മലയാള സിനിമയില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു മീരാ ജാസ്മിന്‍. ദിലീപ് നായകനായ ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മീരയ്ക്ക് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ എല്ലാ നടി നടന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ദിലീപ് ഒരുക്കിയ ചിത്രമായിരുന്നു ട്വന്റി ട്വന്റി. എന്നാല്‍ ഈ ചിത്രത്തില്‍ മീര ജാസ്മിന്‍ ഉണ്ടായിരുന്നില്ല. മീര അമ്മയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും, ‘അമ്മ’ മീരയെ മനഃപൂര്‍വം ഒഴുവാക്കിയതാണെന്നും അന്ന് പലരും പറഞ്ഞിരുന്നു. നിര്‍മ്മാതാവായ ദിലീപുമായി മീര സ്വര ചേര്‍ച്ചയില്‍ അല്ലാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന തരത്തിലും അഭ്യൂഹങ്ങള്‍ അന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ എന്ത് കൊണ്ടാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതെന്ന് വ്യക്തമാക്കി മീരാ ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. മീരാ ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ…എനിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വലിയ സങ്കടമുണ്ട്. ദിലീപേട്ടന്‍ എന്റെ…
Read MoreTag: dileep
ദിലിപീന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായ പൂച്ചക്കണ്ണി ! തേജലി ഘനേക്കറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ദിലീപിന്റെയും കുഞ്ചാക്കോബോബന്റെയും ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന മറുനാട്ടുകാരിയാണ് തേജലി ഘനേക്കര്‍. എന്നാല്‍ തേജലിയുടെ പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതം നടി അവതരിപ്പിച്ച കഥാപാത്രങ്ങളായിരിക്കും. ‘മീനത്തില്‍ താലികെട്ടി’ലെ മാലതി, ‘ചന്ദാമാമ’യിലെ മായ എന്നെ കഥാപാത്രങ്ങളിലൂടെയാണ് തേജലിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സിനിമയില്‍ എത്തിയപ്പോള്‍ തേജലി ഘനേക്കറില്‍ നിന്ന് സുലേഖയായി മാറുകയായിരുന്നു. രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് സിനിമകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു . ഇപ്പോഴിതാ സിനിമാ ഗ്രൂപ്പുകളില്‍ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്. സുലേഖയെപ്പറ്റി പലരും വര്‍ഷങ്ങളായി അന്വേഷിച്ചിരുന്നുവെങ്കിലും കാര്യമായ വിവരമൊന്നുമില്ലായിരുന്നു.”സുലേഖയെ പറ്റി വര്‍ഷങ്ങളായിട്ടുള്ള അന്വേഷണമായിരുന്നുവെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനില്‍ ‘എ ഹിഡന്‍ സ്റ്റാര്‍’ എന്ന തലക്കെട്ടില്‍ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമല്‍ ജോണ്‍ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.’ സുലേഖ…
Read Moreഅയാള്‍ എന്നോട് പറഞ്ഞ കാര്യം വിശ്വസിച്ചു കഴിഞ്ഞാല്‍ പിന്നെ വേറൊന്നും വിശ്വസിക്കേണ്ടതില്ല ! ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കി സിദ്ധിഖ്…
ദിലീപിന് അനുകൂലമായി കോടതിയില്‍ നടന്‍ സിദ്ധിഖ് മൊഴിമാറ്റിയ സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് കുറ്റം ചെയ്തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്ന് സിദ്ധീഖ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ എന്ത് കൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ് തുറന്നു പറഞ്ഞത്. തനിക്ക് ദിലീപിനോടും ആക്രമിക്കപ്പെട്ട നടിയോടും ഉള്ളത് ഒരുപോലെയുള്ള അടുപ്പമാണെന്നും സ്നേഹമാണെന്നും സിദ്ധീഖ് പറയുന്നു. അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞതിങ്ങനെ…’പബ്ലിക് എന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതല്‍ പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍, പിന്നീട് സിനിമയില്‍ വരുന്നു. എന്റെ സഹപ്രവര്‍ത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്…
Read Moreഇഷ്ടമാണ്…പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലായിരുന്നു ! മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല; പ്രണയത്തെക്കുറിച്ച് മനസ്സു തുറന്ന് ദിലീപ്…
മലയാളത്തിലെ സൂപ്പര്‍താരം ദിലീപിന്റെ ജീവിതം തന്നെ ഒരു സിനിമയ്ക്കു സമാനമാണ്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തില്‍ കാവ്യ കാരണമാണ് മഞ്ജുവാര്യരില്‍ നിന്ന് വിവാഹമോചനം നേടിയതെന്ന വാദം താരം തള്ളിക്കളയുകയാണ് മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്ന് ദിലീപ് പറയുന്നു. കാവ്യ കാരണമാണ് ജീവിതം പോയെങ്കില്‍ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്. താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയ ശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും മകള്‍ വളര്‍ന്നു വരുന്നതില്‍ ആശങ്കയേറിയപ്പോള്‍ ഷൂട്ടിംഗ് എറണാകുളത്തേക്കു മാത്രമായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു. അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നുള്ള ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവുമായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു. സഹോദരി…
Read Moreദിലീപിന് പണ്ടു മുതല്‍ തന്നെ കാവ്യയെ ഇഷ്ടമായിരുന്നു… അന്ന് നടന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ലാല്‍ ജോസ്…
സിനിമയിലും ജീവിതത്തിലും ഒരുമിച്ച നിരവധി താരങ്ങളുണ്ട്. ഇത്തരത്തില്‍ സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തിയ താരങ്ങളായിരുന്നു ദിലീപും കാവ്യയും. 2016 നവംബര്‍ 25നായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് കൊണ്ടായിരുന്നു. എന്നാല്‍ ദിലീപിന് പണ്ട് മുതലേ കാവ്യയോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ലാല്‍ജോസ്. സിനിമയില്‍ മാത്രമുള്ള സംഘടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാല്‍ ജോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാല്‍ ജോസ് പറയുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഷൂട്ടിംഗില്‍ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കള്‍ കാവ്യ ഉള്‍പ്പടെ ഉള്ള സ്ത്രീകളെ…
Read Moreഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിംഗിനു പോകാനുമൊക്കെ വല്ല പാടുമുണ്ടോ ? അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം ഡേറ്റ് ചെയ്യേണ്ട കാര്യമുണ്ടോ ? ഗോസിപ്പുകള്‍ക്ക് നമിത പ്രമോദ് നല്‍കുന്ന മറുപടിയിങ്ങനെ…
ദിലീപുമായി ചേര്‍ത്ത് തനിക്കെതിരേ ഉയരുന്ന ഗോസിപ്പിന് ചുട്ട മറുപടിയുമായി നമിത പ്രമോദ്. ഒരു മാഗസിനില്‍ നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ”ഗോസിപ്പുകളൊക്കെ ഇടയ്ക്കിടെ വന്നു പോകാറുണ്ട്. ദിലീപേട്ടന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പ്് കേട്ടിട്ടുള്ളത്. പല സ്റ്റോറികളും വായിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു മരിക്കും. ഒരു കാര്യം അറിയുമോ , ഞാനും ദിലീപേട്ടന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ നാല് വയസിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ ഞാനൊക്കെ വിചാരിച്ചാല്‍ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിങിന് പോകാനുമൊന്നും വല്യ ബുദ്ധിമുട്ടുമില്ല. അല്ലാതെ എന്റെ അച്ഛനെ പോലെ കാണുന്നവര്‍ക്കൊപ്പം എനിക്ക് ഡേറ്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ? കേരളത്തിലോ, അല്ലേല്‍ ഇന്ത്യയില്‍ ആണ്‍ പിള്ളേര്‍ക്ക് ഇത്രക്ക് ക്ഷാമമോ. അപ്പോ പറഞ്ഞു വന്നത് ഇത്രേയുള്ളൂ കഥകള്‍ ഇറക്കുന്നവര്‍ കുറച്ച് കോമണ്‍സെന്‍സ് കൂടി കൂട്ടി ചേര്‍ത്ത് കഥ ഉണ്ടാക്കണം ‘. നമിത പറയുന്നു.
Read Moreഒരിക്കലും ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് ! എന്റെ ഒരുബന്ധുവാണ് ദിലീപിനെ എന്റെയടുത്ത് കൊണ്ടുവരുന്നത്. ഞാന്‍ സമ്മതിച്ചാല്‍ നിറുത്താമെന്ന് കമല്‍ പറഞ്ഞിരുന്നു; ദിലീപിനെക്കുറിച്ച് ജി സുരേഷ് കുമാര്‍ പറയുന്നതിങ്ങനെ…
നടന്‍ ദിലീപിന്റെ പഴയ കാലം ഓര്‍മിച്ചെടുത്ത് നിര്‍മാതാവും നടനുമായ ജി. സുരേഷ്‌കുമാര്‍. മലയാള സിനിമയിലേക്കുള്ള ദിലീപിന്റെ കടന്നുവരവിനെക്കുറിച്ച് സുരേഷ് കുമാര്‍ പറയുന്നതിങ്ങനെ…മിമിക്രിയില്‍ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് എന്റെ ചിത്രത്തിലൂടെയാണ്. കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച വിഷ്ണുലോകം ആയിരുന്നു ചിത്രം. അസിസ്റ്റന്റ്‌സ് കൂടുതലായതിനാല്‍ ദിലീപിനെ ഉള്‍ക്കൊള്ളിക്കാന്‍ കമലിന് ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് എന്റെ ഒരുബന്ധുവാണ് ദിലീപിനെ എന്റെയടുത്ത് കൊണ്ടുവരുന്നത്. ഞാന്‍ സമ്മതിച്ചാല്‍ നിറുത്താമെന്ന് കമല്‍ പറഞ്ഞിരുന്നു. എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ കണ്ടതുകൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയില്‍ ആദ്യം ദിലീപിന് ശമ്പളം കൊടുക്കുന്നതും താനാണെന്ന് സുരേഷ് കുമാര്‍ ഓര്‍ക്കുന്നു. ആയിരം രൂപയായിരുന്നു ശമ്പളമായി അന്ന് ദിലീപിന് കൊടുത്തത്. പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ താനാണ് നടന്‍ ദിലീപിനെ അനുകൂലിച്ച് ആദ്യമായി സംസാരിച്ചതും, ജയിലില്‍ പോയി കണ്ടതുമെന്നും സുരേഷ് കുമാര്‍ പറയുന്നു വളരെ സങ്കടം തോന്നിയിരുന്നുവെന്നും,…
Read Moreദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേയെന്ന് ആരാധകന്റെ ചോദ്യം ! ആരാധകന് അനു സിത്താര കൊടുത്തത് കലക്കന്‍ മറുപടി…
ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് അനു സിത്താര.2013-ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സില്‍ അനു ഇടം നേടിയത്. ഇപ്പോള്‍ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയില്‍ നായിക നടി അനു സിതാരയാണ്. എന്നാല്‍ ഇത്രയേറെ വിവാദങ്ങളില്‍ പെട്ടുനില്‍ക്കുമ്പോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് അനു സിതാര പറയുന്നു. ‘ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ‘ എന്നാണു വിമര്‍ശകര്‍ക്ക് മറുപടിയായി അനു പറയുന്നത്.
Read Moreആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല; ശ്രീനിവാസന് മറുപടിയുമായി ഗീത…
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ നടന്‍ വിമര്‍ശിക്കുക കൂടി ചെയ്തതോടെ പുതിയ വിവാദത്തിനാണ് തുടക്കമായത്. പലരും രൂക്ഷമായ ഭാഷയില്‍ ശ്രീനിവാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നത്. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഗീത ശ്രീനിവാസന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാന്‍ താങ്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ തലമുറയിലെ /യുടെ കലാകാരനാണ് താങ്കള്‍ എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ സന്ദേശം പോലുള്ള സിനിമകള്‍ ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട ഒരു വ്യക്തിയുമാണ് ഞാന്‍. എന്നാല്‍ താങ്കളുടെ സഹപ്രവര്‍ത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങള്‍ക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും…
Read Moreദിലീപ്-കാവ്യ ദമ്പതികളുടെ കുഞ്ഞിനു പേരിട്ടു; മീനാക്ഷിയുടെ കുഞ്ഞനിയത്തിയ്ക്ക് ഈ പേരിടാനുള്ള കാരണം ഇതാണ്…
താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും മകളുടെ പേരിടല്‍ ചടങ്ങ് നടന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് ‘മഹാലക്ഷ്മി’ എന്നാണ് പേര്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ. 2016 നവംബര്‍ 25നായിരുന്നു ദീലിപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന വാര്‍ത്ത ദിലീപ് ആരാധകരെ…
Read More