ദിലീപ് സ്ത്രീത്വത്തെ ബഹുമാനിക്കുന്ന മാതൃകാ പുരുഷന്‍; ആക്രമിക്കപ്പെട്ട നടിയ്ക്കു സമ്മതമെങ്കില്‍ അവരെ കല്യാണം കഴിക്കാന്‍ തയ്യാര്‍;ചോദ്യങ്ങള്‍ക്ക് സലിം ഇന്ത്യയുടെ മറുപടി ഇങ്ങനെ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതോടെ താര സംഘടനയായ അമ്മ പോലും ദിലീപിനെ കൈവിട്ടിരുന്നു. എന്നാല്‍ ഈ അവസരങ്ങളിലെല്ലാം ദിലീപിനു പരസ്യപിന്തുണയുമായെത്തിയ വ്യക്തിയാണ് സലിം ഇന്ത്യ. കേരളം നെഞ്ചേറ്റിയ ദിലീപിന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ മിക്കവരും കൈവിട്ടു. അത്തരമൊരവസ്ഥയില്‍ നീതി നിഷേധിക്കപ്പെടരുതെന്ന ചിന്തയില്‍ നിന്നാണ് താന്‍ ദിലീപിനായി രംഗത്തിറങ്ങിയതെന്ന് സലിം ഇന്ത്യ പറയുന്നു. ചാലക്കുടിയിലെ ഡി സിനിമാസ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ശയന പ്രദക്ഷിണമായിരുന്നു ആദ്യനടപടി. തുടര്‍ന്ന് നിരാഹാരം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് 10 മണിക്കായിരുന്നു ചാലക്കുടി നഗരസഭാപരിസരത്തെ ശയന പ്രദക്ഷിണം. കട്ടിലും ചെറിയ ഫ്‌ളക്‌സ് ബോര്‍ഡും കൊണ്ടുവച്ചു. ദിലീപിനു പോലും അറിയാത്ത വേളയിലാണ് ആലുവ ജയിലില്‍ സലിം ഓഗസ്റ്റ് 12 നു സന്ദര്‍ശനത്തിനു ചെന്നത്. ഇതിന് ശേഷം ദിലീപിനായി വാദങ്ങളുയര്‍ത്തി. പ്രധാനമന്ത്രിക്ക് കത്തെഴുതി. ദിലീപ് കുറ്റവാളിയല്ലെന്നാണ് സലിം ഇന്ത്യയുടെ പൂര്‍ണ്ണ വിശ്വാസം. നടിയോട് ചെയ്ത ദ്രോഹത്തിന് താങ്കള്‍…

Read More

ഉറ്റചങ്ങാതിയുടെ കുടുംബത്തിനു സാന്ത്വനമേകാന്‍ ദിലീപെത്തി; മൂവാറ്റുപുഴയിലെ കുടുംബ വീട്ടിലെത്തി അബിയുടെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു;ഒന്നും മിണ്ടാതെ ഷെയ്ന്‍ നിഗം

കൊച്ചി: ഉറ്റചങ്ങാതിയുടെ കുടുംബത്തിനു ആശ്വാസമേകാന്‍ ദിലീപെത്തി. അന്തരിച്ച നടനും മിമിക്രി താരവുമായ അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലേക്കാണ് ദിലീപെത്തിയത്. ദിലീപ് വീട്ടിലെത്തുമ്പോള്‍ അബിയുടെ മകനും യുവതാരവുമായ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ സാന്ത്വന വാക്കുകള്‍ കേട്ടെങ്കിലും ഒന്നു പറയാന്‍ ഷെയിനിന് ആയില്ല. മിമിക്രി കാലം മുതല്‍ ഉറ്റസുഹൃത്തുക്കളാണ് അബിയും ദിലീപും നാദിര്‍ഷയും. ദിലീപ് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയെങ്കിലും അബിയെ സിനിമ തുണച്ചില്ല. അബി അന്തരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. മിമിക്രിയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ദിലീപും അബിയും. ദുബായില്‍ നിന്നെത്തിയ ശേഷമാണ് ദിലീപ് അബിയെ കാണാന്‍ എത്തിയത്. അബി, നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടിന്റെ ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് 90കളില്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.…

Read More

ദിലീപിനെ മെരുക്കാന്‍ മോഹന്‍ലാലിനും കഴിഞ്ഞില്ല; എട്ടിലും എഴിലും അടുക്കാതെ പൃഥിയും കൂട്ടരും; ഒന്നു മിണ്ടാതെ മറ്റു ചില പ്രമുഖര്‍; താര സംഘടനയുടെ അവസാനം അടുത്തിരിക്കുന്നുവോ ?

കൊച്ചി: താര സംഘടനയായ അമ്മയിലെ പോര് മുറുകുന്നു. മോഹന്‍ലാല്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് വിവരം. താരസംഘടനയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ദിലീപ് തയ്യാറായതു പോലുമില്ല.ദിലീപിനെ കുറ്റവിമുക്തരാക്കാനുള്ള നീക്കത്തില്‍ പൃഥിയും കൂട്ടരും അതൃപ്തരാണ്. ഈ സാഹചര്യത്തില്‍ അമ്മയുടെ യോഗം അനന്തമായി നീളാനാണ് സാധ്യത. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പോലും ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. നടി ആക്രമിക്കപ്പെട്ടപ്പോള്‍ തുടങ്ങിയ കോലാഹലങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു വിഭാഗം ദിലീപ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചതോടെ പൃഥിരാജിന്റെ നേതൃത്വത്തില്‍ മറുചേരി രൂപപ്പെടുകയായിരുന്നു. ഇവരുടെ സമ്മര്‍ദ്ദ ഫലമായി ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് അമ്മയുമായി ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നതുമില്ല. എന്നാല്‍ ദിലീപിനെ അനുകൂലിക്കുന്നവരാണ് സംഘടനയില്‍ ഭൂരിഭാഗവും. അവര്‍ ദിലീപിനെ പുറത്താക്കിയ നടപടിയെ അംഗീകരിക്കുന്നുമില്ല. അമ്മയുടെ യോഗം ചേര്‍ന്നാല്‍ ചേരിതിരിവ് ശക്തമാകും. ഇത്…

Read More

ദിലീപ് ഗള്‍ഫിലേക്ക് വിമാനം കയറിയതിനു പിന്നാലെ ആറു പോലീസ് ഉദ്യോഗസ്ഥരും പിന്നാലെ, ലക്ഷ്യം അജ്ഞാത മൊബൈല്‍ തേടി, മണലാരണ്യത്തില്‍ ക്ലൈമാക്‌സോ?

പ്രത്യേക ലേഖകന്‍   നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ പിന്തുടര്‍ന്ന് ആറംഗ പോലീസ് സംഘം ദുബായിലെത്തിയതായി സൂചന. നടന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്ന പോലീസ് സംഘം കേസിന്റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തതു അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു. നടന്റെ നേതൃത്വത്തില്‍ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്. ഇതിനാല്‍തന്നെ ദിലീപിന്റെ യാത്ര സംശയത്തോടെ നിരീക്ഷിക്കുന്ന അന്വേഷണ സംഘം ആറംഗ പോലീസ് സംഘത്തെ ദുബായിലേക്ക് അയച്ചതായാണു വിവരം. എന്നാല്‍, ഇതു സംബന്ധിച്ച് സ്ഥിരീകരണത്തിനായി രാഷ്ട്രദീപിക ലേഖകന്‍ വിളിച്ചെങ്കിലും പോലീസ് പ്രതികരിച്ചില്ല. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു യാത്ര തിരിച്ച സംഘത്തിനോടൊപ്പം പോലീസ് സംഘവും ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ചും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെ യാത്ര…

Read More

പ്രതിയായതോടെ ദിലീപിന്റെ ഡിമാന്‍ഡ് ഇടിഞ്ഞു ! താരത്തെ നായകനാക്കാന്‍ പല നിര്‍മാതാക്കള്‍ക്കും മടി; ദിലീപ് യുഗത്തിന് അവസാനമാകുന്നുവോ ?

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത് ദിലീപിന് വന്‍ തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ നായകനാക്കി പടമെടുക്കാന്‍ നിര്‍മാതാക്കള്‍ മടിക്കുന്നുവെന്നാണ് വിവരം. ജാമ്യത്തിലിറങ്ങിയതോടെ അണിയറയിലുള്ള ദിലീപ് ചിത്രങ്ങള്‍ക്കു വീണ്ടും ജീവന്‍വയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ‘കമ്മാരസംഭവ’ മുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് ദിലീപിനെ ആശങ്കപ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അഭിഭാഷകരുള്‍പ്പെടെ അടുത്തസുഹൃത്തുക്കളുമായി ദിലീപ് ആശങ്ക പങ്കുവച്ചതായി സൂചനയുണ്ട്. ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് വന്‍ വരവേല്‍പ്പ് കിട്ടിയത് അനുകൂലമാകുമെന്ന പ്രതീക്ഷ നല്‍കി. പക്ഷേ പുതിയ പ്രോജക്ടുകളൊന്നും ദിലീപിനെ തേടിയെത്തുന്നില്ല. കുറ്റമുക്തനായ ശേഷം ദിലീപിനെ വച്ചുള്ള ചിത്രങ്ങള്‍ മതിയെന്ന നിലപാടിലാണു നിര്‍മാതാക്കള്‍. ദിലീപ് ചിത്രങ്ങള്‍ക്ക് 56 കോടി രൂപയാണു ശരാശരി ചെലവ്. ഷൂട്ടിംഗ് മുടങ്ങിപ്പോയ കമ്മാരസംഭവത്തിന്റെ ലൊക്കേഷനില്‍ ദിലീപ് തിരിച്ചെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. പരസ്യ സംവിധായകന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചെങ്കിലും രണ്ടാമത്തെ ഷെഡ്യൂളിലുള്ള ദിലീപിന്റെ സീനുകള്‍…

Read More

‘ദേ പുട്ട്’ ഉദ്ഘാടനം കലക്കാന്‍ ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും ദുബായിലേക്ക്; യാത്രയ്ക്ക് ഇടങ്കോലിടാന്‍ ഉറച്ച് പോലീസ്; കരാമയിലെ ദേ പുട്ട് ഉദ്ഘാടനം ചെയ്യുക നാദിര്‍ഷായുടെ ഉമ്മ

കൊച്ചി: തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷിക വേളയില്‍ ദുബായിലെ ‘ദേ പുട്ട്’ ഉദ്ഘാടനം കിടിലനാക്കാനുറച്ച് ദിലീപ്. ജനപ്രിയതാരത്തിനൊപ്പം ഭാര്യ കാവ്യയും മീനാക്ഷിയും ദുബായിലേക്ക് പറക്കും. ദുബായിലെ കരാമയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്നു തുറക്കുന്ന ”ദേ പുട്ട്” റസ്‌റ്റോറന്റിന്റെ ഉദ്ഘാടനം തട്ടുപൊളിപ്പനാക്കാനാണ്് തീരുമാനം.ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട്ട് ഇവര്‍ ഉദ്ഘാടനം ചെയ്ത ”ദേ പുട്ട്” മികച്ച വിജയമായതിനാലാണ് ദുബായിലെ ഔട്ട്‌ലെറ്റിനും അവരെത്തന്നെ ഉദ്ഘാടകയാക്കിയത്. ഇരുവരും മിമിക്രിക്കാലംമുതല്‍ ഒരേ കുടുംബം പോലെയാണു കഴിഞ്ഞിരുന്നത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിനു ശേഷം ദിലീപിന്റെ മകള്‍ മീനാക്ഷി നാദിര്‍ഷയുടെ വീട്ടില്‍ താമസിച്ചാണു സ്‌കൂളില്‍ പോയിരുന്നത്. 29നാണ് ദുബായിലെ ചടങ്ങ്. ഇതിന് ഒരു ദിവസം മുമ്പ് കാവ്യയും മകള്‍ മീനാക്ഷിക്കുമൊപ്പം ദിലീപ് ദുബായിലേക്ക്. കഴിഞ്ഞ നവംബര്‍ 25നായിരുന്നു ഏവരെയും ഞെട്ടിച്ച കാവ്യ-ദിലീപ് വിവാഹം.ഇതിന് ശേഷമാണ് നടിയെ ആക്രമിച്ച സംഭവം ഉണ്ടാകുന്നതും ദിലീപ്…

Read More

ദിലീപ് അനുഭവിക്കുന്നത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ ?ദിലീപിനെതിരേ ശക്തമായ മൊഴിയുമായി ഒന്നാം സാക്ഷിയാവുന്നത് ആക്രമിക്കപ്പെട്ട നടി; കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ…

ദിലീപ് ഇപ്പോള്‍ അനുഭവിക്കുന്നത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ ? യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിനെ പൂട്ടാനുള്ള സകല വഴിയുമൊരുക്കിയെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം. ‘വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പടിക്കു നില്‍ക്കണം.’ യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ നല്‍കുമ്പോള്‍ നടന്‍ ദിലീപ് ഒന്നാംപ്രതി പള്‍സര്‍ സുനിയോട് പറഞ്ഞത് ഇങ്ങനെയെന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നടിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് സുനിയോട് പറഞ്ഞിരുന്നതായാണ് വിവരം. നടിയുടെ മോതിരം വ്യക്തമായി ദൃശ്യങ്ങളില്‍ കാണണമെന്നും നിര്‍ദേശിച്ചിരുന്നു. സംഭവദിവസം നടി ധരിച്ചിരുന്നതു പ്രതിശ്രുത വരന്‍ സമ്മാനിച്ച മോതിരമാണെന്ന ധാരണയിലാണ് ഇക്കാര്യം നിര്‍ദേശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ദിലീപിന്റെ ആദ്യവിവാഹം തകരാനിടയാക്കിയ സംഭവങ്ങളില്‍ ഉപദ്രവിക്കപ്പെട്ട യുവനടിക്കു മുഖ്യപങ്കുണ്ടെന്ന ധാരണയാണ് ഇവരോടു കടുത്ത പകയുണ്ടാവാന്‍ വഴിയൊരുക്കിയതെന്നും പോലീസ് കണക്കുകൂട്ടുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള ബന്ധങ്ങളുടെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിനെതിരേ…

Read More

പൊളിഞ്ഞു വീഴുന്ന വാദങ്ങള്‍! ദിലീപ് ഡിജിപിക്ക് പരാതി നല്‍കാന്‍ വൈകിയെന്ന പോലീസിന്റെ വാദം പൊളിയുന്നു; സുനിയുടെ ഭീഷണി ലഭിച്ചയുടന്‍ ദിലീപ് ബെഹ്‌റയെ വിളിച്ചു പരാതിപ്പെട്ടിരുന്നുവെന്ന് വിവരം…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെതിരേ പോലീസ് നിരത്തിയ വാദങ്ങള്‍ പൊളിയുന്നു. ജാമ്യത്തിലിറങ്ങിയ ദിലീപ് ഡിജിപിക്ക് പരാതി നല്‍കാന്‍ വൈകിയെന്ന വാദമാണ് ഇപ്പോള്‍ തെറ്റാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. ജയിലില്‍നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ലഭിച്ചയുടനെ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് പരാതിപ്പെട്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്നെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയെന്ന് ആരോപിച്ച് നടന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരവും വെളിപ്പെടുന്നത്. ബെഹ്‌റയ്ക്കു വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതിയില്‍ പോലീസ് നിലപാടെടുത്തത്. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രില്‍ 22 നാണ്. പള്‍സര്‍ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത് മാര്‍ച്ച് 28നും. 20 ദിവസങ്ങള്‍ക്കുശേഷമാണ് ദിലീപ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയതില്‍ നിഗൂഢതയുണ്ടെന്നുമായിരുന്നു പോലീസിന്റെ പ്രചാരണം. എന്നാല്‍…

Read More

അമ്മയുടെ മരണം അറിയിക്കാന്‍ വിളിച്ചപ്പോള്‍ തെറി പറഞ്ഞു തുടങ്ങി പുഷ് ശ്രീകുമാറിനോടുള്ള വൈരാഗ്യം; ‘ഇര’യുടെ കഥ ദിലീപ് ജയിലില്‍ കിടന്ന് എഴുതിയതോ ? ദിലീപിന്റെ വിവാഹമോചന രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന സിനിമയാകുമോ ‘ഇര’

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാകുന്ന പുതിയ ചിത്രം ഇരയുടെ കഥയെഴുതിയത് ദിലീപോ ? ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയെങ്കിലും ദിലീപിന്റെ കൈകടത്തലുകള്‍ ചിത്രത്തിലുണ്ടായിട്ടുണ്ടെന്ന പ്രചാരണം ശക്തമാവുകയാണ് ഇപ്പോള്‍. ആലുവ ജയിലിനുള്ളില്‍ ദിലീപ് കഥ എഴുതുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഈ കഥയാണ് ഇപ്പോള്‍ ഇര എന്ന പേരില്‍ സിനിമയാകുന്നതെന്നാണ് പ്രചാരണം. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ സിനിമയെടുക്കാന്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ ചിലരും ശ്രമിച്ചിരുന്നു. ഈ നീക്കം കൂടി മനസ്സിലാക്കിയാണ് ദിലീപിനെ അനുകൂലിക്കുന്ന കഥയെ ആദ്യം വെള്ളിത്തിരയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ജയില്‍ മോചിതനാവുമ്പോള്‍ മഞ്ജുവുമായുള്ള ബന്ധം തകര്‍ന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുമെന്ന് പലരും വിചാരിച്ചിരുന്നു. എന്നാല്‍ ഒന്നും താനായിട്ട് പറയാതെ സിനിമയിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നതാണ് പുതിയ സിനിമയെന്നാണ് സൂചന. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദിലീപ് പക്ഷം ആരോപിച്ചിരുന്നു…

Read More

എന്റെ വീട്ടിലെ കട്ടിലും എസിയുമെല്ലാം വാങ്ങിത്തന്നത് ദിലീപേട്ടനാണ്; എനിക്ക് അത് മറക്കാന്‍ പറ്റില്ല; ദിലീപ് ജയില്‍ മോചിതനായ ദിവസം കരഞ്ഞതിനെക്കുറിച്ച് ധര്‍മജന്‍ മനസു തുറക്കുന്നു

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിനെ പിന്തുണച്ചു മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായ ദിവസം ധര്‍മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് കരഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ തുറന്നു പറയുന്നു. അന്ന് കരഞ്ഞതിനെപ്പറ്റി ധര്‍മജന്‍ പറയുന്നതിങ്ങനെ…അന്ന് ദിലീപേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞെന്ന് പറഞ്ഞ് ട്രോള്‍ ഒക്കെ വന്നിരുന്നല്ലോ.. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്. എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. സ്വന്തം ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്‍. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോള്‍ സമ്മാനങ്ങള്‍…

Read More