക്ക് പുരോഗമിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ സംശയമുനയില്‍ നിര്‍ത്തി ക്രൈംബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആളാണ് വിഐപി. ദിലീപുമായി അടുത്ത ബന്ധമുള്ള പലരെയും വിഐപിയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും വ്യക്തമായ തെളിവുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ശരത്തിലേയ്ക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. ആറു മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്. ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതും സംശയമുന ശരത്തിലേക്ക്…
Read Moreനടിയെ ആക്രമിച്ച കേസ് ! തെളിവുകള്‍ക്കായി മറ്റു പ്രതികളുടെ വീടുകളിലും പരിശോധന നടത്തിയേക്കും
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി മറ്റു പ്രതികളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തുമെന്നു സൂചന. കഴിഞ്ഞ വ്യാഴാഴ്ച നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലും എറണാകുളം വൈഎംസിഎ ജംഗ്ഷനിലുള്ള അദേഹത്തിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ കമ്പനിയിലും സഹോദരന് അനൂപിന്റെ പറവൂര്‍ കവലയിലെ വസതിയിലുമാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ഏഴു മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ ദിലീപിന്റെ മൊബൈല്‍ ഫോണടക്കം നാല് ഫോണുകള്‍, രണ്ട് ഐപാഡ്, രണ്ട് പെന്‍ഡ്രൈവ്, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയിരുന്നുവെന്നും ഇതിന്റെ ശബ്ദനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നുമായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഓഫീസിലും സഹോദരന്റെ വീട്ടിലും സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇവിടെ പരിശോധന നടത്തിയത്. സൈബര്‍ സെല്ലിന്റെ…
Read Moreഎന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു ! വെളിപ്പെടുത്തലുമായി നടി…
നേരിട്ട ക്രൂരമായ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ആക്രമിക്കപ്പെട്ട നടി. നീതി തേടിയുള്ള ഈ യാത്രയില്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും യാത്ര തുടരുമെന്നും സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. നടിയുടെ കുറിപ്പിങ്ങനെ… ‘ഇരയില്‍ നിന്ന് അതിജീവിതയിലേക്കുള്ള ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. നേരിട്ട അക്രമത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ പേരും അടിച്ചമര്‍ത്തപ്പെട്ട നിലയിലാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അപമാനിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങള്‍ നടന്നു. പക്ഷേ അപ്പോഴെല്ലാം എന്റെ ശബ്ദം നിലച്ച് പോകാതിരിക്കാന്‍ ഉറച്ച പിന്തുണയുമായി ചിലര്‍ എനിക്ക് വേണ്ടി മുന്നിട്ടിറങ്ങി. നീതിക്കായുള്ള ഈ പോരാട്ടത്തില്‍ ഞാന്‍ തനിച്ചല്ലെന്നും എനിക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒപ്പം നിരവധിപ്പേര്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു. നീതി നടപ്പിലാകുന്നത് കാണാന്‍, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാനും ഇനി ആര്‍ക്കും ആ അവസ്ഥ ഉണ്ടാകാതിരിക്കാനും…
Read Moreമകനെപ്പോലെയല്ല മകന്‍ തന്നെയാണ് ! പണമില്ലാതിരുന്നപ്പോള്‍ ദിലീപ് അറിഞ്ഞു സഹായിച്ചെന്നും ഒരിക്കല്‍ പോലും തിരികെ ചോദിച്ചിട്ടില്ലെന്നും കെപിഎസി ലളിത
മലയാള സിനിമയില്‍ അര ശതാബ്ദത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് കെപിഎസി ലളിത. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതല്‍ക്കേ സിനിമയിലുള്ള കെപിഎസി ലളിത നാടക രംഗത്ത് നിന്നും എത്തിയ താരം കൂടിയാണ്. നായികയായും അമ്മയായും മുത്തശ്ശിയായും എല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ലളിത അടുത്തിടെ കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച നടിയുടെ പക്കല്‍ പണമുണ്ടെന്നും സര്‍ക്കാര്‍ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഈ അവസരത്തില്‍ നടന്‍ ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത…
Read Moreമോന്‍സന്റെ കൂടെ ദിലീപ് നില്‍ക്കുന്ന ചിത്രമുണ്ടായിരുന്നെങ്കില്‍ ഒരു വനിതാ സംഘടനയുടെ ശബ്ദം കേള്‍ക്കാമായിരുന്നു; സംവിധായകന്‍ വ്യാസന്‍ പറയുന്നതിങ്ങനെ…
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖര്‍ ആരോപണം നേരിടുമ്പോള്‍ വിഷയത്തില്‍ യാതൊരുവിധ പ്രതികരണവും നടത്താതെ മൗനം പാലിക്കുകയാണ് സിനിമ മേഖലയിലെ വനിത സംഘടന. ഇപ്പോള്‍ ഇവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വ്യാസന്‍. ഫേസ്ബുക്കിലാണ് വ്യാസന്‍ തന്റെ പ്രതികരണം കുറിച്ചത്. ‘മോന്‍സന്റേ കൂടെ ദിലീപ് നില്‍ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു’ എന്നാണ് വ്യാസന്‍ കുറിച്ചത്. വ്യാസന്റെ പരാമര്‍ശത്തിന് നിരവധി പ്രതികരണവുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ വ്യക്തമാക്കി. എന്നാല്‍, മോന്‍സന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാള്‍ ആരോപിച്ചു. ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസന്‍. 2017ല്‍ പുറത്തിറങ്ങിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ്…
Read More