നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും ഉതിര്‍ന്ന ആ സിക്‌സ് നേരേ പോയത് ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യക്കാരുടെ ഹൃദയം ഹര്‍ഷപുളകിതമായപ്പോള്‍ ബംഗ്ലാദേശികളുടെ നെഞ്ചു തകര്‍ക്കുന്നതായിരുന്നു ആ് സിക്‌സ്. എന്നാല്‍ ആ സൂപ്പര്‍ സിക്‌സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല അവസാനത്തെ ബോളില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത് ദിനേശ് കാര്‍ത്തിക്കിന്റെ സിക്‌സ് ആയിരുന്നു. ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നെടുത്തതായിരുന്നു ആ ബോള്‍ ബൗണ്ടറിക്ക് മുകളിലൂടെ പറന്നുയര്‍ന്നത്. ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍നിന്നും പിറന്നുവീണ ആ സൂപ്പര്‍ സിക്‌സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല. അതിന്റെ കാരണം മല്‍സരശേഷം രോഹിത് വെളിപ്പെടുത്തി. ”അവസാന ബോള്‍ ഫോര്‍ ആണെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെയെങ്കില്‍ സൂപ്പര്‍ ഓവര്‍ വരും. അതിനായി പാഡ് ധരിക്കുന്നതിനുവേണ്ടി…
Read MoreTag: dinesh karthik
ജഴ്‌സിയില്‍ ലോഗോ പതിച്ചിട്ടും തുക നല്‍കിയില്ല; ദീപിക പള്ളിക്കലിന് 19.48 ലക്ഷം രൂപ നല്‍കാന്‍ പരസ്യ കമ്പനിയ്ക്ക് കോടതിയുടെ നിര്‍ദ്ദേശം
ചെന്നൈ: മലയാളി അന്താരാഷ്ട്ര സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന് 19.48 ലക്ഷം രൂപ നല്‍കാന്‍ പരസ്യ കമ്പനിയോട് കോടതി ഉത്തരവിട്ടു. ബോര്‍ഗ് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യപരസ്യക്കമ്പനിയ്‌ക്കെതിരേയാണ് വിധി. ജേഴ്‌സിയില്‍ കമ്പനിലോഗോ പതിപ്പിക്കുന്നതിന് കരാര്‍പ്രകാരമുള്ള പണം നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്നായിരുന്നു ദീപികയുടെ പരാതി. 2015-16 കാലഘട്ടത്തില്‍ നല്‍കേണ്ടിയിരുന്ന പത്തുലക്ഷം രൂപയും കോടതിച്ചെലവുകളും മറ്റും കണക്കിലെടുത്ത് 19.48 ലക്ഷം രൂപ നല്‍കണമെന്ന ദീപികയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിയമിച്ച ആര്‍ബിട്രേറ്ററാണ് നഷ്ടപരിഹാരത്തിന് ശുപാര്‍ശചെയ്തത്. ഈ തുകയ്‌ക്കൊപ്പം 12 ശതമാനം നിരക്കില്‍ പലിശയും നല്‍കണം. പണം മൂന്നു മാസത്തിനകം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യയായ ദീപിക സ്‌ക്വാഷില്‍ ലോക 16-ാം റാങ്കുകാരിയാണ്.
Read More