കുഞ്ഞ് പിറന്നതിനു ദിലീപിനും കാവ്യാ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കൊന്നു കൊലവിളിച്ച് നടിമാര്‍. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെയാണ് ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരുടെ പ്രതികരണം. One of lovely couple #Dileep and #Kavya blessed with a baby girl Congrats 💐💐💐💐 ❤️ pic.twitter.com/OGXxkLwGJi — sridevi sreedhar (@sridevisreedhar) October 19, 2018 ‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്ലക്ഷ്മി മാന്‍ചു കുറിച്ചു. കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ…
Read MoreTag: dileep
നടന് ദിലീപ് അമ്മയില്‍ നിന്നു രാജിവച്ചു ! ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചു; സംഘടനാ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണു വിവരം. സംഘടനാ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരേ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടിമാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്നു പ്രഖ്യാപിച്ചു ദിലീപ് മാറിനില്‍ക്കുകയായിരുന്നു.
Read Moreവലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് ഞാന്‍ നല്‍കുന്നത് ! ദിലീപേട്ടന് നേരിട്ടത് മോശം അനുഭവങ്ങള്‍; താന്‍ ദിലീപിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണെണ് പ്രയാഗ…
ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് വന്‍വിജയം നേടിയ ചിത്രമാണ് രാമലീല. ആ സിനിമയുടെ വിജയത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ചിത്രത്തിനെക്കുറിച്ചും നായകനായ ദിലീപ് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും മനസു തുറക്കുകയാണ് നായികയായ പ്രയാഗ മാര്ട്ടിന്.’രാമലീലയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക്. ചിത്രം നേരിടേണ്ടി വന്നത് വളരെ ബുദ്ധിമുട്ടുളള സാഹചര്യമായിരുന്നു. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനമാണ് ദിലീപേട്ടന് എന്ന് പറയാം. കട്ടപ്പനയിലെ ഋത്വിക് റോഷന് നിര്‍മ്മിക്കുന്നത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാനാദ്യമായി കാണുന്നത്. അതിനുശേഷം രാമലീലയില്‍ അദ്ദേഹത്തിന്റെ നായികയായി. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം. അഭിനയത്തെക്കുറിച്ച് മാത്രമല്ല സംസാരിക്കുമ്പോള്‍ മോളേ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണമെന്നൊക്കെ പറഞ്ഞു തരുന്നയാളാണ് ദിലീപേട്ടന്. അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെയൊരു ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം…
Read Moreചലച്ചിത്ര പുരസ്കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ! ഇത് തെറ്റായ കീഴ് വഴക്കമെന്നാരോപിച്ച് മുഖ്യമന്ത്രിയ്ക്ക് ഭീമഹര്‍ജി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങില്‍ നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ളവരുടെ ഭീമഹര്‍ജി. പ്രകാശ് രാജ്, എന്‍.എസ്. മാധവന്, സച്ചിദാനന്ദന്, സനല്‍കുമാര്‍ ശശിധരന്,സേതു, രാജീവ് രവി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്, സജിതാ മഠത്തില്‍, എന്നിവരുള്‍പ്പെടെ 105 ആളുകളാണ് ഭീമഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്. പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍. ദിലീപിനെ തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ചോദ്യം ചെയ്തിരുന്നു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍…
Read Moreഎല്ലാവരെയും ചിരിപ്പിച്ച് നടത്തിയ ആ വിടവാങ്ങല്‍ പ്രസംഗം അറം പറ്റുന്നുവോ ? അമ്മയുടെ പേര് മാറ്റണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നു; മലയാളത്തിലെ മുന്‍കാല നടിയുടെ സമീപകാലനീക്കങ്ങളില് പോലീസിന് കനത്ത ആശങ്ക
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്ന് ആരംഭിച്ച കോലാഹലങ്ങള്‍ പുതിയ തലത്തിലേക്ക്. അമ്മ എന്ന പേര് മാറ്റണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ വ്യാപകമായി ഉയരുന്നത്. മുന്‍ പ്രസിഡന്റായ ഇന്നസെന്റ് വിടവാങ്ങല്‍ പ്രസംഗത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് അറം പറ്റുന്നത്. ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ… നിങ്ങളൊരു കാര്യം മനസിലാക്കണം.ഞാനായിരുന്നു മമ്മൂട്ടിയേക്കാള്‍ മുന്‍പ് സംസാരിക്കേണ്ടത്. ആ ബാബു സെക്രട്ടറിയാണ് മമ്മൂട്ടിയെകൊണ്ട് സംസാരിപ്പിച്ചത്. ഇപ്പോള്‍ നാല്‍പ്പത് ശതമാനം സ്ത്രികള്‍ക്ക് കൊടുക്കണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നാല്പതല്ല നൂറും കൊടുത്തോട്ടെ ഞാന്‍ പോവുകയാണ്. പ്രസിഡണ്ടായതു കൊണ്ടുളെളാരു ഗുണം എംപി ആയപ്പോഴാണ് മനസിലായത്. ഒരു സംഘടനയെ കൊണ്ട് നടക്കുന്ന ആളാണ് എന്ന് എന്നെ നയിക്കുന്ന ആ പാര്‍ട്ടിയില്‍ ഉളള ആളുകള്‍ക്ക് മനസിലാവുകയും ഇന്നസെന്റിന് ആ സീറ്റ് കൊടുക്കുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇനി മോഹന്‍ലാലാണ് അമ്മയുടെ നായര്‍. ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ പേര് മാറ്റണമെന്നാണ് ഇപ്പോള്‍ ഒരുപോലെ എല്ലാവരും പറയുന്നത്. അതേസമയം…
Read Moreഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണമാകൂ എന്ന അഹങ്കാരം മാധ്യമങ്ങള്‍ ! അത് അങ്ങ് തീര്‍ത്തു കൊടുത്തുവെന്ന് ഇടവേള ബാബു; അമ്മയുടെ പൊതുയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായവുമായി താരങ്ങള്‍…
അമ്മയ്ക്ക് പുതിയ നേതൃത്വം. മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ മുകേഷാണ് വൈസ് പ്രസിഡന്റ്. 18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ് മോഹന്‍ലാല്‍ ഈ സ്ഥാനത്തേക്ക് വരുന്നത്. എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ പ്രാര്‍ത്ഥനയോട് കൂടിയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് തുടക്കമായത്. നെടുമുടി വേണുവാണ് സ്വാഗതപ്രസംഗം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കാതെയാണ് യോഗം നടക്കുന്നത്. പുറത്ത് അറിയിക്കേണ്ടതെല്ലാം ഫേസ്ബുക്ക് ലൈവിലൂടെ കൊടുക്കും. അതാണ് ഇത്തവണ അമ്മയുടെ രീതി. എന്നാല്‍ യോഗത്തിലെ അതീവരഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം പോലും ചോര്‍ന്നു. മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്സ് ബുക്കില്‍ കൊടുക്കും. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. അത് തീര്‍ക്കാന്‍ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേര്‍ക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള…
Read Moreദിലീപിന് വിദേശത്ത് താമസിക്കുന്നതിനുള്ള അനുമതി ഏഴു ദിവസം കൂടി നീട്ടി; നടന് ദുബായില്‍ പോകുന്നത് ഇക്കാര്യത്തിനു വേണ്ടി…
കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനു വിദേശത്ത് പോകാനുള്ള അനുമതി ഏഴു ദിവസം കൂടി നീട്ടി നൽകി. നേരത്തേയുള്ള അനുമതി പ്രകാരം ഏഴിന് പാസ്പോർട്ട് കോടതിയിൽ തിരികെ സമർപ്പിക്കണമായിരുന്നു. എന്നാൽ, ഇതു നീട്ടി നൽകണമെന്ന അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി അനുമതി 13 വരെ നീട്ടി നൽകിയത്. പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാർഥം ദുബൈയിൽ താമസിക്കുന്നതിനാണ് അനുമതി. നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നു നിർദേശമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വിദേശ യാത്രയ്ക്ക് അനുമതി തേടി പാസ്പോർട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസാണ് ദിലീപിനെതിരേ നിലനിൽക്കുന്നത്.
Read Moreപ്രതിസന്ധികളില്‍ തളരാത്ത ഒരു മനസുണ്ടാവുകയെന്നത് അത്ര ചെറിയ കാര്യമല്ല ! ദിലീപിന്റെ മുഖത്ത് അന്ന് കണ്ടത് ആ ലാഘവമാണ്; ബാലചന്ദ്ര മേനോന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. ദിലീപിന്റെ ജയില്‍വാസം കഴിഞ്ഞതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് ബാലചന്ദ്രമേനോന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഞാന്‍ ദിലീപിനെ കണ്ടുമുട്ടി. അതും തികച്ചും ആകസ്മികമായിട്ട് …ലാല്‍ മീഡിയായില്‍ ”എന്നാലും ശരത് ‘ എന്ന എന്റെ ചിത്രത്തിന്റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ‘:കമ്മാര സംഭവത്തിനു ‘ വന്നതും. ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്ന നില്പ്പില് ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു. ബാലചന്ദ്ര മേനോന് പറയുന്നു… ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക്…
Read Moreസാക്ഷി മൊഴികള്‍ വിവരിക്കാന്‍ ജഡ്ജി വനിതയാകണം ! കേസില്‍ സാക്ഷിയാകുന്ന പ്രമുഖര്‍ക്ക് നിര്‍ഭയമായി തുറന്നു പറച്ചിലിനുള്ള അവസരമൊരുക്കണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
കൊച്ചി:താന്‍ ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളായവര്‍ക്ക് നിര്‍ഭയമായി തുറന്നു പറയാന്‍ ജഡ്ജി വനിതയാകണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍. മഞ്ജു വാര്യര്‍,റിമി ടോമി, കാവ്യാ മാധവന്, രമ്യാ നമ്പീശന് തുടങ്ങിയവര്‍ സാക്ഷികളായ കേസില്‍ വനിതാ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായാല്‍ കേസ് ഹൈക്കോടതി പരിശോധിക്കും. കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കേസില്‍ സാക്ഷികളായി നിരവധി നടികളുള്ളതിനാല്‍ വിസ്താരത്തിനു വനിതാ ജഡ്ജി തന്നെയാണ് അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്ജിമാരെ അനുവദിച്ചിട്ടുള്ളതായാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ കേസ് കേള്‍ക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്. മറ്റേതെങ്കിലും സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ പ്രിന്‍സിപ്പല്‍ ജഡ്ജിക്കാവും. എന്നാല്‍, പ്രത്യേക കോടതിയോ വനിതാ ജഡ്ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്. എറണാകുളത്തെ ഏഴു…
Read Moreവമ്പന്‍സ്രാവും മാഡവുമെല്ലാം വെറും തള്ള് ! പീഡനദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഇനി ഇവിടെ തിരഞ്ഞിട്ടു കാര്യമില്ല ? പ്രധാന തൊണ്ടി മുതല്‍ കടല്‍ കടന്ന് ദുബായിലെന്ന് സൂചന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെട്ട വമ്പന്സ്രാവിനെയും മാഡത്തെയും വെറുതെ വിടാന്‍ തീരുമാനം. അന്വേഷണം വഴി തിരിച്ചു വിടാന്‍ ചിലര്‍ പടച്ചു വിട്ട കഥാപാത്രങ്ങളാണിതെന്നാണ് പോലീസിന്റെ നിഗമനം. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് പോലീസ്. ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.പിന്നില്‍ മാഡമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് സിനിമകളിലെ നായികയായ നടി, നടി കൂടിയായ ഗായിക എന്നിവരൊക്കെ സംശയനിഴലിലായിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യാമാധവന്റെ അമ്മയുടെ പേരുപോലും വലിച്ചിഴയ്ക്കപ്പെട്ടു. കെട്ടടങ്ങിയ വിഷയം പിന്നീട് ഉയര്‍ത്തിക്കൊണ്ടുവന്നത് സരിതാ നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ്. ക്വട്ടേഷന്‍ കേസില്‍ ഹാജരാകാന്‍ പ്രതികള്‍ തന്നെ വന്നു കണ്ടപ്പോള്‍ മാഡത്തെക്കുറിച്ചു സൂചിപ്പിച്ചെന്നായിരുന്നു ഫെനിയുടെ മൊഴി. സംഭവത്തില്‍ കാവ്യാ മാധവന്റെ പ്രേരണയും അറിവുമുണ്ടാകാമെന്ന സാക്ഷിമൊഴിയുള്ളതിനാല്‍ കാവ്യയുടെ പങ്ക് കൂടുതലായി അന്വേഷിക്കണമെന്ന…
Read More