കുട്ടിക്കാലത്ത് താന്‍ കടന്നുപോയ മരണാസന്നമായ നിമിഷങ്ങളെ അനുസ്മരിച്ച് നടന് ദേവന്. മരണമുഖത്തു കൂടി തന്നെ നടത്തിയ ഡിഫ്ത്തീരിയയെക്കുറിച്ചാണ് ദേവന് ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോയെന്നു ചോദിച്ചാണ് ദേവന് കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ദൈവത്തെ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ സണ്ണിയാണ് ആ ദൈവമെന്നും ദേവന് പറയുന്നു. ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും നാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടര്‍ ആണ്.. Dr. Sunny.. അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ‘ ഡിഫ്ത്തീരിയ’. തൊണ്ടയില്‍ പഴുപ്പുവന്നു, valarnu, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി. അന്നുമുതല്‍ അമ്മ എന്നെ ഒക്കത്തുനിന്നും ഇറക്കാതെ താങ്ങിക്കൊണ്ടു നടന്നു. ഉറങ്ങാന്‍വേണ്ടി മാത്രം ബെഡില്‍ കിടത്തും. അപ്പോളും രണ്ടു…
Read More