ചോക്ലേറ്റ് ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീം ദോശയുമൊക്കെ കഴിഞ്ഞ് അടുത്ത താരം ‘ദില്‍ക്കുഷ് ദോശ’ ! ഇതിപ്പോള്‍ ദോശയോ ദില്‍ക്കുഷോ എന്ന് അരിശത്തോടെ ദോശപ്രേമികള്‍…

ഈ സോഷ്യല്‍ മീഡിയ കാലത്ത് നിരവധി പുതിയ പുതിയ ഭക്ഷണങ്ങളാണ് കളത്തിലിറങ്ങുന്നത്. കേട്ടാല്‍ അയ്യേ… എന്നു വയ്ക്കുന്ന തരത്തിലുള്ളവയും ഇക്കൂട്ടത്തിലുണ്ട്. അലുവയും മത്തിക്കറിയും എന്നു പറഞ്ഞതുപോലെയുള്ളവയാണ് പലതും. ചോക്ലേറ്റ് ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീം ദോശയുമൊക്കെ കഴിഞ്ഞ് അടുത്ത ഐറ്റം എത്തിയിരിക്കുകയാണ്. ദില്‍ക്കുഷ് ദോശയെന്നാണ് പുതിയ ഐറ്റത്തിന്റെ പേര്. പേരുപോലെ തന്നെ അല്‍പം വെറൈറ്റിയാണ് ഈ ദില്‍കുഷ് ദോശ. പനീറും ചീസും കാബേജുമൊക്കെ ചേര്‍ത്താണ് ഈ ദോശ തയ്യാറാക്കുന്നത്. അതിലെന്താണിത്ര കൗതുകം എന്നു ചിന്തിച്ചാല്‍ തെറ്റി. തീര്‍ന്നില്ല തേങ്ങാ ചട്‌നിയും അണ്ടിപ്പരിപ്പും കാപ്‌സിക്കവുമൊക്കെ ഈ ദോശയിലെ ചേരുവകളാണെന്ന് കേള്‍ക്കുമ്പോഴാണ് അത്ഭുതം ഇരട്ടിക്കുക. ദീപക് പ്രഭു എന്നയാളാണ് ഈ വെറൈറ്റി ദോശയുടെ വീഡിയോ പങ്കുവച്ചത്. ദോശമാവ് പരത്തിയതിനുശേഷം ബട്ടര്‍ പുരട്ടുന്നു. ഇതിലേക്ക് സവോളയും പച്ചമുളകും കാബേജും തേങ്ങാ ചട്‌നിയും ചേര്‍ക്കുന്നു. ഇനി ഇതിലേക്ക് പനീര്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് അണ്ടിപ്പരിപ്പും ഉണക്ക…

Read More